You are Here : Home / Aswamedham 360

മതവും വിശ്വാസവും അമേരിക്കന്‍ മലയാളികളും

Text Size  

Story Dated: Tuesday, July 30, 2013 01:57 hrs UTC

മതം എന്താണ് എന്നു ചോദിച്ചാല്‍ പെട്ടന്ന് ഒരുത്തരം പറയുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് . കാരണം മറ്റൊന്നുമല്ല മനുഷ്യ ജീവിതത്തിന്റെ തന്നെ അത്യന്താപേഷികമായ ഒരാചാരമായി കഴിഞ്ഞിരിക്കുന്ന മതങ്ങള്‍ മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം തന്നെ . ഓരോ മതവിഭാഗവും ഓരോ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അല്ലെങ്കില്‍ അതനുസ്സരിച്ചു ജീവിക്കുകയോ ആണ് എന്നുള്ളതാണ് സത്യം. മതവിശ്വാസി അല്ലെങ്കില്‍ പോലും ആചാരങ്ങള്‍ അനുസരിച്ച് ജീവിക്കാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. കാരണം അവരൊക്കെ അറിഞ്ഞോ അറിയാതെയോ ആ മതങ്ങളില്‍ ജനിച്ചു പോയവരാണ്. ഈ ഭൂമിയും പ്രപഞ്ചവും പോലും യാദൃശ്ചികമാണെന്നിരിക്കെ, നമ്മുടെ ജനനവും മറ്റൊരു രീതിയിലാകാനുള്ള യാതൊരു സാധ്യതയും കാന്നുന്നില്ല. എന്നാലും മനുഷ്യര്‍ക്ക് ഭാവിയെപറ്റി ഉല്‍ഖണ്ഡ ഉള്ളതുകൊണ്ട് അതിനുവേണ്ടി ജാതകം നോക്കുകയും നഷത്രങ്ങളില്‍ വിശ്വസിക്കുകയും ചെയുന്നു.അപ്പോള്‍ പിന്നെ ദൈവങ്ങള്‍ കൂടെയില്ലെങ്കില്‍ എങ്ങനെ ജീവിക്കും? മനുഷ്യരുടെ ജനനവും മരണവും പ്രപഞ്ചത്തെ ബാധിക്കുന്ന കാര്യമേയല്ല എന്നുള്ളതാണ് പരമമായ സത്യം. മനുഷ്യരാണ് എല്ലാമെന്നും എല്ലാം മനുഷ്യരുടെ കൈപ്പിടിയിലൊതുങ്ങും എന്നുള്ള അഹങ്കാരമാണ് നമ്മളെ പലപ്പോഴും വഴിതെറ്റിക്കുന്നത്. അപ്പോള്‍ പിന്നെ നാം ഏതെങ്കിലും വിശ്വാസങ്ങളിലോ ദൈവങ്ങളിലോ പെട്ടുപോവുകയും ആ ദൈവങ്ങളെയൊക്കെ പൂജിച്ചു സ്വന്തം കാര്യങ്ങള്‍ സാധിക്കാമെന്ന് അന്ധമായി വിശ്വസിക്കുകയും ചെയുന്നു. ഒരേ രീതിയില്‍ അല്ലെങ്കില്‍ ഒരേ ആചാരങ്ങളില്‍ വിശ്വസിക്കുന്നവരോട് ഒരാഭിമുഖ്യം അത് മനുഷ്യ മനസിന്റെ അടിസ്ഥാനമാണ്. അതുതന്നെയാണ് ഒരേ മതത്തില്‍ ഉള്ളവര്‍ കണ്ടുമുട്ടുബോള്‍ സംഭവിക്കുന്നത്‌. അതറിയാതെ ഉണ്ടാകുന്ന ഒരു വികാരം മാത്രമാണ്.

 

 

 

