ബാള്‍ട്ടിമോര്‍ : ജനുവരി 16ന് അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മൂന്നാമത് മാത്ത് ഗെയ്മില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി വിവേക് മിഗ്ളാനി ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഫ്ളോറിഡാ മാര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ളസ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയാണ് വിവേക് 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ സെമി ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ഒന്നാമതായാണ് വിവേക് വിജയിച്ചത്. 10, 000 ഡോളറാണ് വിവേകിന് ഒന്നാം സമ്മാനമായി ലഭിച്ചത്.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കാന്സയില് നിന്നുള്ള മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ ശ്യാം.എസ്. നാരായണനാണ്. വിവേകിന് ലഭിച്ച 10, 000 ഡോളറില്‍ 5000 ഡോളര്‍ മാര്‍ ജോറി മാത്ത് ഡിപ്പാര്‍ട്ട്മെന്റിന് സംഭാവനയായി നല്‍കുമെന്ന് അറിയിച്ചു. ഭാവിയില്‍ ഒരു മാത്തമാറ്റീഷന് ആകണമെന്നാണ് വിവേകിന്റെ ആഗ്രഹം.
Comments