You are Here : Home / Aswamedham 360

ഇനി ഇറാഖിലേക്കില്ല:മലയാളത്തിന്റെ മാലാഖമാര്‍ അശ്വമേധത്തോട്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, July 05, 2014 11:43 hrs UTC

ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖിലെ തിക്രിതില്‍ നിന്നും സുരക്ഷിതരായി
നാട്ടിെലത്തിയ മലയാളി നേഴ്‌സുമാരുടെ കഴിഞ്ഞ 22 ദിവസത്തെ തിക്രിതിലെ
ജീവിതം അശ്വേമധത്തിന്റെ വായനക്കാേരാട്‌ അവര്‍ പങ്കു വെക്കുന്നു. ഭീതിയും
ഉദേ്വഗവും ആശങ്കയും നിരാശയുെമാെക്കയായി കഴിഞ്ഞു പോയ ദിവസങ്ങള്‍,
ജീവിതെത്തക്കുറിച്ചുള്ള പ്രതീക്ഷ നഷ്‌ടെപ്പട്ട മണിക്കൂറുകള്‍, അതില്‍
നിന്നുണ്ടായ ഉയിര്‍ത്തെഴുേന്നല്‍പ്പ്‌.. തിക്രിതിലെ അജ്ഞാതവാസവും
രക്ഷെപടലും അതിനിടയിലെ ജീവിതവും ഇറാഖില്‍ നിന്നും നാട്ടിെലത്തിയ മലയാളി
നേഴ്‌സുമാരുടെ സംഘത്തിലെ സയോണ തോമസ്‌ അശ്വേമധേത്താട്‌ തുറന്നു
പറയുന്നു…………

                        കഴിഞ്ഞ കുറെ നാളുകളിലെ ഭയത്തിനും
ആശങ്കക്കുെമാടുവില്‍ നാട്ടില്‍ തിരിെച്ചത്തിയിരിക്കുന്നു. ഇപ്പോള്‍
പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ തോന്നുന്നത്‌. തിക്രിതില്‍ ഞങ്ങള്‍
തങ്ങിയിരുന്ന ആശുപ്രതിയില്‍ നിന്നും മൊസൂളിേലക്ക്‌ കൊണ്ടുേപാകുന്ന
സമയത്ത്‌ ഞങ്ങള്‍ക്ക്‌ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ജീവനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്‌ടെപ്പട്ട ഒരു അവസ്ഥയായിരുന്നു.
ഇനിെയാരിക്കലും ഞങ്ങള്‍ തിരിച്ചു വരില്ല എന്നു തന്നെയാണ്‌ കരുതിയത്‌.
പക്ഷേ യാത്രക്കിടെ ഞങ്ങള്‍ ഭയെപ്പട്ട ഒരന്തരീക്ഷമായിരുന്നില്ല.
