You are Here : Home / Aswamedham 360

മേല്‍ശാന്തിയുടെ കാര്യത്തില്‍ ആചാരം 'പമ്പകടന്നു'; ശബരിമലയില്‍ നടന്നത് ഗുരുതര ആചാരലംഘനം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, May 10, 2014 06:10 hrs UTC

ശബരിമല മേല്‍ ശാന്തിയുടെ 11 വയസുള്ള മകള്‍ മലചവിട്ടിയതിന് പരിഹാരക്രിയകള്‍ വേണമെന്ന് ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍. ഇതേ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥര്‍തിരെ നടപടിയ്ക്ക് ശുപാര്‍ശ. ഈ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍ വ്യക്തമാക്കി.സംഭവത്തില്‍ ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍ ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
ആചാര ലംഘനം തടയാന്‍ കര്‍ശ്ശന നടപടി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.മേല്‍ശാന്തിക്ക് പുറമേ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍, ദേവസ്വം ജീവനക്കാര്‍, ഒരു എസ്എസ്‌ഐ എന്നിവര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല കയറരുതെന്നാണ് ആചാരം. മേല്‍ശാന്തിയുടെ മകള്‍ക്ക് 11 വയസ്സ് കഴിഞ്ഞിട്ടുണ്ട്.

അതേസമയം മകള്‍ ആചാരം ലംഘിച്ച് സന്നിധാനത്തെത്തിയ സംഭവത്തില്‍ ശബരിമല മേല്‍ശാന്തിയെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള് ഉണ്ട്‍. ആചാര ലംഘനം മേല്‍ശാന്തിയുടെ അറിവോടെ നടന്നതിനാലാണ് ഇത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്നുണ്ടായേക്കും.

കഴിഞ്ഞ മാസമാണ് മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്നിധാനത്തെത്തിയത്. പമ്പയില്‍ വച്ച് പോലീസ് തടഞ്ഞെങ്കിലും മേല്‍ശാന്തിയുടെ മകളാണെന്നറിയിച്ചതിനെ തുടര്‍ന്ന് കടത്തിവിടുകയായിരുന്നു. സന്നിധാനത്ത് വച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്.
മേല്‍ശാന്തിയുടെ മുറയില്‍ വിശ്രമിച്ച കുട്ടി പടിപൂജക്കായി വെളിയില്‍ ഇറങ്ങിയപ്പോള്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിക്കുകയും തടയുകയുമായിരുന്നു. തുടര്‍ന്ന്‌ ദേവസ്വം ഗാര്‍ഡ്‌സ്മാരുടെ സഹായത്തോടെ കുട്ടിയെ സന്നിധാനത്തുള്ള മേല്‍ശാന്തിയുടെ മുറിയിലേക്ക്‌ മാറ്റി. വിവിധ ഭക്‌തജന സംഘടനയില്‍പെട്ടവര്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ്‌ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വിവാദം ഭയന്ന്‌ പിന്നീട്‌ കുട്ടിയെ വെളിയില്‍ ഇറക്കിയില്ല. ഉത്രം-വിഷു ഉത്സവം സമാപനം കുറിച്ച്‌ നട അടച്ച ശനിയാഴ്‌ച്ച രാത്രി 12 ന്‌ മേല്‍ശാന്തിയുടെ ഭാര്യാ സഹോദരന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങി കുട്ടിയെ ട്രാക്‌റ്ററില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു. ശബരിമലയിലെ സി.സി.ടി.വികളിലെല്ലാം മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌. ഉടന്‍ തന്നെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റി.

തന്റെ മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതില്‍ ഒരു തരത്തിലും ഉള്ള ആചാര ലംഘനം ഇല്ലെന്നാണ് മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരി പറഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.