You are Here : Home / Aswamedham 360

രാഷ്ട്രീയ വേശ്യകള്‍ നാടു ഭരിക്കുമ്പോള്‍

Text Size  

Story Dated: Tuesday, July 09, 2013 11:33 hrs UTC

മനുഷ്യനു പ്രായമാകുമ്പോള്‍ ശരീരത്തുകൂടി രക്തം ഓടുവാന്‍ സുന്ദരികളായ യുവതികളുടെ സാമീപ്യം സഹായിക്കും. അതും സോളാര്‍ ഊര്‍ജ്ജമുള്ള സരിതയുടെ സാമീപ്യമാകുമ്പോള്‍ പറയുകയും വേണ്ട. എന്തായാലും കേരള രാഷ്ട്രീയത്തിലുള്ള പലര്‍ക്കും ഈ സരിതോര്‍ജ്ജം വല്ലപ്പോഴുമെങ്കിലും അവരുടെ ശരീരത്തിലേക്ക് പകര്‍ന്നു കിട്ടുമ്പോള്‍ വളഞ്ഞ നട്ടെല്ല് നിവര്‍ന്നുവരും, ചുളുങ്ങിയ തൊലിയാണേല്‍ നിവര്‍ന്നുവരും. വായില്‍ പല്ലില്ലാത്തതിനാല്‍ ഒരിക്കല്‍ പോലും ചിരിച്ചിട്ടില്ലാത്തവര്‍ പോലും വായ് തുറന്നു ചിരിക്കും. കൈയ്യറത്തുകൊണ്ട് ചെന്നാല്‍ ഉപ്പുതേക്കാന്‍ മടിക്കുന്നവര്‍ പണവും സമ്മാനപ്പൊതികളുമായി പരക്കം പായും. അതാണ് കേരളത്തിലെ രാഷ്ട്രീയക്കിളവന്മാരുടെ ആരോഗ്യത്തിന്റെ രഹസ്യം. കേരളത്തിലെ രാഷ്ട്രീയ വേശ്യകള്‍ എന്നത് ഒരു സരിതയിലോ ശാലുവിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.

 

ഇത്രയധികം ആളുകള്‍ക്ക് രാഷ്ട്ര സേവനം നടത്തുവാന്‍ ഒരു സരിതമാത്രം ഒരു ശാലുമാത്രം എങ്ങനെ മതിയാവും. അപ്പോള്‍ നമ്മള്‍ അറിയാത്ത ഇതുപോലുള്ള അനേക സരിതമാര്‍ അവിടെ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ചുറ്റിക്കറങ്ങുന്നുണ്ട്. അവര്‍ക്ക് കോടികളുടെ അഴിമതികള്‍ നടത്തുന്നതിന്, അധികാരത്തില്‍ ഉയര്‍ന്നുവരുന്നതിനും പിടിച്ചുനില്‍ക്കുന്നതിനും ഇത്തരം രാഷ്ട്രീയ വേശ്യകള്‍ കൂടിയേ തീരൂ. അതിനായ് സ്വന്തം ഭാര്യയേയും, മകളേയും, അമ്മയെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവര്‍ തന്നെ ഇക്കൂട്ടര്‍ . ഇതുപോലുള്ള രാഷ്ട്രീയ വേശ്യകളെ കൂട്ടിക്കൊടുത്ത് കോടീശ്വരന്മാരായി വിലസ്സുന്നവര്‍ നിരവധിയല്ലാതാനും. ഇവിടെ ആദ്യം സരിതയെ അറിയുകയേയില്ലെന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഓരോരോ സംഭവങ്ങള്‍ തെളിവു സഹിതം മറനീക്കി പുറത്തുവന്നപ്പോള്‍ അതെല്ലാം അറിയാതെ സമ്മതിക്കേണ്ടി വന്നു ആ പാവം ഉമ്മച്ചനു. ഈ ഉമ്മന്‍ ചാണ്ടിയും മറ്റു പല മന്ത്രിമാരും പങ്കെടുത്ത പല ചടങ്ങുകളിലെയും ഒരു നിറസാന്നിദ്ധ്യം ആയിരുന്നു സരിത. അവരെ മാത്രമല്ലെ നമ്മള്‍ക്കറിയൂ. ശരിക്കും എല്ലാ രാഷ്ട്രീയ വേശ്യകളെയും തിരിച്ചറിയണമെങ്കില്‍ ഇക്കൂട്ടരുടെ അടിവസ്ത്രത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്ന ശബ്ദലേഖനത്തിനു വരെ കഴിവുള്ള ഒരു ക്യാമറ ഘടിപ്പിച്ചെങ്കില്‍ മാത്രമേ സാധ്യമാവുള്ളു.

