You are Here : Home / USA News

ദേവസിക്കുട്ടി താക്കോല്‍ക്കാരന്‍ (60) ജോര്‍ജിയയില്‍ (അറ്റ്‌ലാന്റ) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 14, 2014 11:03 hrs UTC

അറ്റ്‌ലാന്റാ: തൃശൂര്‍, പുത്തന്‍ചിറ, താക്കോല്‍ക്കാരന്‍ കുടുംബാംഗം ദേവസിക്കുട്ടി താക്കോല്‍ക്കാരന്‍ (60) നിര്യാതനായി. പരേതനായ ഔസേഫ്‌ താക്കോല്‍ക്കാരന്റേയും കത്രീനയുടേയും മകനാണ്‌.

ഭാര്യ: മോളി, കൊരട്ടി തെക്കേത്തല കുടുംബാംഗമാണ്‌.

മക്കള്‍: സിമി, സുമി, സൗമ്യ, മാര്‍ട്ടിന്‍.

മരുമക്കള്‍: ജാവിയര്‍ കസാസോല, സുനില്‍ ജോണ്‍, ജോസഫ്‌ ജയിംസ്‌.

ഫെബുവരി 14-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരേയും, 15-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 12 മണി വരേയും ഇറ്റേര്‍ണല്‍ ഹില്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ (Eternal Hills Funeral Home and Cremation, 3594 Stone Mountain Hwy, Snellville, CA 30039) പൊതുദര്‍ശനം നടത്തപ്പെടും.

തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രണ്ടു മണി വരെ, സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനവും, തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷകളും നടക്കും. (St. Alphonsa Syro Malabar Catholic Church, 4561 Rosebud Road, Longanville, GA 30052).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.