You are Here : Home / Aswamedham 360

ശ്രീധരന്‍ നായര്‍ നികേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷ്ണത്തിന്റെ പൂര്‍ണ്ണരൂപം

Text Size  

Story Dated: Monday, July 08, 2013 08:21 hrs UTC

സോളാര്‍ വിവാദത്തെ തുടര്‍ന്ന് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷ്ണത്തിന്റെ പൂര്‍ണ്ണരൂപം സെക്യൂരിറ്റി ഓഫിസേഴ്‌സ് പറഞ്ഞു കുഴപ്പമില്ല. വണ്ടി കയറ്റിവിടാന്‍ വണ്ടി നമ്പര്‍ ചോദിച്ചില്ല, എഴുതിയില്ല ലക്ഷ്മി നായര്‍ നോര്‍ത്ത് ബ്ലോക്കിന്റെ മുന്നില്‍ വെയ്റ്റ് ചെയ്തു നില്‍ക്കുന്നുണ്ട് വന്നിട്ട് അഞ്ച് മിനിറ്റായെന്നും പറഞ്ഞു. കൈയിലൊരു ഫയലും നെയിംടാഗ് കഴുത്തിലുമുണ്ട് മുകളിലേക്ക് പോകാമെന്ന് പറഞ്ഞു. ഇവരുടെ കൂടെ നടന്നു മെയിന്‍ ഗെയ്റ്റിലെ സെക്യൂരിറ്റിമാര്‍ പോലും ഇവരോട് വളരെ റെസ്‌പെക്‌ടോടെയാണ് പെരുമാറിയത്. പാസ് ഒന്നുമില്ലാതെ അകത്തേക്ക് കയറ്റിവിടുന്നു. ഞങ്ങളെ കയറ്റിവിടാന്‍ ലക്ഷ്മി നായര്‍ പറയുന്നു. ഞങ്ങളെയും നിരുപാധികം കയറ്റിവിടുന്നു.ഒരു പരിശോധനയും ഇല്ല. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റ് ഓപ്പണ്‍ ചെയ്തുതന്നു. ലക്ഷ്മി നായര്‍ പതിവ് സന്ദര്‍ശക എന്നതിലുമുപരി വളരെ ഇന്‍ഫ്‌ളുവന്‍സ് ഉള്ളയാളെന്ന് ബെറ്റര്‍ ദാന്‍ എംഎല്‍എ യെന്ന് ഞാന്‍ അഭിഭാഷകനോട് പറഞ്ഞു.

 

 

എംഎല്‍എയെക്കാള്‍ സ്വാധീനം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. തേര്‍ഡ് ഫ്‌ളോറില്‍ ചെന്നു. സിഎമ്മിന്റെ ഓഫിസിന്‌റെ വാതില്‍ക്കല്‍ ചെന്നു.ഓഫിസില്‍ ഉള്ളവര്‍ ബഹുമാനപുരസരം എഴുന്നേറ്റ് നിന്ന് റിസീവ് ചെയ്യുന്നു. ഇതാണ് ജോപ്പന്‍ ചേട്ടനെന്ന് പറഞ്ഞ് ജോപ്പനെ പരിചയപ്പെടുത്തി 3 മെഗാവാട്ട് പ്രോജക്ട് ചെയ്യുന്ന ആള്‍ സാറാണെന്ന് പറഞ്ഞ് എന്നെയും ജോപ്പന് പരിചയപ്പെടുത്തി രണ്ട് കസേരയിട്ട് അവിടെയിരുന്നു. സ്റ്റാഫിന്‌റെ സീറ്റില്‍ എന്റെ അഡ്വക്കേറ്റും ഇരുന്നു. ലക്ഷ്മി നായര്‍ക്ക് കോള്‍ വന്ന് സംസാരിക്കാന്‍ പുറത്തിറങ്ങിപ്പോയി നല്ല പാര്‍ട്ടിയാണ്, ഒരു കുഴപ്പവും വരില്ല, എല്ലാ സപ്പോര്‍ട്ടും എല്ലാ ഭാഗത്തുനിന്നും കിട്ടും. ഷി ഇസ് വെരി ഇന്‍ഫ്‌ളുവെന്‍ഷ്യല്‍ എന്ന് നല്ല ഒപ്പിനിയന്‍ ലക്ഷ്മി നായരെക്കുറിച്ച് പറഞ്ഞു. ജോപ്പന്‍ ഉടന്‍ തന്നെ ലക്ഷ്മിനായര്‍ പോയ വഴിയിലൂടെ കോറിഡോറിലേക്ക് പോയി. 10 മിനിറ്റായപ്പോഴും ഇവരെ കാണാത്തപ്പോള്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി നോക്കി. ജോപ്പനും ലക്ഷ്മി നായരും സംസാരിച്ചുകൊണ്ടിരിക്കുകയാണ് അന്നേരം കോറിഡോറില്‍ ആരുമില്ല, ഒരു വിസിറ്റേഴ്‌സുമില്ല, സിഎമ്മിന് വിസിറ്റേഴ്‌സിനെ ആരെയും എടുക്കുന്നില്ല. ഇന്ന് വിസിറ്റേഴ്‌സിനെ ആരെയും അക്‌സപ്റ്റ് ചെയ്യുന്നില്ല എന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ തന്നെ പറയുന്നുണ്ട്. സെല്‍വരാജന്‍ എംഎല്‍എ സിഎമ്മിന്റെ ക്യാബിനില്‍ ഇരിപ്പുണ്ട്. നിങ്ങളെയും കൂടെയേ കാണുന്നുള്ളു ആരെയും കാണുന്നില്ല. സിഎം വന്നു…സിഎം വന്നു എന്ന് പറഞ്ഞ് അവിടിരിക്കുന്ന ഫയലും എടുത്തുകൊണ്ട് സിഎമ്മിന്‌റെ മുറിയിലേക്ക് ഓടിപ്പോയി. കഷ്ടിച്ച് 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജോപ്പന്‍ വന്നു.സിഎം വിളിക്കുന്നു പോകാന്‍ തിരക്കുണ്ട് വന്നാട്ടെന്നു പറഞ്ഞു.