മതമല്ലെങ്കിലും അങ്ങെനെ സംഭവിക്കാം ഉദാഹരണത്തിന് ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരും ഒരേ സംഘടണയില്‍ പ്രവര്‍ത്തിക്കുന്നവരും ഏതാണ്ട് അതേ വികാരങ്ങള്‍ക്ക് അടിമയാണ്. അതിനു മതവാതി അല്ലെങ്കില്‍ religious എന്ന ഓമന പേരിട്ടു വിളിക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ മാനസികാവസ്ഥ മാത്രമാണ്. അതില്ലെന്നു പറയുന്നവരാണ് ഏറ്റവും വലിയ ഹിപ്പോക്രെട്റ്റ്. സമയമായി മനുഷ്യര്‍ ആരെങ്കിലും മരിക്കുബോള്‍ സാധാരണ പറയാറുള്ളതാണ് സമയമായി എന്ന്. അങ്ങെനെ എല്ലാവര്‍ക്കും ഒരു ഒരു സമയം നിശ്ചയിചിട്ടുണ്ടെങ്കില്‍ പിന്നെ നമുക്കി ആശുപത്രികളൊന്നും ആവ ശ്യമില്ലല്ലോ. അങ്ങെനെ ഒരു സമയമൊന്നും പ്രകൃതിയില്‍ ഇല്ല എന്നതാണ് വസ്തുത. സമയം ഭുമിയില്‍ മനുഷ്യര്‍ ഉണ്ടാക്കിയ വെറും ഒരാളവുകോലാണ്. മീറ്ററും സെന്റിമീറ്റരും, അടിയും , ഇഞ്ചും പോലെ. ഒരു വിമാനദുരന്തത്തില്‍ നൂറു കണക്കിന് ആളുകള്‍ ഒന്നിച്ചു മരിക്കുബോള്‍ എല്ലാവരുടെയും സമയം ഒരുപോലെ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ. സമയം ജീവിതത്തിന്റെ അളവുകോലാണ് .ആഹാരം കഴിക്കാനും ജോലിക്ക് പോകാനും വയസളക്കാനും വേണ്ടി മാത്രം. സ്പെയിസിലാനെങ്കില്‍ സമയം ഇല്ല. പൊസിഷന്‍ അല്ലെങ്കില്‍ ദൂരം മാത്രമേയുള്ളൂ. സമയം കൊണ്ട് ദൂരം അളക്കാന്‍ പറ്റില്ല എന്ന് ആല്ബര്ട്ട് എന്‍സ്റ്റിയന്‍ ഉദാഹരണ സഹിതം തളിയിക്കപെട്ടതാണ്. അതൊക്കെ സയന്‍സാണ്. വേഗത കൂടുബോള്‍ സമയം കുറയുമെന്ന് അറിയാന്‍ സാമാന്ന്യ ബു ദ്ധി മതി. അങ്ങെനെ വേഗത കൂടി കൂടി സമയത്തെ ഇല്ലാതെയാക്കുന്ന അവസ്ഥ. ആ അവസ്ഥ നമ്മുടെ സങ്കല്‍പ്പത്തിനും എത്രയോ അപ്പുറത്താണ്. എല്ലാം relatieve എന്നാണ്‌ അദ്ദേഹം സ്ഥാപിക്കുന്നത്. പൊക്കം കുറഞ്ഞവരില്ലെങ്കില്‍ പൊക്കം കൂടിയവരില്ല. കറുത്ത വര്‍ഗക്കാരില്ലെങ്കില്‍ വെളുത്തവരില്ല. മനുഷ്യരുള്ളതുകൊണ്ടാണ് ദൈവം എന്ന സങ്കല്പം തന്നെ ഉണ്ടാകുന്നത്. അപ്പോള്‍ നമ്മള്‍ പരിപാലിക്കുന്ന ദൈവം എവിടെ എന്നതാണ് അറിയേണ്ടത്. ദൈവം എന്നു പറയുന്നത് ഒരു രൂപമാകാന്‍ സാധ്യത തീരെ ഇല്ല . അഥവാ അങ്ങേനെയോന്നുണ്ടെകില്‍ അത് തീര്‍ച്ചയായും ഒരു ശക്തി അല്ലെങ്കില്‍ എനര്‍ജി ആയിരിക്കും എന്നു വിശ്വസിക്കാനേ കഴിയുകയുള്ളൂ. മുസ്ലിങ്ങള്‍ അള്ളാ എന്ന് പറയുന്നത് ആ ശക്തിയെ ആണെല്ലോ . അവരുടെ ദൈവീകമായ കാഴ്ചപ്പാട്‌ ഏറെകുറെ ശരിയാണ്. പക്ഷെ ആചാരങ്ങളിലും വിശ്വാസങ്ങളും വളെരെ പുരാതനമാണ്. ഒരു നവീകരണത്തിനാകട്ടെ . ആരും ശ്രെ മിക്കുന്നതുപൊലുമില്ല. അരൂപത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപെടുന്ന ചില ക്രിസ്ത്യന്‍ സഭകളും ഉണ്ടെന്നു പറയപെടുന്നുവെങ്കിലും അതു ശരിയല്ല അവരുടെ മനസ്സിലും ക്രിസ്തുവും കുരിശുമുണ്ട് എന്നുള്ളതാണ് വിചിത്രം.ക്രിസ്തുവിന്റെ രൂപം പോലും മയിക്കള്‍ ആജെല്ലോ യന്ന ചിത്രകാരെന്റെ ഭാവന മാത്രമാണ് . ഒരു സാധാരണക്കാരന്‍ അനേകരൂപങ്ങളില്‍ ആസക്തനാകുന്നു. ഏതു രൂപമാണ് രെഷകനായി എത്തുന്നെതെന്നു അറിയില്ലല്ലോ. യഥാര്‍ത്ഥം അരുപാമാണന്നറിയുന്നവര്‍ ആണ് ദൈവത്തെ മനസിലാക്കുന്നവര്‍. ആരാധന ആദ്യം മനുഷ്യന് തോന്നിയത് (first inspiration) പ്രകൃതിയെ ആരാധിക്കാനാണ് .

 

 

 

