You are Here : Home / Aswamedham 360

യുറേനിയം വണ്‍ ഇടപാടില്‍ ഹിലരിയുടെ പങ്ക് അന്വേഷിച്ചേക്കും

Text Size  

Story Dated: Thursday, November 16, 2017 12:47 hrs UTC

വാഷിംഗ്ടണ്‍: യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് 2010 ല്‍ ഒരു റഷ്യന്‍ ന്യൂക്ലിയര്‍ ഏജന്‍സി അമേരിക്കയില്‍ യുറേനിയം വിതരണം നടത്തുന്ന കമ്പനി വാങ്ങിയതില്‍ ഹില്ലരി ക്ലിന്റനും അന്നത്തെ ഒബാമ ഭരണകൂടത്തിനും പങ്ക് ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡ ആസ്ഥാനമാക്കിയ യുറേനിയം വണ്‍ എന്ന കമ്പനി ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പാദക കമ്പനികളിലൊന്നാണ്. കമ്പനിക്ക് അമേരിക്കയിലും ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള സ്ഥാപനം ഉണ്ട്. റഷ്യന്‍ ന്യൂക്ലിയര്‍ ഏജന്‍സി റോസാറോമിന്റെ സബ്‌സിഡിയറിയാണ് ഇത്. പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണകൂടം റോസാ ടോമിന് യുറേനിയം വണ്‍ വാങ്ങാന്‍ അനുമതി നല്‍കിയപ്പോള്‍ ഹില്ലരി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു. യുറേനിയം വണ്ണുമായി ബന്ധമുള്ളവര്‍ ക്ലിന്റണ്‍ കുടുംബത്തിന്റെ ധര്‍മ്മ സ്ഥാപനം ക്ലിന്റണ്‍ ഫൗണ്ടേഷന് മില്യനുകള്‍ സംഭാവന നല്‍കി എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

ഉടമ്പടിയില്‍ ഒപ്പുവെച്ച ഒന്‍പത് യു എസ് ഗവണ്മെന്റ് ഏജന്‍സികളില്‍ ഒന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു. ഈ ഇടപാടിന് അംഗീകാരം നല്‍കിയതും ക്ലിന്റണ്‍ ഫൗണ്ടേഷന് ലഭിച്ച സംഭാവനകളും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്ന് മുതല്‍ സംശയങ്ങല്‍ ഉയര്‍ന്നിരുന്നു. യുറേനിയം വണ്ണും ക്ലിന്റണ്‍ ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം പീറ്റര്‍ ഷ്വെയ്റ്റ്‌സറുടെ പുസ്തകം ക്ലിന്റണ്‍ കാഷില്‍ വിവരിച്ചിട്ടുണ്ട്. വലത് പക്ഷ ചായ്വുള്ള ഹുവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മുന്‍ ഫെല്ലോയും സ്റ്റീവന്‍ ബാനനൊപ്പം ചലച്ചിത്രവും പുസ്തകങ്ങളും പുറത്തിറക്കുകയും ചെയ്യുന്ന ഷ്വെയ്റ്റ്‌സര്‍ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒരു ന്യൂയോര്‍ക്ക് ദിനപ്പത്രത്തിന് ന്‌ല#കി. ബാനര്‍ ബ്രെയ്റ്റ് ബാര്‍ട്ട് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മുന്‍ വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റുമാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും തന്റെ പ്രചരണ സംഘത്തിന് ഇതിലുള്ള ബന്ധവും അന്വേഷിക്കുമ്പോള്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് അല്‍പം അസ്വസ്ഥനാണ്. പ്രത്യേകിച്ച് കഴിഞ്ഞമാസം സ്‌പെഷ്യല്‍ കൗണ്‍സില്‍ പ്രചരണ സംഘാംഗങ്ങള്‍ക്കെതിരെ കുറ്റാരോപണം പുറത്തുവിട്ട സാഹചര്യത്തില്‍. ഇതിന് പകരം യുറേനിയം വണ്‍ ഇടപാടില്‍ ഹില്ലരിയുടെ പങ്കും അവരുടെ കുടുംബ ചാരിറ്റബിള്‍ ഫൗണ്ടേഷന് ലഭിച്ച സംഭാവനകളുമാണ് അന്വേഷിക്കേണ്ടതെന്ന് ട്രമ്പ് പറഞ്ഞു.

 

 

 

'റഷ്യയ്ക്കുള്ള യുറേനിയം വില്‍പനയും ഇതിന് ലഭിച്ച ഹില്ലരിയുടെ സഹായവും ഒബാമ ഭരണകൂടം ഇത് അറിഞ്ഞിരുന്നു എന്നതും ഫേക്ക് മീഡിയ'അന്വേഷിക്കേണ്ട ഏറ്റവും വലിയ കഥയാണ്' ഒക്ടോബര്‍ 19 ന് ട്രംമ്പ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇത് രാഷ്ട്രീയമായി വലിയ ഒച്ചപ്പാടുണ്ടാക്കി. കഴിഞ്ഞ ദിവസം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ യുറേനിയം വണ്‍ ഡീലില്‍ ഹില്ലരിക്കുള്ള പങ്ക് അന്വേഷിക്കുവാന്‍ സ്‌പെഷ്യല്‍ കൗണ്‍സിലിനെ നിയമിക്കുന്നതിനെ കുറിച്ച് ആലോചിക്കികയാണെന്ന് കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ലെ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുവാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ കോണ്‍സലായി മുന്‍ എഫ് ബി ഐ ഡയറക്ടര്‍ റോബര്‍ട്ട് മ്യൂള്ളറെ നേരത്തെ നിയമിച്ചിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുള്ള കോണ്‍ഗ്രഷനല്‍ കമ്മറ്റിയുടെ ചെയര്‍മാന്മാര്‍ സെനറ്റര്‍ ചക്ക്ഗ്രാസ്ലി (അയോവ), ജനപ്രതിനിധി ബോബ് ഗുഡ്‌ലാറ്റേ (വെര്‍ജീനിയ) ഉള്‍പ്പടെ പല റിപ്പബ്ലിക്കന്‍ നേതാക്കളും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

 

 

ഗുഡ്‌ലാറ്റേയുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ്് ഡിപ്പാര്‍ട്ട്‌മെന്റ്ിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദ ഹില്ലില്‍ വന്ന ഒരു ലേഖനത്തില്‍ എഫ് ബി ഐ യുറേനിയം വണ്‍ ഇടപാടും തങ്ങളുടെ ഊര്‍ജ്ജ താല്‍പര്യങ്ങള്‍ വിപുലീകരിക്കുവാന്‍ റഷ്യ കോഴ നല്‍കുന്നു എന്ന ആരോപണവും പരിഷോധിക്കുകയാണ് എന്ന് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.