You are Here : Home / Aswamedham 360

അങ്ങിനെയൊന്നും ലാലിസം പിരിച്ചുവിടില്ല

Text Size  

Story Dated: Sunday, February 01, 2015 11:06 hrs UTC

മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസം പിരിച്ചു വിട്ടെന്നും ഇല്ലെന്നും ‍. ഞായറാഴ്ച രാവിലെയാണ് ലാലിസം പിരിച്ചു വിട്ടതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും പ്രചരിച്ചത്. ദേശീയ ഗെയിംസിലെ ലാലിസത്തിന്റെ പ്രകടനം മോശമായിരുന്നുവെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ബാന്‍ഡ് പിരിച്ചു വിട്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ബാന്‍ഡ് പിരിച്ചു വിട്ടിട്ടില്ലെന്ന് ബാന്‍ഡ് കോ ഓര്‍ഡിനേറ്ററും സംഗീത സംവിധായകനുമായ രതീഷ് വേഗ പറഞ്ഞു. ദേശീയ ഗെയിംസ് വേദിയില്‍ അവതരിപ്പിച്ചത് ലാലിസം അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സംഗീത പരിപാടിയായിരുന്നു അവതരിപ്പിച്ചത്. എന്നാല്‍ ഇതിനു നിരവധി പോരായ്മകളുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് ബാന്‍ഡ് മുന്നോട്ട് കൊണ്ടുപോകുമെന്നും വേഗ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.