പുരാതന ഹിന്ദു സംസ്ക്കാരത്തില്‍ അത് ആചരിക്കപെട്ടിട്ടുള്ളതാണ് . അതുതന്നെയാണ് ഏറ്റവും ശരി എന്ന് വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഉണ്ടെന്നു തോന്നുന്നില്ല . കൃസ്തു പോലും പ്രകൃതിയിലേക്കു നോക്കിയാണ് പിതാവേ ഇവര്‍ ചെയുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന് പ്രാര്‍ത്ഥിച്ചത്‌. നമുക്ക് എല്ലാം എന്നും തരുന്ന പ്രകൃതിയെ മറന്നിട്ടു മുപ്പത്തി മുക്കോടി ദൈവങ്ങളുടെ പിറകെ പോകുന്നതുകൊണ്ടാവാം പലപ്പോഴും പ്രകൃതി തന്നെ ക്ഷോഭിക്കുന്നതെന്നു പോലും തോന്നിപ്പോകും . അല്ലെങ്കില്‍ ഇത്രയധികം ദൈവങ്ങളെ ആരാധിച്ചിട്ടും പ്രകൃതിക്ഷോഭംകൊണ്ട് ലക്ഷക്കണക്കിനു ജീവികള്‍ മരിക്കുകയില്ലായിരുന്നു. ഭുമിയില്‍ മതത്തിനു വേണ്ടി മാത്രം സൃഷ്ട്ടിക്കപ്പെട്ടതാണ് ദൈവങ്ങള്‍ എന്ന് വിശ്വസിക്കാന്‍ വെറും സാമാന്ന്യ ബുദ്ധി മതി . മനുഷ്യന്‍ മതങ്ങളെ സൃഷ്ടിക്കുന്നു, മതങ്ങളും മനുഷ്യരും കൂടി ദൈവങ്ങളെ സൃഷ്ടിക്കുന്നു എന്നു നമ്മുടെ തന്നെ കവി വയലാര്‍ പറഞ്ഞത് വെറുതെയാണെന്നു തോന്നുന്നില്ല. എല്ലാ മതങ്ങളും പാതയോരങ്ങളിലും മലമുകളിലും നേര്‍ച്ചപ്പെട്ടികളും പണപ്പെട്ടികളും വെച്ച് ദൈവത്തിന്റെ പേരില്‍ പണം പിരിക്കുന്നു . പിന്നെ വിശ്വാസത്തിന്റെ പേരില്‍ സ്പോന്‍സര്‍ഷിപ്പുകള്‍ പലതാണ് . എല്ലാത്തിനും കൂടി അറിയപ്പെടുന്ന ചുരുക്കപ്പേരാണ് 'ഡിവൈന്‍ ഷോപ്പിങ്ങ് '. പിന്നെ ലോകത്തില്‍ എല്ലായിടത്തും പല കാലങ്ങളായി ചില മനുഷ്യ ജന്മങ്ങള്‍ . അവരൊക്കെ ദൈവങ്ങളാണന്നു സ്വയം വിശ്വസിക്കുന്നത് ഒരുതരം മാനസിക വൈകല്യമാണ് അത് മനസിലാക്കാതെ അവരുടെ പിറകെ പോകുന്ന കുറെ പാവം മനുഷ്യരും . ആധുനിക സംസ്ക്കാരമെന്നു അഭിമാനിക്കുന്ന അമേരിക്കയില്‍ പോലും മനുഷ്യ ദൈവങ്ങളുടെ പിറകെ പോയി നൂറു കണക്കിനാളുകള്‍ മരിച്ചിട്ടുണ്ട്. ജീന്‍ ജോണ്‍സ് , ആപ്പിള്‍ ഗേറ്റ് അങ്ങനെ പല ദൈവങ്ങളെയും വിശ്വസിച്ച് എത്രയോ വിശ്വാസികള്‍ അത്മഹത്യ ചെയ്തിരിക്കുന്നു. അവസാനം ടെക്സാസിലെ വെക്കോ എന്ന സ്ഥലത്തെ അന്തിക്രിസ്തുവിനെ (David Karass) കൊല്ലാന്‍ യു. എസ് സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിക്കേണ്ടി വന്നു. അങ്ങെനെ കുറെ വിശ്വാസികളും മരിച്ചുവീണു. ഇങ്ങു കേരളത്തില്‍ പോലും ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്തിലെങ്കിലും വിശ്വസിക്കുക അല്ലെങ്കില്‍ ആരെയെങ്കിലും ആരാധിക്കുക എന്ന മാനസികാവ്സ്ഥക്ക് അടിമപ്പെട്ട് സംഭവിക്കുന്നതാണ് എല്ലാം. നമ്മുടെ താരാധന പോലും ഇതിന്റെ പ്രതിഫലനങ്ങളാണ്. മതങ്ങളും ആചാരങ്ങളും മനുഷ്യന് ആവശ്യമാണ്‌ പക്ഷെ അവിടൊക്കെ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതാണ് ഏറ്റവും വലിയതെറ്റിദ്ധാരണ. നമ്മള്‍ ആരാന്നെങ്കിലും ജനിച്ചു വീണത്‌ ഒരു മതത്തില്‍ അല്ലെങ്കില്‍ ഒരു ആചാരത്തില്‍ ആണെങ്കില്‍ അതു അനുസരിക്കുന്നതിലും പരിപാലിക്കുന്നതിലും ഒരു തെറ്റും ഇല്ല . അതു ദൈവത്തിന്റെ പേരില്‍ ആണെങ്കിലേ വ്യവസായമാകൂ. വ്യവസായമായെങ്കിലെ നിലനില്പുമുള്ളൂ. അതുകൊണ്ട് തന്നെ അതൊക്കെ മതത്തിന്റെ പേരിലുള്ള വ്യവസായം തന്നെയാണ്. അതില്‍ ആര്‍ക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല.