 

 

 

ഞാനും വക്കീലും ലക്ഷ്മിനായരും കൂടെ ചെന്നപ്പോള്‍ ജോപ്പന്‍ തന്നെ പറഞ്ഞു, അത് വേണ്ട വക്കീല്‍ ഇവിടെ നിക്കട്ടെ നിങ്ങള്‍ രണ്ടു പേരും കയറിയാല്‍ മതി. ഞങ്ങള്‍ രണ്ട്‌പേരും ജോപ്പനും കൂടെ സിഎമ്മിന്റെ മുറിയിലേക്ക് ചെല്ലുന്നു. മുറിയില്‍ക്കേറി ഇരുന്നില്ല, കസേരകളുടെ പുറകില്‍ നിന്നു. നിന്നസമയത്ത് സിഎം മേശയുടെ സൈഡില്‍ക്കൂടി തന്നെ ഞങ്ങളുടെ അടുത്ത് വന്നു. സിഎം വന്നുനിന്നപ്പോള്‍ ഞാനൊന്നു തൊഴുതു. ലക്ഷ്മി നായര്‍ ഉടനെ പറയുന്നു, സാര്‍ ഇതാണ്, കോന്നിയില്‍ നിന്നുള്ള ഇദ്ദേഹം ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റാണ.്ഇദ്ദേഹമൊരു 3 മെഗാവാട്ട് സോളാര്‍ പാനല്‍ തുടങ്ങുന്നതിന് ഉള്ള എംഒയു ഒപ്പിട്ടു, കാര്യങ്ങളൊക്കെ ആയിരിക്കുകയാണ് അദ്ദേഹം മറുപടി പറഞ്ഞു. ‘നിങ്ങളെപ്പോലെ ഉള്ളവരൊക്കെ രംഗത്ത് വന്നെങ്കിലേ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പറ്റത്തുള്ളു. ഇനി സോളാര്‍ പവര്‍ അല്ലാതെ കേരളത്തിനൊരു പരിഹാരവുമില്ല. ഡാമില്‍ നിന്നൊന്നും വെള്ളവുമില്ല.ബുദ്ധിമുട്ടാണ്. സോളാര്‍ പവറാണ് ശാശ്വതപരിഹാരം. നിങ്ങളുടെ അസോസിയേഷനില്‍ നിന്ന് പരമാവധി ആള്‍ക്കാര്‍ വന്നാല്‍ ഇതിന് ശാശ്വത പരിഹാരമാകും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തുതരാം ‘സബ്‌സിഡിയും കാര്യങ്ങളും ഒക്കെ ഉണ്ട്. അതൊക്കെ ഇവര്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടല്ലോ.

