You are Here : Home / Aswamedham 360

എങ്ങനെ ചിരിക്കാതിരിക്കും? എങ്ങോട്ട് നോക്കിയാലും മലയാള ഭാഷാ സ്നേഹികള്‍......

Text Size  

Story Dated: Saturday, May 25, 2013 12:22 hrs UTC

 

 

 

 

എങ്ങനെ ചിരിക്കാതിരിക്കും? ``````````````````````` എങ്ങോട്ട് നോക്കിയാലും മലയാള ഭാഷാ സ്നേഹികള്‍...... കേരളത്തിലും വിദേശത്തും ഞരങ്ങി മൂളി വിഷമിച്ച് ആംഗലേയത്തില്‍ സ്വാഗത പ്രസംഗവും പ്രവര്‍ത്തന രേഖയും മറ്റും അവതരിപ്പിക്കുന്ന, പാശ്ചാത്യരെ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട, വിദൂഷക വേഷധാരികളായ മലയാളികളുടെ സംഘടനാ നേതാക്കള്‍ ഇപ്പോള്‍ മലയാളത്തെയും അതിന്‍റെ സംസ്കാരത്തെയും വാനോളം വാഴ്ത്തുന്നു...... നാട്ടിലുണ്ടാകുന്ന ഗര്‍ഭത്തിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍.....(ബഷീറിനോട് കടപ്പാട്) ഒപ്പും മേല്‍വിലാസവും ആംഗലേയത്തില്‍ ..... നാല് വാക്ക് പ്രയോഗിക്കുമ്പോള്‍ മൂന്നെണ്ണം എങ്കിലും ആംഗലേയത്തില്‍ വേണമെന്ന് വാശി പിടിക്കുന്നവര്‍ ........ സംഘടനാനാമം പോലും തനി ആംഗലേയത്തില്‍ ...... നൂറുകോടിയുടെ പങ്കു പറ്റാന്‍ ശ്രമിക്കുന്നവര്‍......... മലയാളത്തോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കില്‍ ഇതുപോലെ സ്നേഹിച്ച് (ധൃതരാഷ്ട്രാലിംഗനം ചെയ്തു്)അതിനെ നശിപ്പിക്കരുതേ.....ദയവുണ്ടായി കേള്‍ക്കുമാറാകണമേ....... (എഴുത്തച്ഛനോട് കടപ്പാട്) മലയാളത്തെ അന്നും ഇന്നും സ്നേഹിക്കുന്ന, മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദമുള്ള, അതില്‍ അഭിമാനിക്കുന്ന അമേരിക്കയിലുള്ള ഒരു മലയാളിയുടെ ചിന്ത പങ്കു വെയ്ക്കുന്നു. അത്രമാത്രം. നന്ദി. നമസ്കാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More