 

 

എല്ലാ മതങ്ങളും ഓരോ സംഘടനകളാണ് അപ്പോള്‍ പിന്നെ നിലനില്പിന് പണം ഇല്ലാതെ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ വിശ്വാസികളെ ദൈവത്തിന്റെ പേരില്‍ മുതെലെടുക്കാതെ എങ്ങനെ കാര്യം നടക്കും ? ഉധിഷ്ട്ട കാര്യം സാധിക്കാന്‍ വേണ്ടി നേര്ച്ച്കാഴകള്‍ നടത്തുന്നവര്‍ മിക്കവാറും സാധിക്കാത്ത കാര്യങ്ങള്‍ മറക്കാനാണ് ഇഷ്ട്ടപെടുന്നത്. കാരണം അവര്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് ശക്തിയില്ലാ എന്നു മറ്റുള്ളവര്‍ അറിയാന്‍ പാടില്ലല്ലോ. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ മരിക്കുന്നതും പുന്ന്യ്സ്ഥലങ്ങളുമായി ബെന്ധപ്പെട്ടിട്ടാണ്. അവരെയൊന്നും ഒരു ദൈവങ്ങളും രക്ഷിക്കുന്നുമില്ല. അല്പം സയന്‍സ് ആധുനിക സയന്റിഫിക് പഠനങ്ങള്‍ മനസിലാക്കിയിരിക്കുന്നത് കുറെയൊക്കെ ഉപകാരപ്രദമായിരിക്കുമെന്നു തോന്നുന്നു. കോടി കണക്കിന് (4.6 ബില്ല്യെന്‍ )വര്‍ഷങ്ങള്‍ക്കപ്പുറം ഒരു വലിയ പൊട്ടിത്തെറി സുപ്പര്‍ നോവാ എക്സ്പ്ലോര്‍ഷനി ല്‍ നിന്നാണ് ഗാലക്സി ഉണ്ടായത് . ശക്തമായ ഗ്രവിറ്റേഷ്നല്‍ അല്ലെങ്കില്‍ ഗുരുത്താകര്‍ഷക് ശക്തിയാണ് സൂര്യനേയും മറ്റ് ഒന്‍പതു ഗ്രഹങ്ങളേയും ഒന്നിച്ചു നിര്‍ത്തുന്നത് . കോടിക്കണക്കിനു നഷത്രങ്ങള്‍ ഉള്ള ഗാലക്സിയിലെ ഒരു കുഞ്ഞു നക്ഷത്രമാണ് സൂര്യന്‍. അവിടെ ലൈഫ് ഉണ്ടായതാകട്ടെ ഇരുപത്തജു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം. അങ്ങനെ വീണ്ടും കോടിക്കണക്കിനു വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വന്നു മനുഷ്യന്‍ എന്ന ജീവി പിറക്കാന്‍. അതും ഏതോ യാദൃചികമായ രാസമാറ്റത്തില്‍നിന്ന് സംഭവിച്ചതാണ് . എങ്ങനെയോ അങ്ങനെയൊക്കെ സംഭവിച്ചു എന്നു മാത്രമേ ശാസ്ത്രത്തി നുപോലും അറിവുള്ളൂ. പദാര്‍ത്ഥത്തിന്റെ അവസാനം ആറ്റംസ് ആണെന്ന് വിശ്വസിച്ചിരിന്ന കാലം എന്നോ പോയി മറഞ്ഞു. പിന്നീട് ഇലക്ട്രോണും പ്രോട്ടോണും കണ്ടുപിടിച്ചു അതിന്റെ ചലനങ്ങാളാണ് അവസാനം എന്നു കരുതി. പിന്നീടാണ് അതിനുള്ളിലുള്ള string ന്റെ കണ്ടുപിടുത്തം.പുതിയ string theory അനുസരിച്ച് string ന്റെ vibration ആണ് എല്ലാ പദാര്‍ത്ഥത്തിന്റെയും ആകൃതിയുടെ മൂല കാരണം എന്നു സയന്‍സ് പറയുന്നു.

 

 

 

 

