You are Here : Home / USA News

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ അബുദാബിയില്‍ പദ്ധതിവരുന്നു

Text Size  

Story Dated: Sunday, January 19, 2014 04:59 hrs UTC

അബുദാബി:നഗരത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് പൊതുഗതാഗതം സുഗമമാക്കാന്‍ അബുദാബിയില്‍ പുതിയ പദ്ധതി വരുന്നു. സര്‍ഫേസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അബുദാബി ഗതാഗത വിഭാഗമാണ്പദ്ധതി നടപ്പാക്കുന്നത്.

പ്രധാന നിരത്തുകളിലെ ഗതാഗതക്കുരുക്ക് നിരന്തരം വാര്‍ത്തകളിലിടം നേടിയിരുന്നു. പാര്‍ക്കിങ് സൗകര്യമില്ലാതെ വാഹനങ്ങളില്‍ വട്ടംകറങ്ങേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതോടെ പരിഹാരമാവും. പദ്ധതിപ്രകാരം അബുദാബിയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും എത്തുന്നവര്‍ക്ക് അബുദാബി സയ്യിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ പ്രത്യേകമായി ഒരുക്കിയ 600-ഓളം പാര്‍ക്കിങ് സ്ഥലം സൗജന്യമായി ഉപയോഗിക്കാം. അവിടെനിന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് സൗജന്യ ബസ് സൗകര്യം ഉണ്ടാവും. ബസ്സില്‍ വൈ.ഫൈ. സംവിധാനം സൗജന്യമായിരിക്കും. (ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 6 മുതല്‍ രാത്രി 8.30 വരെയാണ് സേവനം).

സാധാരണ ദിവസങ്ങളില്‍ 30 മിനിറ്റിന്റെ ഇടവേളയിലും സയ്യിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍നിന്നും ബസ് ലഭ്യമാക്കും. ഇന്ധനലാഭം, വായുമലിനീകരണം കുറയ്ക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതി പ്രകാരം ലഭിക്കുക. പുതിയ പദ്ധതി ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നുവെന്നും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും ഗതാഗത ആസൂത്രണവിഭാഗം ഡയറക്ടര്‍ ബദര്‍ അല്‍ ഖ്വാസി വിശദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.