മൊസൂളിേലക്കുള്ള യാത്രക്കിടെ വളരെ നല്ല രീതിയിലുള്ള പെരുമാറ്റമായിരുന്നു
വിമതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്‌. ഞങ്ങള്‍ക്കു വേണ്ട ആഹാരവും
വെള്ളവുെമാക്കെ എത്തിച്ചു തന്നു. വീട്ടുകാരുമായി ബന്ധെപ്പടാനുള്ള
അനുമതിയും തന്നിരുന്നു. ഞങ്ങളുടെ ഫോണ്‍ പിടിച്ചു വാങ്ങുകയോ
സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയോ അങ്ങനെ യാതൊരു തരത്തിലുള്ള
കുഴപ്പങ്ങളും ഉണ്ടായിരുന്നില്ല. പോകുന്ന വഴിക്ക്‌ ഇടക്കിടക്ക്‌ ഓരോരോ
സ്ഥലങ്ങളില്‍ നിര്‍ത്തി ഞങ്ങള്‍ക്ക്‌ ആവശ്യമായ ഭക്ഷണവും വെള്ളവുെമാക്കെ
വാങ്ങിച്ചു തന്നു. പോകുന്ന വഴിക്കും പ്രശ്‌നങ്ങള്‍ ഒന്നും
ഉണ്ടായിരുന്നില്ല. എല്ലായിടത്തും അവരുടെ കൊടിയും അവരുടെ ആളുകളും
മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഞങ്ങളെ കൊണ്ടുേപായ വാഹനത്തില്‍
ഡൈ്രവറും മറ്റൊരാളും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മറ്റു രണ്ടു
വാഹനങ്ങള്‍ കൂടി ആ വാഹനത്തെ അനുഗമിച്ചിരുന്നു. അന്നുരാത്രി ഞങ്ങള്‍
അവിെടെയത്തി. 12 മണിക്ക്‌ ബസില്‍ കയറി. വൈകുേന്നരം ഏഴരയായേപ്പാള്‍
മൊസൂളിെലത്തി. രാത്രിയിേലക്കാവശ്യമായ ഭക്ഷണവും വെള്ളവുെമല്ലാം അവര്‍
തന്നെ എത്തിച്ചു തന്നു. ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
                 മൊസൂളിേലക്ക്‌ കൊണ്ടുേപാകാനായി ഞങ്ങളെ ബസില്‍ കയറ്റിയ
ഉടനെ ആശുപത്രി അവര്‍ ബോംബു വെച്ചു തകര്‍ക്കുകയും ചെയ്‌തിരുന്നു. 12
മണിക്കാണ്‌ ഞങ്ങള്‍ ബസില്‍ കയറുന്നത്‌. ഒരു മണി ആകുേമ്പാേഴക്കും ആശുപത്രി
തകര്‍ത്തു. അവര്‍ തന്നെ അവിടെ നിന്നും പുറെപ്പടുന്നതിനു മുമ്പ്‌
ഞങ്ങേളാടു പറഞ്ഞിരുന്നു. നിങ്ങള്‍ ഇറങ്ങിേക്കാളൂ. ഞങ്ങള്‍ ഇവിടം ബോംബു
വെച്ച്‌ തകര്‍ക്കാന്‍ പോവുകയാണ്‌ എന്ന്‌. ഞങ്ങള്‍ ഇറങ്ങുന്ന സമയത്ത്‌
അവര്‍ മുകളിേലക്ക്‌ വെടി വെച്ചതാണ്‌. ആ സമയത്ത്‌ ബസിന്റെ ചില്ലു പൊട്ടി
രണ്ടു പേര്‍ക്ക്‌ നിസാരമായ പരിക്ക്‌ പറ്റിയിരുന്നു. അതു കുറച്ചു
കഴിഞ്ഞേപ്പാേഴക്കും തന്നെ ശരിയായി. മൊസൂളിേലക്ക്‌ വിമതര്‍ കൊണ്ടു
പോകുന്നത്‌ വരെ യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയിലായിരുന്നു
ആശുപ്രതിവാസം.
                      22 ദിവസമായി അവിടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിട്ട്‌.
കഴിഞ്ഞ മാസം 12 ന്‌ ആരംഭിച്ചതാണ്‌ വെടിെവപ്പും സ്‌ഫോടനങ്ങളുമൊക്കെ.