ആകൃതി ആണ് എല്ലാത്തിനും കാരണക്കാരന്‍ എന്നാണ് തെളിയിക്കപെട്ടിരിക്കുന്നത്. ഒരേ ആകൃതിയിലുള്ള ആളുകള്‍ പോലും ഒരേ തരത്തില്‍ പെരുമാറുന്നു എന്നുള്ളതിനു തെളിവാണ് ഇരട്ടകള്‍ ഒരേ തരത്തില്‍ പെരുമാറുന്നത് . ലോകത്തിന്റെ ഏതു കോണിലുള്ളവരാണെങ്കിലും അങ്ങനെയേ സംഭവിക്കു എന്നുള്ളത് അതിശയകരമാണ്. ഒരു guitar ന്റെ പോലും string ന്റെ ഷേപ്പ് അല്ലെങ്കില്‍ ആകൃതി മാറുന്നതുകൊണ്ടാണ് ശബ്ദം പോലും ഉണ്ടാകുന്നത് എന്നതാണ് പുതിയ തിയറി. ഒരു പ്രത്യക ആകൃതിയില്‍ നിര്‍മ്മിച്ചാല്‍ മാത്രമേ വിമാനം ആകാശത്ത് പറക്കുകയുള്ളൂ. രണ്ടു കാലില്‍ നടക്കണമെങ്കില്‍ ഒരാകൃതി നാലു കാലില്‍ നടക്കണമെങ്കില്‍ മറ്റൊരാകൃതി അങ്ങനെ എല്ലാം ആകൃതിയില്‍ തുടങ്ങുന്നു. അതിനുള്ള മൂലകാരണം strings സിന്റെ ചലനങ്ങളാണ്. നമ്മുടെ നോര്‍മല്‍ കണ്ണുകൊണ്ട് ഒരിക്കലും കാണാന്‍ സാധിക്കാത്ത കാര്യമാണ് ആറ്റം പോലും. അപ്പോള്‍ string ന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഒരുദാഹരണം പറയുകയാണെങ്കില്‍ ഭുമിയിലെ ഒരു മരവും സൌരയൂധവും തമ്മിലുള്ള അനുപാതം ഒന്നൂഹിച്ചു നോക്കൂ . അത് തന്നെയാണ് string ന്റെയും ആറ്റത്തിന്റെയും അനുപാതം. അപ്പോള്‍ തന്നെ മനസിലാകും കാര്യങ്ങളൊക്കെ നമ്മുടെ ചിന്തകള്‍ക്കും വളരെ വളരെ അപ്പുറത്താണെന്ന്‌. മാറ്ററിന്റെ ആകൃതി മാറുന്നതനുസരിച്ച് string ന്റെ ചലനത്തിലും മാറ്റമുണ്ടാകാം.അതവിടെ നില്‍ക്കെട്ടെ. അങ്ങനെ മാറ്ററുകള്‍ അഥവാ പിണ്ഡം കൂടി ഭൂമിയുണ്ടാകുന്നു ഭുമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകുന്നു . ഈ മാറ്റങ്ങള്‍ക്കൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നുള്ളത് വസ്തുതയാണ്. നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രത്തിലേക്കുള്ള അല്ലങ്കില്‍ വേറൊരു സൂര്യനിലക്കുള്ള ദൂരം തന്നെ നാല് പ്രകാശ വര്‍ഷങ്ങളാണ്. പ്രകാശത്തിന്റെ വേഗമാകെട്ടെ ഒരു സെക്കണ്ടില്‍ 300000. കിലോമീറ്ററും. ഒരു മാറ്ററിനും അത്രയും വേഗത്തില്‍ സഞ്ചരിക്കാനും സാധ്യമല്ല എന്നാണു ശാസ്ത്രം തെളിയിക്കപ്പെട്ടിരിക്കുന്നത് . അപ്പോള്‍പിന്നെ അവിടെയൊക്കെ ഭുമി പോലുള്ള ഗ്രഹങ്ങളുണ്ടെങ്കില്‍പോലും അവിടെ എത്തുക എന്നത് അസാധ്യമായ കാര്യമാണ്. അതായത് അങ്ങു ദൂരെ അന്യ ഗ്രഹങ്ങളില്‍ ജീവനുണ്ടെങ്കില്‍ പോലും ജീവജാലങ്ങള്‍ അന്യോന്യം അറിയപ്പെടാത്തവരായി ലോകമുള്ളിടത്തോളം കാലം കഴിയേണ്ടി വരും എന്നു ചുരുക്കം. അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍ പറ്റുമോ എന്നാ കാര്യവും സംശയകരമാണ്. നഷത്രങ്ങള്‍ തന്നെ കോടാനു കോടികളാണ്. അങ്ങനെയുള്ള ഏതെങ്കിലും ഒരു സുര്യന്റെ അടുത്ത് ഭൂമിയെ പോലെ ഒരു ഒരു യാദൃചികമായ ഗ്രഹം ഇല്ലന്നു ശാസ്ത്ര ലോകം വിശ്വസിക്കുന്നില്ല. ഇങ്ങനെ അതിവിശാലമായ ഈ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനം അല്ലെങ്കില്‍ നമ്മുടെ യാദൃചികത എന്താണെന്നു മനസിലാക്കാനാണ് ഇത്രയും എഴുതിയത്.

 

 

 

 

 

