You are Here : Home / USA News

അമേരിക്കയിലെ ആം ആദ്‌മി പാര്‍ട്ടി ഘടകം റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 20, 2014 04:27 hrs UTC

 

ന്യൂജേഴ്‌സി: ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനുവരി 26-ന്‌ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 2 വരെ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്നു. പാര്‍ട്ടിയുടെ പോളിസി മേക്കിംഗ്‌ ഗ്രൂപ്പിന്റെ തലവനായ യോഗേന്ദ്ര യാദവ്‌ അണികളോട്‌ ഗൂഗിള്‍ ഹാങ്‌ഔട്ടിലൂടെ സംവാദം നടത്തും.

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ജനുവരി 26-ന്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിക്കുന്നു. ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഭരണഘടന നിലവില്‍ വന്നത്‌ ജനുവരി 26-നാണ്‌. എല്ലാ സംസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ ഉണ്ടെങ്കിലും തലസ്ഥാനമായ ഡല്‍ഹിയിലെ ആഘോഷം ഒന്നു വേറെതന്നെയാണ്‌. വര്‍ണ്ണാഭമായ പരേഡോടുകൂടി, ദേശഭക്തിഗാനങ്ങള്‍ ആലപിച്ച്‌ ബാന്റിന്റെ താളത്തിനൊത്ത്‌ മാര്‍ച്ച്‌ ചെയ്യുന്ന പട്ടാളക്കാര്‍ ഉള്‍പ്പടെ ഒരു അവിസ്‌മരണീയ മുഹൂര്‍ത്തം നമുക്ക്‌ സമ്മാനിക്കുന്നു. ഒരിക്കല്‍ മാത്രം കണ്ടാല്‍ മതി ജീവിതകാലം മുഴുവനും ഓര്‍മ്മയില്‍ എന്നും രാജ്യസ്‌നേഹം നിറഞ്ഞുനില്‍ക്കാന്‍. ഇതിനു തതുല്യമായ ഒരു പരിപാടിയാണ്‌ TV Asia, 76 National Rd, Edison, NJ-യില്‍ ഉദ്ദേശിക്കുന്നത്‌.

അഴിമതിരഹിത ഭരണം ഇച്ഛിക്കുന്ന എല്ലാവരും ഇതില്‍ പങ്കെടുക്കാന്‍ എ.എ.പി ആഹ്വാനം ചെയ്യുന്നു. ന്യൂജേഴ്‌സിയില്‍ നിന്ന്‌ അനില്‍ പുത്തന്‍ചിറ അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.