 

 

ധൈര്യമായി മുന്നോട്ട് പോകാം എന്നു പറഞ്ഞു മുഖ്യമന്ത്രി കമ്പനിയായിട്ട് എടുത്തുപറയുന്നില്ല. ഏതായാലും നല്ല ടീമല്ലെങ്കില്‍ മുഖ്യമന്ത്രി അങ്ങനെ പറയില്ലല്ലോ…യു കാന്‍ ഗോ വിത് ദ പ്രോജക്ട് എന്ന് പറയത്തില്ലല്ലോ.സരിത എസ് നായരെ നല്ല പരിചയം ഉള്ളപോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്. ലക്ഷ്മി നായരെന്നാണ് അന്ന് അിറയപ്പെടുന്നത്. വിസിറ്റിംഗ് കാര്‍ഡും എല്ലാം അങ്ങനെയാണ്. ലക്ഷ്മി നായരോട് വളരെ അടുപ്പമുള്ളതുപോലെയാണ് കണ്ടത്. എനിക്ക് തോന്നിയത് അങ്ങനെയാണ്. ശരിയാകണമെന്നില്ല അന്യായത്തില്‍ ഒപ്പിടാന്‍ സമയത്ത് ചെന്നിരുന്ന് വായിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് മാത്രം ആദ്യം വായിച്ചു.വായിച്ചുകഴിഞ്ഞ് ഞാനും അഡ്വക്കേറ്റും കൂടി ഡിസ്‌കസ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നുപറഞ്ഞാല്‍ അത് ഏതാണെന്ന് ചെറിയ കണ്‍ഫ്യൂഷന്‍ വന്നു. ഞങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും വന്നു.അപ്പോ അങ്ങനെ മുഖ്യമന്ത്രിയെ കണ്ടു എന്ന് കണ്‍ഫോം ചെയ്യാന്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസ് എന്നും അന്നേരം എഴുതിച്ചേര്‍ത്തതാണ്.ഒപ്പിടുന്നതിന് മുമ്പാണ് എഴുതിച്ചേര്‍ത്തതാണ്. മുഖ്യമന്ത്രിയോടും എന്ന് എഴുതിച്ചേര്‍ത്തതിന് ശേഷം. ബോധ്യപ്പെട്ടതിന് ശേഷം. അതേ ഹാന്‍ഡ്‌റൈറ്റിംഗ് അതേ ക്ലര്‍ക്ക് എന്റെ മുമ്പില്‍ വച്ചാണ് അത് എഴുതിയത്.

 

കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തു തന്നെയുണ്ടായ ചില ഇഷ്യൂസ് ഈ ക്ലര്‍ക്കിനെ കോര്‍ണര്‍ ചെയ്യാന്‍ നോക്കുകയും അയാളുടെ പേരില്‍ കേസെടുപ്പിക്കാന്‍ നോക്കുകയും അങ്ങനെ ഒരുപാട് ഒരുപാട് ഇഷ്യൂസ് വന്നതുകൊണ്ടാണ് അത് വീണ്ടും ഒരു വലിയ ഇഷ്യു ആയി മാറിയത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് എന്നെ ഈ 164 (5) കൊടുത്ത് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മൊഴി കൊടുക്കാനായിട്ട് അപ്പോള്‍ ഞാന്‍ തന്നെ അങ്ങനോട്ട് ഒരു റിക്വസ്റ്റ് ചെയ്തു. ഇത്രയധികം തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചു തന്നെയായിരുന്നോ മുഖ്യമന്ത്രിയുടെ ഓഫിസ് ഉപയോഗിച്ചു തന്നെയായിരുന്നോ ? ഉപയോഗിച്ചുതന്നെയാണ്. അല്ലേപ്പിന്നെ എന്നെ ഇത്ര ധൈര്യമായി വിളിച്ച് അവിടെ കൊണ്ടുപോകില്ലല്ലോ.എന്നെ അവിടെ കൊണ്ടുപോകണമെന്നില്ലല്ലോ. അത് വളരെ വ്യക്തമായിട്ട് സിസിടിവി നോക്കിയാല്‍ കിട്ടും.അത് ഇല്ലാതെ വരത്തില്ല. മുഖ്യമന്ത്രിയെപ്പോലുള്ള ഒരാളുടെ ഓഫിസില്‍ ഇല്ലാതെ വരത്തില്ല.എനിക്ക് തോന്നുന്നത് ഒരാള്‍ മുഖ്യമന്ത്രിയായി കഴിഞ്ഞാല്‍ അഞ്ച് വര്‍ഷവും അത് സൂക്ഷിക്കാവുന്നതേയുള്ളു.അത്രയും കാലഘട്ടത്തിനിടെ ആരൊക്കെ വന്നുപോയി എന്നറിയാവുന്നതേയുള്ളു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

 

Courtesy : Reporter Channel

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.