നമ്മുടെ ജനനവും ജീവിതവും മരണവും മറ്റെല്ലാ ജീവജാലങ്ങളെയും പോലെ തന്നെയാണെന്ന് മതങ്ങള്‍ പറയുന്നില്ലെങ്കിലും. പരമമായ സത്യമാണ്. അതുതന്നെയാണ് ചിന്തകന്മാരൊക്കെ പറയുന്നതും. നൈമിഷികമായ ഈ ജീവിതത്തില്‍ അല്ലെങ്കില്‍ ഭൂമിയില്‍ തന്നെയാണ് സ്വര്‍ഗ്ഗവും നരകവും. പുനര്‍ജെന്മവും സ്വര്‍ഗം പോലെ ഒരു മരീചികയാണ് അടുത്ത നല്ല ജന്മത്തിനുവേണ്ടി ഈ ജന്മത്തില്‍ നല്ലത് ചെയ്യണമെന്നു വിശ്വസിക്കുകയും ചെയുന്നു. ഭൂമിയില്‍ തന്നെ തമ്മില്‍ തമ്മില്‍ കൊല്ലുകയും ഭൂമിയെ നശിപ്പിക്കുകയും ചെയുന്ന ഒരേ ഒരു ജീവി മനുഷ്യനാണ് അതുകൊണ്ടുതന്നെ മനുഷ്യനെ തന്നെ അന്ന്യ ഗ്രഹത്തില്‍ നിന്ന് ഭുമിയുടെ നശീകരണത്തിനായി ആരോ ഇറക്കി വിട്ടതാണോ എന്നും സംശയിക്കുന്ന ശാസ്ത്ര്ജ്ഞന്മാരുമുണ്ട്‌. നമ്മുടെ പൂര്‍വികന്മാരെ ആരോ പറക്കും തളികയില്‍ വന്നു ഭൂമിയിലേക്ക്‌ ഇറക്കി വിട്ടതാനന്നാണ് അവര്‍ വിശ്വസിക്കുന്നത്. നമുക്കറിയാവുന്ന ശാസ്ത്രത്തിന്റെ അറിവ്കൊണ്ട് അതു തീര്‍ത്തും അസാദ്ധ്യമാണ്‌. നല്ല ജീവിതത്തിനു നല്ല കര്‍മ്മങ്ങള്‍ എന്നാണ് പൊതുവായി എല്ലാ മതങ്ങളും പഠിപ്പിക്കുന്ന തത്വശാസ്ത്രം. ഏതു മതത്തിന്റെ ആണെങ്കിലും ഏത് ആചാരത്തിലാണെങ്കിലും അത് നല്ലതുതന്നെ. മതം അമേരിക്കയില്‍ അമേരിക്കയെപറ്റി പറയുബോള്‍ ആദ്യം ഓര്‍മ വരുന്നത് ശശി താരൂര്‍ തന്റെ The elephant ,The tiger, and The cellphone എന്നാ പുസ്തകത്തില്‍ പറഞ്ഞതുപോലെ "An Indian without a Horoscope is like an American without a credit card" ഈ ഇരുപത്തിഒന്നാം നുറ്റാണ്ടിലും രഹു കാലമോ ജാതകമോ നോക്കാത്ത രാഷ്ട്രീയക്കാരോ സിനിമാക്കാരോ പോലുമില്ല. പലപ്പോഴും പേരിന്റെ സ്പെല്ലിങ്ങ് പോലും തിരെഞ്ഞടുപ്പില്‍ ജയിക്കാന്‍വേണ്ടി മാറ്റുന്ന രാഷ്ട്രീയ ക്കാരുണ്ട് ഇക്കാര്യത്തില്‍ ഏതാണ്ട് എല്ലാ ജാതിക്കാരും ഒരുപോലെ തന്നെ. ശാസ്ത്രീയമായി ഇതൊന്നുംതെളിയിക്കപെട്ടിട്ടില്ലങ്കിലും.അതും ഒരു ബിസ്സിനസ് ആക്കി ജീവിക്കുന്ന കുറെ ആള്‍ ദൈവങ്ങളുണ്ട്‌ . വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പിന്നോക്ക പ്രദേശങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. തീവ്രമായ ഒരു മതവികാരം ഒരു സാധാരണ അമേരിക്കകാരനു ഉണ്ടാകാനുള്ള സാധ്യത വളെരെ കുറവാണ്. ക്രിസ്തുമസ് അല്ലാതെ മതപരമായ ഒരു അവധിദിവസം പോലും സര്‍ക്കാര്‍ അനുവദി ച്ചിട്ടില്ല. ആരു മരിച്ചാലും മാത്രമല്ല ജെനറല്‍ ഇലക്ഷനുപോലും അവധിയില്ല.

 

 

 