 

വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നതുപോലെയുള്ള ഒരു ബ്ലാക്ക് ബോക്സ്. അല്ല, അങ്ങനെയൊരു നീയമം കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റ്. അവരുടെ ചെയ്തികളും മറ്റു വിവരങ്ങളും ജനങ്ങള്‍ അറിഞ്ഞതുകൊണ്ട് എന്താണ് തെറ്റ്. ഇവരൊക്കെ ജനസേവകരല്ലേ? ജനങ്ങളുടെ പണം പറ്റി അവരെ സേവിപ്പാനായി ഇറങ്ങിപ്പുറപ്പെട്ടവര്‍ അല്ലേ? അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണം. ഇവര്‍ക്കു മാത്രമല്ല രാജ്യത്ത് ഉന്നതാധികാരത്തിലിരിക്കുന്ന സകലര്‍ക്കും ഇത് ബാധകമാവണം. ഈ രാഷ്ട്രീയ വേശ്യകള്‍ കേരളത്തില്‍ മാത്രമെന്ന് ഒരിക്കലും വിശ്വസിക്കരുത്. ലോക ഉല്പത്തിമുതല്‍ അവരുടെ പൂവിന്റെ പരിമണമേല്‍ക്കാത്ത, അതു പറ്റാത്ത ഒരു പീഠവും ഉന്നത സ്ഥാനങ്ങളിലില്ല. എത്രയെത്ര സംഭവങ്ങള്‍ അത് തുറന്നു പറയുന്നു. അതെല്ലാം വിവരിച്ച് സമയം വെടക്കാക്കുന്നില്ല. പലതും അത്ര സുഖകരമായ കാര്യവുമല്ല. ഇക്കിളിക്കാര്യങ്ങള്‍ എഴുതി ഞാനായെന്തിനു വീണ്ടും പീഡനങ്ങള്‍ വരുത്തിവയ്ക്കുന്നു.

 

 

ഇവിടെ പുറത്തുവന്നിട്ടുള്ള അത്തരം ബന്ധങ്ങളില്‍ പെട്ടവര്‍ പലരും, മറ്റ് അഴിമതികളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരില്‍ പലരും ഇപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളിലാണ് വാസം. എന്നാല്‍ ഭാരതത്തില്‍ പലരും പകല്‍മാന്യന്മാരായി ചെത്തിയടിച്ചു നടന്ന് സുഖിച്ചു ജീവിക്കുന്നുവെന്നത് ദുഃഖകരമായ ഒരു വസ്തുത തന്നെയാണ്. ഈ സോളാര്‍ കേസിലെ പ്രധാന പ്രതിയാണ് ഇപ്പോള്‍ നാടുഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. അദ്ദേഹം ഒരു കള്ളം മൂടുവാന്‍ പുതു കള്ളങ്ങള്‍ മെനയുന്നു. എന്നിട്ട് ഒരു ഉളുപ്പും കൂടാതെയത് പൊതുജനത്തിനോട് വിളമ്പുന്നു. ഇദ്ദേഹത്തിന്റെ വിചാരം എല്ലാവരും പൊട്ടന്മാരാണെന്നാണ്. അദ്ദേഹത്തിനു സരിതയേയും, ബിജുവിനെയും, ശ്രീധരന്‍ നായരെയും നന്നായി അറിയാം. അതുകൂടാതെ തന്നെ ഈ വന്‍ അഴിമതിയില്‍ നേരിട്ട് ബന്ധവുമുണ്ട്. അതൊക്കെ കള്ളങ്ങള്‍ കൊണ്ട് മൂടിവയ്ക്കുവാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല.

 

അദ്ദേഹത്തിന്റെ ഭാഗം സുതാര്യവും നീതിയുക്തവുമെങ്കില്‍ നിലവിലുള്ള സ്ഥാനത്തുനിന്നും മാറിനിന്നു എന്തുകൊണ്ട് ഒരു ജുഡീഷ്യല്‍ അന്വേഷണത്തെ അഭിമുഖീകരിച്ചുകൂടാ. അതിനവര്‍ തയ്യാറാവുമോ? ഒരിക്കലുമില്ല. അവര്‍ക്കറിയാം അധികാരം നഷ്ടപ്പെടുന്ന പക്ഷം സകല കള്ളങ്ങളും പൊളിയുമെന്ന്. ........ ഒരിക്കലും വിചാരിക്കരുത് ഇവര്‍ വേശ്യകളെ മാത്രമാണിതിനു ഉപയോഗിക്കുന്നതെന്ന്. അവരില്‍ ചിലര്‍ക്ക് കാമപുരാണത്തിനും കാര്യസാധ്യത്തിനുമായി പുതുപുത്തനും ഇളപ്പമുള്ളതുമായ മാംസം ചിലപ്പോള്‍ ആവശ്യകരമായി വരും. അപ്പോള്‍ അവരുടെ പിമ്പുകള്‍ വേട്ടയ്ക്കിറങ്ങും. നാട്ടിലുള്ള പാവം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് അവര്‍ കൂടെക്കൂട്ടി പീഡിപ്പിച്ചു രസിക്കും. അതൊന്നും ആരും പുറത്തു പറയില്ല. പറഞ്ഞാല്‍ തന്നെ നിലനില്‍ക്കുകയുമില്ല. അവരാണല്ലോ നാടു ഭരിക്കുന്നത്. ഇതുപോലെ വേശ്യാവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകള്‍ മുന്നോട്ടു വന്ന് അവരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുകയാണെങ്കില്‍ അപ്പോഴറിയാം ഇതുവരെ കേരളത്തില്‍ നടന്നിട്ടുള്ള തട്ടിപ്പുകളുടെ കഥകള്‍ . മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ജീവിക്കുന്നവരുടെ ഇരുട്ടിന്റെ കഥകള്‍ .... ഇവര്‍ക്കാണല്ലോ ഞാനും നിങ്ങളും വോട്ട് ചെയ്യുന്നത്. ...

  Comments

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.  Related Articles

 • ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണൊ? അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കുന്നു
  സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷം കുറ്റം ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട എന്ന...

 • രാജി ഇല്ലെന്നു മുഖ്യമന്ത്രി