ആഭ്യന്തര കലഹം രൂക്ഷമായതിനു ശേഷം രോഗികളുെടയും
ഡോക്‌ടര്‍മാരുെടയുെമാക്കെ       വരവ്‌ കുറഞ്ഞു തുടങ്ങി. കുറച്ചു പേര്‍
മാത്രമായിരുന്നു പിന്നീട്‌ വന്നു

കൊണ്ടിരുന്നത്‌. പ്രശ്‌നങ്ങള്‍ കൂടുതലായേപ്പാള്‍ ഞങ്ങള്‍
ഡ്യൂട്ടിക്കിറങ്ങാെതയായി. അപ്പോള്‍ രണ്ടു മാസമായിരുന്നു ഞങ്ങള്‍ക്ക്‌
ശമ്പളം മുടങ്ങിയിട്ട്‌.  ഞങ്ങള്‍ പറഞ്ഞു ഇനി ശമ്പളം തന്നിട്ടേ ഞങ്ങള്‍
ഡ്യൂട്ടിക്കിറങ്ങൂ എന്ന്‌. പക്ഷേ ആശുപ്രതിയുടെ മാനേജര്‍ തന്നെ അവിടെ
നിന്നും പോയി. പിന്നെ പതിയെ ഓരോരുത്തരായി പോയി അവസാനം ഞങ്ങള്‍
ഒറ്റക്കായി. കഴിഞ്ഞ ഒരാഴ്‌ചയായി ഞങ്ങള്‍ക്ക്‌ ജോലിയും ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്‌. റെഡ്‌കേ്രാസുകാര്‍
ഇടക്ക്‌ ഭക്ഷണവും വെള്ളവുെമാക്കെ എത്തിച്ചു തരുമായിരുന്നു. ഒന്നു രണ്ട്‌
ഡോക്‌ടര്‍മാരും ആശുപത്രി ജീവനക്കാരും ആദ്യം ഞങ്ങളെ
സഹായിക്കാനുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ മാത്രമായി. എംബസിയില്‍ നിന്നും
ഞങ്ങള്‍ക്ക്‌ ഭക്ഷണം എത്തിക്കാനായി ഒരാളെ ഏര്‍പ്പാടാക്കിയിരുന്നു.
അദ്ദേഹം ഇടക്കിടെ വന്ന്‌ ഭക്ഷണം ഉണ്ടാക്കനാവശ്യമായ സാധനങ്ങള്‍ എത്തിച്ചു
തരുമായിരുന്നു. അവസാനം ഇവിടെ പ്രശ്‌നമാെണന്നു പറഞ്ഞ്‌ അയാളും പോയി
                     ആശുപ്രതിയില്‍ നിന്നും ബസിേലക്ക്‌ മാറ്റുേമ്പാള്‍
തന്നെ അവര്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നു. ഞങ്ങള്‍ നിങ്ങളെ സഹായിക്കാനാണ്‌
വന്നിരിക്കുന്നത്‌. ഉപ്രദവിക്കാനല്ല. ഞങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളാണ്‌.
പേടിേക്കണ്ട ആവശ്യമില്ല, എന്നൊക്കെ പറഞ്ഞ്‌ ആശ്വസിപ്പിച്ചിരുന്നു. അതു
വരെ എല്ലാവരും പേടിച്ച്‌ വിറച്ചാണ്‌ നിന്നിരുന്നത്‌. അവര്‍ ഇങ്ങെനെയാക്കെ
ആശ്വാസവാക്കുകള്‍ പറഞ്ഞുെവങ്കിലും അതു കഴിഞ്ഞ്‌ മൊസൂളിേലക്ക്‌ കൊണ്ടു
പോകുേമ്പാഴും എല്ലാവര്‍ക്കും വളരെയധികം ഭയമായിരുന്നു. പക്ഷേ അവരുടെ
ഭാഗത്തു നിന്നുണ്ടായത്‌ വളരെ നല്ല പെരുമാറ്റമായിരുന്നു. അങ്ങനെ അവര്‍
ഞങ്ങളെ മൊസൂളിെലത്തിച്ചു മൊസൂളിെലത്തിയേപ്പാള്‍ നിങ്ങളെ നാളെ
ഇന്ത്യയിേലക്ക്‌ വിടും എന്നവര്‍ ഞങ്ങളെ അറിയിച്ചു.  . അതിനു ശേഷം
ഇന്ത്യന്‍ എംബസിയുടെ വണ്ടി വന്ന്‌ ഞങ്ങളെ ഇര്‍ബില്‍
വിമാനത്താവളത്തിെലത്തിക്കുകയാണു

ണ്ടായത്‌.