സന്തോഷ ദിവസങ്ങള്‍ മാത്രമാണ് അവധി കൊടുക്കാറുള്ളത്. ദുഃഖം ആര്‍ക്കും ഇഷ്ട്ടമല്ല അതുകൊണ്ട് ദുഃഖ വെള്ളിയാഴ്ച പോലും അവധി ദിവസമല്ല. ഇവിടെ വളരുന്ന കുട്ടികള്‍ മതം നോക്കി പ്രേമിക്കുകയോ കല്ല്യാണം കഴിക്കുകയോ ഇല്ല. അന്ന്യ മതസ്ഥരെ കല്ല്യാണം കഴിച്ചാലും അവരെ നമ്മുടെ നാട്ടിലേതു പോലെ സ്വന്തം മതത്തിലേക്ക് ചേര്‍ക്കാറില്ല. അങ്ങെനെ മതം മാറ്റാനാങ്കില്‍ പിന്നെ എന്തിനു അങ്ങനെ കല്ല്യാണം കഴിക്കുന്നു. മതം നോക്കി പ്രേമിച്ചാല്‍ പോരെ? അങ്ങനെ അതു വീണ്ടും മതപരമായ വിവാഹമായി മാറുന്നു. ഇന്ത്യന്‍ ഉഭഭൂകഡത്തിലുള്ളവരെ പൊതുവേ ഹിന്ദു ആയിട്ടാണ് ഒരു സാധാരണ അമേരിക്കകാരന്‍ കാണുന്നത്. ഇവടെ ഒരു പക്കിസ്ഥാനിയെ ഇന്ത്യക്കാരന്‍ കാണുന്നത് സ്വന്തം നാട്ടുകാരെ കാന്നുന്നതുപോലെതന്നെയാണ്. ഒരുപക്ഷെ ഫിസിക്കല്‍ അപ്പിയറന്‍സിലെ സമാനതകളാകാം. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആകൃതികളിലെ അല്ലെങ്കില്‍ രൂപങ്ങളിലെ സാദൃശ്യമാകാം. വെള്ളക്കാരന്‍ വേറൊരു വെള്ളക്കാരനെ കാണുബോഴും അതുതന്നെയാണ് സംഭവിക്കുന്നത്‌. വെള്ളക്കാരുടെ വീടുകളില്‍ ദൈവങ്ങളുടെ പടങ്ങളോ രൂപകൂടുകാളോ സാധാരണ കാണാറില്ല. ഇമിഗ്രെന്‍സിന്റെ ഇടെയിലാണ് കൂടുതലും ദൈവഭയം കാണപ്പെടുന്നത്‌. അവരുടെ കാറുകളില്‍ പോലും കൊന്തയോ അല്ലെങ്കില്‍ ഒരു കുഞ്ഞു ഗണപതിയോ കാണാതിരിക്കില്ല. മലയാളികളും ഒട്ടും മോശമല്ല. ഉദാഹരണത്തിന് മലയാളികള്‍ക്കു ഓരോ ക്രിസ്ത്യന്‍ വിഭാഗത്തിനും ഓരോരോ പള്ളികളുണ്ട് . പിന്നെ നായര്‍ , ഈഴവന്‍ , അങ്ങനെ എല്ലാ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അസോസിയേഷന്‍സ്‌ ഉണ്ട്. അബലങ്ങള്‍ പല വിഭാഗത്തിനും ഉണ്ട് .മലയാളി അസോസിയേഷന്‍സ്‌ കൂടാതെ ഇതൊക്കെ ജാതിയെയും ആചാരങ്ങളെയും ആസ്പധമാക്കിയുള്ളതാണ് . മലയാളികള്‍ക്ക് ഒന്നിച്ചു കൂടാനാണെങ്കില്‍ മതത്തിന്റെ ആവശ്യമില്ലല്ലോ. അമേരിക്കയിലെ ഒരു ദേവലയങ്ങള്‍ക്കും കാണിക്കയിടന്‍ പാതയോരങ്ങളില്‍ കുരിശുപള്ളി ഉള്ളതായി എനിക്കറിവില്ല . പണവും പ്രതാപവും കാണിക്കുന്ന പള്ളിപെരുനാളുകള്‍ ഇല്ല. പള്ളിയില്‍ പോലും ഭാണ്ടാരപെട്ടികള്‍ വളെരെ ചുരുക്കമായേ കാണാറുള്ളു . ഇതുകൊണ്ട് പണം മേടിക്കുന്നില്ല എന്ന് കരുതേണ്ട. എല്ലാ മാസ്സവും ഇടവകക്കാര്‍ക്ക് കൃത്യമായി ബില്ലു വരും അത് മുടക്കിയാല്‍ പള്ളി അങ്ങത്വം നഷ്ട്ടപെടും. അങ്ങെനെ പല ആനുകുല്യങ്ങളും നഷ്ട്ടമാകും. പള്ളിയില്‍ തന്നെ ക്ലെബുകളിലെപോലെ പല പാര്‍ട്ടികളും ഉണ്ട്. സിങ്ക്ള്‍സ് നൈറ്റ് കപ്പിള്‍സ് നൈറ്റ് അങ്ങനെ പലതും. മിക്കാവാറും പള്ളികള്‍ക്കും വിശാലമായ ഹാളുകളും ഇന്‍ഡോര്‍ കോര്‍ട്ടുകളുമുണ്ട്. ആകെക്കുടി ഒരു കൂട്ടായ്മയുടെ അന്തരീഷമാണ്‌. ഇതൊക്കെ നഷ്ടമാകുന്നത് ഒരു കുഞ്ഞടുകള്‍ക്കും ഇഷ്ട്ടമല്ല. അതുകൊണ്ട് കൃത്യമായി പണം അയക്കുന്നു .എല്ലാം നൂറു ശതമാനം ബിസിനസ്സ് തന്നെ. അവര്‍ അതു വ്യവസായമാനെന്നു പരോഷമായി സമ്മതിക്കുന്നു എന്നര്‍ത്ഥം. നമ്മുടെ പള്ളികളിലേതു പോലെ രൂപക്കൂടുകള്‍ക്ക് താഴെ നെര്ച്ചപെട്ടികളില്ല. കേരളീയര്‍ നേര്‍ച്ച ഇടുബോള്‍ അതു ദൈവത്തിനാനെന്നു വിശ്വസിക്കുന്നു. അതു ഏതു മതത്തിന്റെയാങ്കിലും ആ മതത്തിന്റെ മൊത്ത വരുമാനത്തിന്റെ ഭാഗമാണെന്നു അറിയുന്നതേയില്ല. പുണ്ണ്യസ്ഥലങ്ങളില്‍ പണം വാരി വിതറുന്ന പണക്കാരന്‍ പാവങ്ങളെ പാടെ മറക്കുന്നു എന്നതാണ് അത്ഭുതം. എല്ലാ പ്രസ്ഥാനത്തിനും പണം വേണം അതിനു ആരും എതിരല്ല പഷെ അത് അറിഞ്ഞുകൊണ്ട് കൊടുക്കണം എന്നേ പറയുന്നുള്ളൂ.ക്രിസ്ത്യന്‍ പള്ളികളില്‍ കുറുബാന സമയത്ത് പള്ളിക്കകത്തുള്ള പിരിവു മാത്രമാണ് പാവങ്ങള്‍ക്കുള്ളത്. ബാക്കിയെല്ലാം പള്ളി നടത്തിപ്പിനുള്ളതാണ്. അത് കുറയുബോള്‍ പള്ളികള്‍ അടച്ചിട്ട ചരിത്രവും കുറവല്ല. എല്ലാ വേദ പുസ്തകങ്ങളും സാധാരണ മനുഷ്യരെ ദൈവങ്ങളാക്കുകയാണ് ചെയുന്നത്.

