You are Here : Home / Aswamedham 360

ഒടുവില്‍ മരണം ട്വീറ്റ് ചെയ്തപ്പോള്‍...

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, January 17, 2014 06:27 hrs UTC

ജീവിതമുഹൂര്‍ത്തങ്ങളെല്ലാം ട്വീറ്റ് ചെയ്തിരുന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനു(52) ഒടുവില്‍ ദാരുണ അന്ത്യം. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ജീവിതത്തിന്റെ ട്വിറ്റുകള്‍ അവസാനിപ്പിച്ചു അവര്‍ യാത്രയായി. ഭാര്യയുടെ മരണം ആദ്യം അറിയിച്ചത് മന്ത്രി തരൂര്‍ തന്നെയാണ് .ഭാര്യയ്ക്ക് അസുഖമാണെന്നും അതിനാല്‍ പോകുകയാണെന്നും ശശി തരൂര്‍ 7.30 നു ട്വീറ്റ് ചെയ്തിരുന്നു. ജയ്പൂര്‍ സാഹിത്യോസ്തവം തനിക്ക് നഷ്ടമാകുന്നുവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.താന്‍ അവരുടെ അടുത്തുണ്ടാകണം എന്നും അദ്ദേഹം എഴുതി.

ശശി തരൂര്‍ എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.അവിടെ നിന്നും ശശി തരൂര്‍ സുനന്ദയെ വിളിച്ചിരുന്നു.എന്നാല്‍ സുനന്ദ ഫോണ്‍ എടുത്തില്ല. 8.30നാണ് മരണ വിവരം അറിയുന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ സുനന്ദ ഉറങ്ങുകയാണെന്നാണ് പേര്‍സണല്‍ സ്റ്റാഫ് അറിയിച്ചത്. റൂമിന് പുറത്ത് 3 പേര്‍ പെസണല്‍ സ്റ്റാഫ് കാവല്‍ ഉണ്ടായിരുന്നു. 16 മണിക്കൂര്‍ മുന്പ് വരെ സുനന്ദ ട്വിറ്റ് ചെയ്തിരുന്നു.നാളെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടക്കൂ. രണ്ടു ദിവസമായി സുനന്ദ ഹോട്ടലില്‍ ഉണ്ടായിരുന്നു.കശ്മിര്‍ സ്വദേശിയാണ് സുനന്ദ പുഷ്കര്‍.

തരൂരിന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ പെയിന്റിങ് നടക്കുന്നതിനാലാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30വരെ ഹോട്ടലിലെ ലോബിയില്‍ സുനന്ദയെ കണ്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.

ജനുവരി 12 മുതല്‍ 16 വരെ സുനന്ദ തിരുവനന്തപുരത്ത് ചികിത്സയില്‍ ആയിരുന്നു.  സുനന്ദയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. ക്ഷയരോഗ ലക്ഷണവും ഉണ്ടായിരുന്നു. തരൂരും സുനന്ദയും ഒരുമിച്ചാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തരൂരിനൊപ്പം ദില്ലിയിലേയ്ക്ക് പോയതായിരുന്നു സുനന്ദ. ശരീരത്തില്‍ മുറിവുകളോ രക്തമോ വിഷാംശമോ കണ്ടെത്താനായിട്ടില്ല. സ്വാഭാവിക മരണമാണോ, ആത്മഹത്യയാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാനാവുകയുള്ളൂവെന്ന് തരൂരിന്റെ അഭിനവ് കുമാര്‍ പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്തു. സുനന്ദാപുഷ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രൈമസ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ നാളെയായിരിക്കും നടക്കുക. സംഭവം എസ്ഡിഎം അന്വേഷിക്കും. മരണകാരണം എന്താണെന് പറയാറായിട്ടില്ല.

2010ഓഗസ്റ്റ് 22നു ആയിരുന്നു ഇവരുടെ വിവാഹം. ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്തില്ലെന്നു സുനന്ദ ഇന്ന് ട്വിറ്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ ദാമ്പത്യജീവിതത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ശശി തരൂരില്‍ നിന്നും വിവാഹമോചനം നേടുകയാണെന്ന് സുനന്ദ പുഷ്‌ക്കര്‍ ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ഒരു മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടെന്ന് സുനന്ദ ആരോപിച്ചു.സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്ന അവസ്ഥയിലാണ്. അതിനാല്‍ വേര്‍പിരിയുകയാണെന്ന് സുനന്ദ അറിയിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തക പാക്കിസ്ഥാനിലെ ഐ.എസ്.ഐ.ഏജന്റാണെന്നും ഇരുവരും ബ്ലാക്ക് ബെറി മെസ്സന്‍ജറില്‍ കൈമാറിയ സന്ദേശങ്ങള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.