.                     മുസോളിേലക്ക്‌ അവര്‍ക്കൊപ്പം പോകുന്നതിന്‌
രണ്ടു ദിവസം മുമ്പും അവര്‍ വിളിച്ചിരുന്നു. വരൂ. ഞങ്ങള്‍ സുരക്ഷിതമായ
സ്ഥലെത്തത്തിക്കാം എന്നും പറഞ്ഞിരുന്നു. പക്ഷേ ഭയം കാരണം ആരും
അനങ്ങിയി,ല്ല. പിന്നെ എംബസിയില്‍ വിളിച്ചേന്വഷിച്ചേപ്പാള്‍
പോയ്‌ക്കോളൂ. അവരുടെ കൂടെ പോയാലും ബാക്കിയുള്ള കാര്യം ഞങ്ങള്‍
നോക്കിേക്കാളാം എന്ന ഉറപ്പു കിട്ടിയ ശേഷമാണ്‌ പോയത്‌. നാലു മാസം
മുമ്പ്‌ ഇറാഖിേലക്ക്‌ പോയ നഴ്‌സുമാര്‍ക്ക്‌ ഇതു വരെ ഒരു പൈസ പോലും
ശമ്പളം കിട്ടിയിട്ടില്ല. 11മാസം മുമ്പ്‌ പോയവര്‍ക്കാകട്ടെ 8 മാസത്തെ
ശമ്പളം മാത്രമാണ്‌ കിട്ടിയത്‌. പ്രശ്‌നം രൂക്ഷമായേപ്പാള്‍ അവിടെ നിന്നും
മാറാന്‍ ആദ്യം ഞങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ പറഞ്ഞത്‌
ഞങ്ങള്‍ക്ക്‌ നാട്ടിേലക്ക്‌ പോകേണ്ട, മറ്റേെതങ്കിലും സേഫായ
സ്ഥലേത്തക്ക്‌ മാറ്റിയാല്‍ മതി എന്നാണ്‌. കാരണം നാലു മാസമായി ഒരു പൈസ
പോലും കിട്ടാത്തവരുണ്ട്‌. നാട്ടിലേക്ക്‌ മടങ്ങിയാല്‍ പിന്നെ ഒന്നും
കിട്ടില്ല. എല്ലാവരും തന്നെ വിദ്യാഭ്യാസ വായ്‌പ ഉള്ളവരാണ്‌. പിന്നെ
മടങ്ങണമെങ്കില്‍ ഒന്നര ലക്ഷം രൂപ സര്‍വ്വീസ്‌ ചാര്‍ജ്‌ ആവശ്യമാണ്‌.
വീട്ടില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ ഒക്കെ ഉള്ളവരാണധികവും.
ബാഗ്‌ദാദിേലേക്കാ അങ്ങിനെ എവിെടെയങ്കിലും മാറ്റാണ്‌ ഞങ്ങള്‍
ആവശ്യെപ്പട്ടത്‌. അല്ലാതെ മടങ്ങി വരാന്‍ ആരും പറഞ്ഞിരുന്നില്ല.
ആയിരത്തിലധികം പേര്‍ ഇപ്പോഴും ഇറാഖിലെ വിവിധ സ്ഥലങ്ങളിലായുണ്ട്‌.
തിക്രിതിലുള്ള നേഴ്‌സുമാര്‍ മാത്രമാണ്‌ മടങ്ങിയിരിക്കുന്നത്‌.
ബാക്കിയുള്ള സ്ഥലങ്ങളിെലാന്നും ഒരു കുഴപ്പവുമില്ല. എല്ലാവരും സേഫാണ്‌.
എന്തായാലും രക്ഷെപ്പട്ടു. ഇനിേയതായാലും ഒരിക്കലും ജോലിക്കായി
ഇറാഖിേലക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.