You are Here : Home / Aswamedham 360

ഇതാ സിക്കിമിന്‍റെ ഒറ്റപുത്രന്‍; യോഗ്യത ബിടെക്; കേരള എംപിമാര്‍ കണ്ടു പഠിക്കണം

Text Size  

Story Dated: Saturday, March 15, 2014 10:57 hrs UTC

ഒരു തിരഞ്ഞെടുപ്പ് കൂടി വരികയായി. ഇന്ത്യ മുഴുവന്‍ ആത്മവിശ്വാസത്തോടെ തങ്ങളുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്ന നിമിഷം.ഒരു വോട്ടിനു കനത്തവില നല്‍കി പ്രചരണം പൊടിപൊടിക്കുന്ന രണ്ടു മാസം. തിരഞ്ഞെടുപ്പിന്റെ എല്ലാ വര്‍ത്തമാനങ്ങളും വായനക്കാരില്‍ നേരിട്ടെത്തിക്കാന്‍ അശ്വമേധം തയ്യാറായി.അതിനു മുന്‍പേ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്തെ കൌതുകകരമായ വിശേഷങ്ങള്‍ അശ്വമേധം വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു


റായ് ശ്രീ പ്രേംദാസിനെ അറിയുമോ? ബിടെക് യോഗ്യതയുള്ള അറുപതുകാരന്‍ എംപിയെ. സിക്കിമിന്റെ ഒറ്റപുത്രന്‍. മികച്ച സാമാജികന്‍.അതിലുപരി സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങില്‍ സജീവമായ താരം...നാടിനു വേണ്ടി അധ്വാനിക്കുന്ന ജനനായകന്‍...

ഹിമാലയന്‍ മലനിരകളുടെ അടിവാരത്തുള്ള സംസ്ഥാനമാണ് സിക്കിം. ഒരേ ഒരു അസംബ്ലി നിയോജക മണ്ഡലം മാത്രമേ സിക്കിമ്മില്‍ ഉള്ളു. അതായത് ഇന്ത്യയില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ സിക്കിമ്മിനു തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു എംപി മാത്രം. ആ ഭാഗ്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി റായ് ശ്രീ പ്രേംദാസിനാണ്

സിക്കിം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രേംദാസ് ആള് ചില്ലറക്കാരനല്ല. ജനനേതാക്കളുടെ 'യോഗ്യതകള്‍' കണ്ടു അന്തംവിടുന്ന നമുക്ക് സാക്ഷരത വെറും അറുപതു ശതമാനം മാത്രമുള്ള സിക്കിമ്മിലെ പ്രേംദാസിന്‍റെ യോഗ്യതകള്‍ കേട്ടാല്‍ അഭിമാനം തോന്നും. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ആണ് വിദ്യാഭ്യാസ യോഗ്യത.അതും കാന്‍പൂര്‍ ഐഐടിയില്‍ നിന്ന്.പിന്നേം ഉണ്ട് യോഗ്യത. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎ.അതും പോരാഞ്ഞു അമേരിക്കയില്‍നിന്ന് ഐസണോവര്‍ ഫെല്ലോഷിപ്പും. എന്തിനെന്നറിയുമോ? സിക്കിമ്മിലെ സാമ്പത്തിക വ്യവസായ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച്.നമ്മുടെ എംപിമാര്‍ കണ്ടു പഠിക്കണം ഈ മഹാനെ

സിക്കിം മില്‍ക്ക് യൂനിയന്‍റെ ചെയര്‍മാനായി ഇരുന്നു കാര്‍ഷിക രംഗത്തും പ്രേംദാസ്‌ റായ് തന്‍റെ വ്യക്തിത്വം തെളിയിച്ചു.ഐടിരംഗത്തെ പല പരീക്ഷണങ്ങള്‍ക്കും സിക്കിമ്മിനെ അദ്ദേഹം വേദിയാക്കി.ഇന്നു വേറെ ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളും നേരിടാത്ത അദ്ദേഹം വായടക്കി പണിയെടുക്കുന്ന കൂട്ടത്തിലാണ്.

സിക്കിം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ അദ്ദേഹം ലോകസഭയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.90 ശതമാനത്തില്‍ അധികം ദിവസം അദ്ദേഹം ലോകസഭയില്‍
ഹാജരായിരുന്നു.ചോദ്യോത്തര വേളകളിലും സജീവ സാനിദ്ധ്യമായിരുന്നു അദ്ദേഹം. സിക്കിമ്മിന്റെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരെയും
അസൂയപ്പെടുത്തുന്നതാണ്.സിക്കിമിന്റെ നാവായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തുടര്‍ന്നും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചന്ദ്രദാസ് റായിയുടെയും ഗംഗ ദേവിയുടെയും മകനായി 1954ല്‍ ബംഗാളില്‍ ആണ് പ്രേംദാസ്‌ റായ് ജനിച്ചത്‌. ജീന്‍ റായ് ആണ് ഭാര്യ. രണ്ടു മക്കളുണ്ട്.
ബിസിനസുകാരന്‍ കണ്‍സള്‍ട്ടണ്ട്,സാമൂഹ്യ സേവകന്‍, വിദ്യാഭ്യാസ വിദഗ്ദന്‍ എന്നിങ്ങനെ പോകുന്നു അദ്ദേഹം എന്ന ഇദ്ദേഹം
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.