You are Here : Home / USA News

`ദേശസ്‌നേഹപുരസ്‌കാരം' ജനാര്‍ദ്ദനന്‍ ദമ്പതികള്‍ക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 16, 2014 11:35 hrs UTC

മുംബൈ: പ്രഥമ `ദേശസ്‌നേഹ പുരസ്‌കാരം' മുന്‍ കരസേനാ ഓഫീസര്‍മാരായ പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, പത്‌നി ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനനും മുംബൈ നായര്‍ സമാജം ഹാളില്‍ വെച്ച്‌ നടത്തിയ പരിപാടിയില്‍ വെച്ച്‌ സമ്മാനിച്ചു. മുംബൈയിലെ സുപ്രസിദ്ധമായ ജ്വാലാ-സ്‌മിത പബ്ലിക്കേഷന്‍ ഗ്രൂപ്പാണ്‌ ഈ അവാര്‍ഡ്‌ സമ്മാനിച്ചത്‌. അഡ്വ. പത്മാ ദിവാകരന്‍ (റിട്ട. ഐ.എഫ്‌.എസ്‌) ചെയര്‍മാനും, ജ്വാലാ ചീഫ്‌ എഡിറ്റര്‍ യു.എന്‍. ഗേപിനായര്‍, ബിസിനസ്‌ മാന്‍ ഉപേന്ദ്ര മേനോന്‍, അഡ്വ. പി.ആര്‍. കുമാര്‍, സാഹിത്യകാരന്‍ സി.പി. കൃഷ്‌ണകുമാര്‍, ഗ്രന്ഥകര്‍ത്താവായ കെ.എം. ലോറന്‍സ്‌ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്‌ ഈ ദമ്പതികളെ ദേശപുരസ്‌കാരത്തിനുവേണ്ടി തെരഞ്ഞെടുത്തത്‌.

പ്രശസ്‌ത ബിസിനസ്‌ മാനും സാമൂഹ്യപ്രവര്‍ത്തകനും മുഖ്യാതിഥിയുമായ മുകേഷ്‌ ബാബു, പ്രസിദ്ധ നടനായ കെ.ഡി. ചന്ദ്രന്‍ (ക്ലാസിക്കല്‍ ഡാന്‍സറും, ഫിലിം അഭിനേത്രിയുമായ സുധാ ചന്ദ്രന്റെ പിതാവ്‌), ഡോ. (കേണല്‍) ജയിംസ്‌ തോമസ്‌ (വൈസ്‌ ചാന്‍സലര്‍, ഡോ.പി.വൈ പാട്ടീല്‍ സര്‍വ്വകലാശാല), ഹൃദ്രോഗ ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോ. ബി. ജോയ്‌കുട്ടി, ലയന്‍ കുമാരന്‍ നായര്‍, കഥാകൃത്ത്‌ കലാം കൊച്ചേറ, കവി രാജേന്ദ്രന്‍ പടിയൂര്‍, ശാസ്‌ത്രീയ നര്‍ത്തകി അഞ്‌ജുഷാ കൃഷ്‌ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌.

പട്ടാള സേവനത്തിനിടയിലും വിവിധ തലത്തില്‍ ദേശസേവനം നടത്തിവരുന്ന ഈ മലയാളി ദമ്പതികളെപ്പറ്റി ഒരു ഡോക്യുമെന്ററി കൂടി പ്രദര്‍ശിച്ചപ്പോള്‍ ഹാള്‍ നിറഞ്ഞു നിന്ന സദസ്യര്‍ ഹര്‍ഷാരവത്താല്‍ സന്തോഷം രേഖപ്പെടുത്തി.

പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനി മാവിലാ ചാത്തോത്ത്‌ രാമന്‍കുട്ടി നമ്പ്യാരുടേയും (എം.സി.ആര്‍), സാമൂഹ്യസേവിക ശ്രീമതി അളവൂര്‍ ദേവി അമ്മയുടേയും മകനായ പ്രൊഫ. (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍ കണ്ണൂര്‍ സ്വദേശിയാണ്‌. മലയാളത്തില്‍ ഒരു ഡസനിലധികം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. പല പ്രമുഖ സംഘടനകളിലും ആജീവനാന്ത മെമ്പറാണ്‌. ഒരു ഡസനോളം അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേണല്‍ പദവിയിലെത്തി ആര്‍മിയില്‍ നിന്നും വിരമിച്ചശേഷം മഹാത്മാഗാന്ധി മിഷന്‍ ഗ്രൂപ്പ്‌ ഓഫ്‌ കോളജുകളുടെ ഡയറക്‌ടറായും കണ്‍സള്‍ട്ടന്റ്‌ സൈക്കോളജിസ്റ്റായും ഇന്റലിജന്‍സ്‌ -സെക്യൂരിറ്റി ഉപദേഷ്‌ടാവായും പല യൂണിവേഴ്‌സിറ്റി- കോളജുകളില്‍ വിസിറ്റിംഗ്‌ പ്രൊഫസറായും സേവനം അനുഷ്‌ഠിച്ചുവരുന്നു.

അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍ ശ്രീമതി കല്യാണിക്കുട്ടി ടീച്ചറുടേയും പരേതനായ കൃഷ്‌ണന്‍ മാസ്റ്ററുടേയും മകളാണ്‌. പാലക്കാട്‌ സ്വദേശിയും കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ ഡോ നളിനി ആര്‍മി മെഡിക്കല്‍ കോറില്‍ മേജര്‍ റാങ്കുവരെ എത്തി വിരമിച്ചശേഷം ഹൈദരാബാദിലെ ഷദാന്‍ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലി ചെയ്‌തു. അരഡസനിലധികം പുസ്‌തകങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. പനമ്പള്ളി സ്‌മാരക സ്വര്‍ണ്ണ മെഡല്‍, കഥാ അവാര്‍ഡ്‌, യുണൈറ്റഡ്‌ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ ഫെല്ലോഷിപ്പ്‌ എന്നിവയും മറ്റ്‌ പല ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. ആകാശവാണിയുടേയും ദൂരദര്‍ശന്റേയും അംഗീകാരം ലഭിച്ച ഗസല്‍ ഗായികയാണ്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്‌. രാജസ്ഥാനി, ഹിന്ദി, ഉറുദു, മലയാളം ഭാഷകളില്‍ ഭക്തിഗീതങ്ങളുടേയും, ഗസലുകളുടേയും, സിനിമാഗാനങ്ങളുടേയും പത്തോളം ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ രണ്ടുപേരുടേയും നേതൃത്വത്തില്‍ `ഐശ്വര്യദര്‍പ്പണം' എന്ന പേരില്‍ ഔറംഗബാദില്‍ നിന്നും ഒരു സാഹിത്യ-സാംസ്‌കാരിക പ്രവാസി മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഇവരുടെ മകന്‍ അനുരാഗ്‌ റിലയന്‍സ്‌ കമ്പനിയില്‍ മാനേജരാണ്‌. മകള്‍ അനുപമ ഫൈനല്‍ ഇയര്‍ എം.ബി.ബി.എസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. ഫോണ്‍: 0937 2001 678, ഇമെയില്‍: ajaanak@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.