You are Here : Home / Aswamedham 360

ജോസ് തെറ്റയിലോ ആ സ്ത്രീയോ തെറ്റുകാരി?

Text Size  

Story Dated: Monday, June 24, 2013 11:49 hrs UTC

അങ്കമാലി എംഎല്‍എയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെ ഒരു സ്ത്രീ പീഡനക്കേസില്‍ കുടുക്കി. പെണ്‍കുട്ടി തന്നെ അവരുടെ കാമകേളികളുടെ വീഡിയോ എടുക്കുകയും പോലീസില്‍ ഏല്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നു. കൂടാതെ ഈ സംഭവത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്തുകൊണ്ട് തെറ്റുപറ്റിയ ജോസ് തെറ്റയില്‍ രാജിക്കും ഒരുങ്ങുന്നു. അത് മാന്യത! ഇപ്പോള്‍ യൂടൂബില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ വീഡിയോ മുഴുവന്‍ കണ്ടിട്ടും പലര്‍ക്കും ഒന്നും മനസ്സിലായില്ല. ഇവിടെ പരാതിക്കാരിയായ ആ സ്ത്രീ അതാരായിരുന്നാലും അവര്‍ ആരോപിക്കും പ്രകാരം ഒരു ബലാല്‍ക്കാരം നടന്നതായി ആ വീഡിയോയില്‍ കാണുവാന്‍ കഴിയുന്നില്ല. ഇദ്ദേഹത്തെ കുടുക്കുവാന്‍ വേണ്ടി അവര്‍ ഒരുക്കിയ ഒരു കെണിയെന്ന് വേണം ഇതിനെ വ്യാഖ്യാനിക്കാന്‍. ലോകത്തിലുള്ള സാധാരണ സ്ത്രീകളില്‍ ആരും തന്നെ പ്രത്യേകിച്ച് ഭാവശുദ്ധിയുള്ള ഒരു ഭാരതസ്ത്രീയും താനും മറ്റൊരാളും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അത് പൊതുജനത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കില്ല. അതിനുള്ള തന്റേടം പലരും കാണിക്കില്ല. മറിച്ച് അങ്ങനെ ചെയ്യുന്നവര്‍ എല്ലാം ഒന്നുകില്‍ സമൂഹത്തിലെ അധമകള്‍ ആയിരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും ധനം, ദ്രവ്യം, സ്ഥാനമാനങ്ങള്‍ എന്നിവ പോലുള്ള ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായിരിക്കണം.

 

 

ഈ വീഡിയോ മോര്‍ഫ് ചെയ്തതും ആയിക്കൂടെന്നില്ല. ഇന്നത്തെ ലോകത്തില്‍ എന്താണ് സാധിക്കാത്തത്. ഇവിടെ തെറ്റയില്‍ ശരിക്കും ഒരു തെറ്റുകാരന്‍ തന്നെയാണെന്നാണ്‍ പലരുടെയും പക്ഷം. ശരിയായിരിക്കാം! പക്ഷെ ഒരു പീഡകനായി അദ്ദേഹത്തെ മുദ്രകുത്തുന്നതിന് ആ വീഡിയോ കാണുന്ന ആരും തന്നെ മുതിരില്ല. അദ്ദേഹം അതില്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. കാമം കത്തിനിന്ന ഒരു പെണ്‍കുട്ടി ഒരു പുരുഷന്റെ മേല്‍ നടത്തുന്ന കാമപൂരണം മാത്രമാണ് ആ വീഡിയോയില്‍ ദര്‍ശിക്കുന്നതിന് കഴിയുക. പിന്നെയെങ്ങനെ അദ്ദേഹം തെറ്റുകാരനായിത്തീരുന്നു വെന്ന് നോക്കിയാല്‍, ആ വീഡിയോ യഥാര്‍ത്ഥമെങ്കില്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്ന അത്രയും പ്രായവുമുള്ള ഒരു വ്യക്തി വ്യഭിചാരം ചെയ്യുന്നത് സമൂഹത്തിനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടും ചെയ്യുന്ന ഒരു വലിയ തെറ്റ് തന്നെയാണ്, പ്രത്യേകിച്ച് അദ്ദേഹം ഒരു മുന്‍ മന്ത്രിയും നിലവില്‍ ഒരു മണ്ഡലത്തിന്റെ എംഎല്‍എയും ആയിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഒരു ജനപ്രതിനിധിയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധിയുമായി അധികാരത്തിലിരിക്കുമ്പോള്‍ ഇതൊക്കെ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തന്നെയാണ്. അദ്ദേഹത്തെപ്പോലെയുള്ളവര്‍ക്ക് സ്വന്തം ഭാര്യയെ ആശ്രയിച്ച് മാത്രം വികാരം ശമിപ്പിക്കാന്‍ സാധിക്കിക്കുന്നില്ലായെങ്കില്‍ വല്ല ഹൊങ്കോങ്ങിലോ അതുപോലെ ആരുമറിയാത്ത ഏതെങ്കിലും നാട്ടിലോ പോയി ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്ത് സുഖിക്കണം.