 

ഈ അടുത്തകാലത്ത്‌ സിസ്റ്റര്‍ ജെസ്മി (ഗ്രന്ഥകാരി 'ആമേന്‍' ) ഒരഭിമുഖത്തില്‍ പറയുകയുണ്ടായി കൃസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു എന്ന്. ഈ പ്രസ്താവന തെന്നെ കൃസ്തീയ സഭയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നതാണ് . പാപ്പോഴും എഴുത്തുകാരുടെ തൂലികയുടെ ശക്തിയനുസരിച്ച് ആ ദൈവങ്ങളെ യൊക്കെ അമാനുഷരാവുന്നു. അങ്ങെനെ ആരാധകര്‍ കൂടുന്നു.പ്രവചനങ്ങളും അത്ഭുതങ്ങളും നടത്തുന്നതായി പ്രചരിപ്പിക്കുന്നു. അവരുടെ പേരില്‍ ആളുകളെ സംഘടിപ്പിക്കുന്നു. ആ സംഘങ്ങള്‍ കൂടി കൂടി മതങ്ങളായി വളരുന്നു. അങ്ങനെ ലോകമെബാടും പുതിയ മതങ്ങളും ദൈവങ്ങളും ഉണ്ടായികൊണ്ടിരിക്കുന്നു. ആര്‍ക്കും ഇതൊന്നും തടുക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. അതാണല്ലോ നമ്മുടെ ലോകം. ദൈവജന്മങ്ങള്‍ ഏതു മതത്തിലാണങ്കിലും ദൈവങ്ങള്‍ പുഷന്മാരായി ജനിക്കുന്നു. മനുഷ്യപുത്രന്‍ എന്നാണു ക്രിസ്തു മതത്തിലും രേഖപ്പെടുത്തുന്നത്. ഇത് തന്നെ സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും വലിയ വിവേചനം തന്നെയാണ്. ഒരിക്കലും ഒരു ദൈവവും അങ്ങെനെ ഒരു ജന്മമെടുക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍ തന്നെ അത് പുരുഷന്മാരുടെ സ്രുഷ്ടികളാനുന്നുള്ളതില്‍ സംശയമില്ല. അന്നത്തെ എഴുത്തുകാരും പണ്ഡിതന്മാരും ആദ്യം ദൈവത്തിനു മനുഷ്യരൂപം കൊടുക്കുന്നു. പിന്നീട് പുരുഷനാക്കി അതിശയോക്തിയുള്ള കഥകളുണ്ടാക്കുന്നു. ആ കഥകളുടെ പേരില്‍ മതങ്ങളുണ്ടാക്കുന്നു. അങ്ങെനെ പുരുഷ മേല്‍ക്കോയിമയുടെ ആരഭംതന്നെ മതത്തില്‍ തുടങ്ങുന്നു. അതില്‍ യഥാര്‍ത്ഥ ദൈവത്തിനു ഒരു പങ്കുണ്ടെന്ന് തോന്നുന്നില്ല. ആ മേല്‍ക്കോയിമ്മ ഇന്നും എല്ലാ മതത്തിലും കൊടികുത്തി വാഴുന്നു . പുരുഷന്മാര്‍ക്ക് മാത്രമേ പൂജാരിയും പള്ളീലച്ചനുമൊക്കെ ആകാന്‍ പാടുള്ളൂ എന്നൊരു നിയമവും പുരുഷന്മാരുടെ ശ്രുഷ്ടിയാണ് . സ്ത്രീ കള്‍ക്ക് പള്ളിയിലും പല പുന്ന്യസ്ഥലങ്ങളിലും പോകാന്‍ പാടില്ല എന്നു പറയുന്ന മതങ്ങളും ഉണ്ട്. അതിലൊന്നും ഒരു വനിതാ കമ്മിഷനും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. അപ്പോള്‍ പിന്നെ പുരുഷ മേല്‍ക്കോയിമ്മ പരൊഷമായെങ്കിലും അവര്‍ അംഗീകരിക്കുന്നു എന്നുള്ളതാണ് വാസ്തവം. ഈപറഞ്ഞ വസ്തുതകള്‍ വെച്ചുകുണ്ട് മതം വേണ്ട എന്നു അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളുടെ ആചാരങ്ങളും മനുഷ്യര്‍ക്ക്‌ ആവശ്യമാണ്‌. ഏതു നിരീശരവാതിയേയും മരിച്ചുകഴിഞ്ഞാല്‍ അവരവരുടെ മതാചാരങ്ങളില്‍ തന്നെ ചടങ്ങുകള്‍ നടത്തുന്നു. അതുകൊണ്ട് ആ സമസ്ക്കാരത്തെ അല്ലെങ്കില്‍ ആചാരത്തെ നമുക്കിന്നാവശ്യവുമാണ്. എന്നാലും ആ ആചാരങ്ങളിലുള്ള അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും മാത്രമാണ് സാധാരണ ജനങ്ങള്‍ മനസിലാക്കേണ്ടത്.

  Comments

  Alex Vilanilam July 30, 2013 02:28

  Dear Thampy:

  You have nicely presented your thoughts and vision. Congrats! Man can never conceive the universal truth with the limitations he has been created. This being the truth we all just like the blindmen who 'saw' the elephant!!

  Alex Vilanilam


  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.