You are Here : Home / Aswamedham 360

ആമസോണിന്റെ വിലപിടിപ്പുള്ള വിവരങ്ങള്‍ സൗജന്യമായി ലഭിച്ചു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, February 06, 2018 01:55 hrs UTC

ഷാര്‍ലെറ്റ്(നോര്‍ത്ത് കരോലിന): തങ്ങളുടെ രണ്ടാമത്തെ ആസ്ഥാനം(എച്ച്ക്യൂ 2) വടക്കേ അമേരിക്കയില്‍ എവിടെ വേണമെന്ന കൂടിയാലോചനകള്‍ ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണിന്റെ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളില്‍ തകൃതിയായി നടക്കുകയാണ്. ആസ്ഥാനത്തില്‍ താല്‍പര്യം അറിയിച്ച് മുന്നോട്ടു വന്ന 238 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത 20 നഗരങ്ങളാണ് ഇപ്പോള്‍ നടക്കുന്ന രണ്ടാം റൗണ്ട് പരിഗണയിലുള്ളത്. ഈ നഗരങ്ങളോട് ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ആമസോണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ 238 അപേക്ഷകരില്‍ നിന്ന് വളരെ വലിയ വിവര സംഭരണ ആമസോണ്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ആമസോണിന് കുറെയധികം വര്‍ഷങ്ങള്‍ തങ്ങളുടെ വ്യവസായ താല്‍പര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. അല്ലെങ്കില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ വിവരങ്ങള്‍ മുഴുവനായോ ഭാഗികമായോ മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാം.

 

ഈ ഡേറ്റ മുഴുവന്‍ ആമസോണിന് വെറുതെ കിട്ടി. ഇതിന് പുറമെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്നതാല്‍പര്യം തങ്ങള്‍ക്ക് വളരെ വലിയ പ്രചരണമാണെന്ന് ആമസോണ്‍ പറയുന്നു. ആമസോണിന്റെ വിതരണശൃംഖല എങ്ങനെ ശക്തിപ്പെടുത്താം, എവിടെയൊക്കെ പുതിയ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം, പുതിയ വിമാനങ്ങളും ട്രെയിലറുകളും ഏതൊക്കെ റൂട്ടുകളില്‍ വേണം, പുതിയ സ്ഥാപന പരിസരങ്ങള്‍, ഏതൊക്കെ നഗരങ്ങളും സംസ്ഥാനങ്ങളും തങ്ങളുടെ സംരംഭങ്ങള്‍ക്ക് ധനസഹായ ആനുകൂല്യങ്ങള്‍ നല്‍കും തുടങ്ങിയ വിവരങ്ങളെല്ലാം ആമസോണിന്റെ ഡേറ്റ ബാങ്കില്‍ സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴാണ് നഗരങ്ങള്‍ തിരിച്ചറിയുന്നത് തങ്ങള്‍ എത്രമാത്രം വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു എന്ന്, എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മേല്‍നോട്ടം വഹിക്കുന്ന മക്കല്ലും സ്വീനിയുടെ സീനിയര്‍ പ്രിന്‍സിപ്പല്‍ മാര്‍ക്ക് സ്വീനി ഇതിന് വലിയ പ്രാധാന്യം നല്‍കരുതെന്ന് പറഞ്ഞു. ഈ പരിശ്രമത്തിന് വേണ്ടി വന്ന ചെലവും ബന്ധപ്പെട്ടവര്‍ ബിഡ്ഡുകളും, വീഡിയോകളും, നികുതി ഇളവ് പ്രലോഭനങ്ങളും സാമ്പത്തിക വിശകലനങ്ങളും, ഒന്നും കുറച്ച് കാണരുത് എന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്‌റ്റേണ്‍ സ്‌ക്കൂള്‍ ഓഫ് ബിസിനസ് മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ സ്‌കോട്ട് ഗാലവേയുടെ അഭിപ്രായം. ഫസര്‍സ്‌കോട്ട് ഗാലവേയുടെ അഭിപ്രായം. രണ്ടാമത്തെ ലിസ്റ്റിലുള്ള 20 നഗരങ്ങള്‍ തങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കി വരികയാണ്. ഓരോ നഗരവും തങ്ങള്‍ക്ക് എന്തെല്ലാം നല്‍കാന്‍ കഴിയുമെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്യുന്നു. മയാമി മേയര്‍ ഫ്രാന്‍സിസ് സുവാരസ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശം മാനിക്കുകയാണെന്ന് പറഞ്ഞു.

 

ഡാലസ് മേയര്‍ മൈക്ക് റൗളിംഗ്‌സ് ഈ പ്രക്രിയയെ ഒരു പോക്കര്‍ ഗെയിമിനോട് ഉപമിച്ചു. 'ബിഡ്ഡിംഗ് യുദ്ധം ആരംഭിക്കട്ടെ' എന്നും കൂട്ടിച്ചേര്‍ത്തു. മത്സരരംഗത്തുള്ള രണ്ട് ടെക്‌സസ് നഗരസമൂഹങ്ങളാണ് ഓസ്റ്റിനും ഡാലസും. ഓസ്റ്റിന് വലിയ സാങ്കേതിക സ്രോതസ്സ് വാഗ്ദാനം ചെയ്യുവാന്‍ കഴിയുന്നുണ്ടെങ്കില്‍ ഡാലസിന് വളരെ വിശാലമായ സൗകര്യങ്ങളാണ് മുതല്‍ക്കൂട്ട്. ഇതിനിടയില്‍ ഡാലസിനും ഓസ്റ്റിനും എച്ച്ക്യൂ2 നല്‍കരുതെന്ന വാദവുമായി ലെസ്ബിയന്‍(എല്‍) ഗേ(ജി) ബൈ സെക്‌സുവല്‍(ബി) ട്രാന്‍സ്‌ജെന്‍ഡര്‍(ടി) സംഘം രംഗത്തെത്തി. അവരുടെ സംഘടനയായ നോഗേ, നോവേയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.