 

 

 

അല്ലാതെ സ്വന്തം അയലത്തും നിയോജക മണ്ഡലത്തിലും ഇതൊക്കെ ചെയ്താല്‍ ഇതായിരിക്കും അനുഭവം. ഇവിടെ ഏതായാലും അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് അന്വേഷണത്തെ നേരിടാന്‍ തീരുമാനിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലറിനും ആ പാര്‍ട്ടിയെ ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിനും അഭിമാനിക്കാന്‍ വളരെ വകയുണ്ട്. കാരണം സൂര്യനെല്ലിക്കേസുകള്‍ പോലുള്ള ഇതിനേക്കാള്‍ വലിയ കേസുകളില്‍ കുറ്റമാരോപിക്കപ്പെടുന്ന പി.ജെ കുര്യനും അതുപോലെ മറ്റ് പലരും തങ്ങളുടെ ഭാഗം സാധൂകരിക്കാതെ ഇപ്പോഴും അധികാരത്തില്‍ തുടരുന്നത് അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയോടും, രാജ്യത്തെ ജനങ്ങളോടും കാണിക്കുന്ന മഹാവഞ്ചന തന്നെയാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സോളാര്‍ തട്ടിപ്പ് വിഷയങ്ങളിലും അതു തന്നെയാണ് ചെയ്യേണ്ടത്. ഇപ്പോഴുള്ള ഈ ഗവണ്മെന്റ് അധികാരമൊഴിഞ്ഞ് ആരോപിക്കപ്പെട്ടിരിക്കന്ന കുറ്റങ്ങളില്‍ അന്വേഷണത്തെ നേരിട്ട് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാവണം. അതു ചെയ്യാതെ അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നത് പാവം ജനങ്ങളെ പാപക്കുഴിയില്‍ തള്ളിയിടുന്നതിന് തുല്ല്യമാണ്‍.. ഇവിടെ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഈ സ്ത്രീ പറയുന്നത് ശരിക്കും ശരിയാണെന്ന് തെളിയിക്കുകയും അതിന്റെ പിന്നില്‍ കള്ളക്കളികള്‍ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി അര്‍ഹരായവരെ ശിക്ഷിക്കുകയും ചെയ്യണം. കൂടാതെ ചതിക്കുക, ബ്ലാക്ക് മെയില്‍ ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കിടപ്പറ രംഗങ്ങള്‍ എടുത്ത് ജോസ് തെറ്റിയിലിനും കുടുംബത്തിനും സമൂഹത്തിനും മാനക്കേട് വരുത്തിയ ഈ സ്ത്രീയുടെ പേരിലും കേസെടുത്ത് കേരള പോലീസ് അന്തസ് കാട്ടണം. ജോസ് തെറ്റിയിലിന് അര്‍ഹമായ ശിക്ഷയും കൊടുക്കണം. എന്തായാലും കേരള രാഷ്ട്രീയത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാടിനും മലയാളികള്‍ക്കും എന്നും അപമാനം തന്നെ. രാഷ്ട്രീയക്കാരെ ഒരു കാര്യം നിങ്ങളോര്‍ക്കുക. ജനങ്ങളെ സേവിക്കാനാണ് നിങ്ങളെ അവര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ അവരെ ഭരിക്കാനും പീഡിപ്പിക്കാനുമല്ല! ജയ് ഹിന്ദ്!

  Comments

  June 26, 2013 12:29

  It is now more than two years we started  getting the news of elected representatives of the governments indulging in 'scandals' around girls/ladies. Most of these 'scandals' are made/published by political rivalries and the 'news' greedy media!  Both these groups politically elected and the media, forget their basic duty to serve the public by concentrating on the duties they are entrusted by the people. What a tragedy in a democracy that is miss used for vested interest damaging the physical and moral   progress/ development of the nation and the young generation.

  Every elected member has failed in Kerala in their duty by wasting millions of rupees on 'scandals' and to attack his/her opponent. They do not allow the government and its machinery to work effectively to protect the people from epidemics, water shortage, power shortage etc etc. What a SHAME on all politicians!! WHY THE MEDIA DOES NOT ASK THEM TO GIVE RESULTS  AND SHOW THE PUBLIC THE LOSSES /DAMAGES CAUSED BY EVERY DEMONSTRATION ON THE STREET!!? THE OPPOSITION PARTIES AND THE RULING PARTIES ARE EQUALLY RESPONSIBLE FOR THE DAMAGES CAUSE BY THEIR STUPID ACTIVITIES THAT WE SEE AND READ!! 

  SOME VISUAL CHANNELS CAN NOT BE WATCHED WITH FAMILIES. Children ask 'What they are doing on the bed'?! Why the elected members behave like roudies and street boys in the assembly?! WHAT ANSWER AND WHAT A LEGACY OF THE PRESENT GENERATION?!


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.  Related Articles

 • എനിക്കും കിട്ടണം പീഡനം...അഥവാ ഈ പീഡനങ്ങള്‍ വെറും പീഡനങ്ങളല്ല
  എങ്ങോട്ടാണ് കേരളം നീങ്ങുന്നത്. ദിവസം ചെല്ലും തോറും കൂടുതല്‍ വഷളായി മാറിക്കൊണ്ടിരിക്കുക്കയാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക...


 • ഷെയർ ഷെയർ ദാറ്റ് ഈസ്‌ ഫെയർ
  ഒരു കാലത്തും നമ്മുടെ നാട് നന്നാകുമെന്ന് തോന്നുനില്ല.ഏതെങ്കിലും ഒരു നല്ല പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാല ഉടനെ...