You are Here : Home / USA News

പുതുവര്‍ഷപ്പുലരിയില്‍ മലയാളി യുവാക്കള്‍ ഹോളിവുഡിലേക്ക്

Text Size  

Story Dated: Tuesday, January 14, 2014 04:44 hrs UTC

 

ന്യൂയോര്‍ക്ക്: 2014 പുതുവര്‍ഷം പിറന്നുവീണത് ഒരുപറ്റം അമേരിക്കന്‍ മലയാളി യുവാക്കളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകിയാണ്. പ്രതിഭാധനരായ അവരുടെ ഹോളിവുഡിലേക്കുള്ള പ്രവേശനം ആവേശത്തോടുകൂടിയാണ് അമേരിക്കന്‍ മലയാളി സമൂഹം എതിരേറ്റത്. 
 
BINGO എന്ന 14 മിനിട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള റ്റീസര്‍ ഇതിനോടകം തന്നെ പൊതുമാദ്ധ്യമങ്ങളിലും, യുടൂബിലും ചര്‍ച്ചാവിഷയമായിരിക്കുന്നു. ഈ മാസം 19-ന് വേള്‍ഡ് റിലീസിനൊരുങ്ങുന്ന BINGO ഇതിനകം തന്നെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളായ ന്യൂയോര്‍ക്ക് സിറ്റി ഇന്‍ഡിപെന്റന്റ് ഫിലിം ഫെസ്റ്റിവല്‍ , ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ , മന്‍ഹാറ്റന്‍, ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ , ഡെല്‍ഹി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.
 
ഭൗതീകമായ ജീവിത സാഹചര്യങ്ങളുടെ വ്യതിയാനങ്ങള്‍ സാധാരണ മനുഷ്യബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ചര്‍ച്ചചെയ്യുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ അനുഗൃഹീത കലാകാരന്‍ ശബരിനാഥ് നായര്‍ ആണ്. ശബരിനാഥിന്റെ പ്രഥമ ഇംഗ്ലീഷ് ചിത്രം കൂടിയാണിത്. 2010-ല്‍ ശബരിനാഥ് സംവിധാനം ചെയ്ത 'സ്വപ്നങ്ങളെ കാവല്‍ ' എന്ന ഹ്രസ്വചിത്രം ഏറെ പ്രശംസ നേടിയിരുന്നു.
 
നാടകം, സംഗീതം എന്നീ മേഖലകളിലും സജീവമായ ശബരി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുവേണ്ടി സംവിധാനം നിര്‍വ്വഹിച്ച 'മാര്‍ത്താണ്ഡവര്‍മ്മ' (ചരിത്ര നാടകം), കേരള കള്‍ച്ചറല്‍ അസോസിയേഷനുവേണ്ടി ഇക്കഴിഞ്ഞ ഓണക്കാലത്ത് അണിയിച്ചൊരുക്കിയ 'ഇട്ടിച്ചന്റെ പൊന്നോണം' (സാമൂഹിക ഹാസ്യം) എന്നീ നാടകങ്ങള്‍ ഏറെ പ്രേക്ഷക പ്രചാരണം നേടിയവയാണ്.
 
നിരവധി ഹോളിവുഡ് സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇലാന മുഗ്ദന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന BINGO ഒരു റൊമാന്റിക് ത്രില്ലര്‍ ആണ്. അമേരിക്കന്‍ മലയാളിയായ പുതുമുഖം ജസ്റ്റിന്‍ വര്‍ക്കി ആണ് നായകന്‍.  കൂടാതെ ഫോക്സ് ചാനലിലെ സുപ്രസിദ്ധ ഹാസ്യതാരമായ റോബര്‍ട്ട് ബെല്ല, ദിവ്യ ജേക്കബ്, കിരണ്‍ ചന്ദ്രഹാസ എന്നിവരും കഥാപാത്രങ്ങളാകുന്നു. ജാപ്പനീസ് വംശജനായ യാസുക്കി നക്കാജിവയും, ഡാനിയേല്‍ ഗാര്‍സിയയും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അസോസിയേറ്റ് ക്യാമറമെന്‍ ആയി ഓർഫിയസ് ജോണ്‍ , അസോസിയേറ്റ് ഡയറക്ടറായി ജെംസണ്‍ കുര്യാക്കോസും; പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി പ്രഭാ ഉമ്മനും പ്രവര്‍ത്തിക്കുന്നു. പശ്ചാത്തല സംഗീതം സുമേഷ് ആനന്ദും,  ഇഷാന്‍ ദേവും എഡിറ്റിങ് രാഗേഷ് നാരായണനും നിര്‍വ്വഹിക്കുന്നു. ഈവന്റ് കാറ്റ്സിന്റെ ബാനറില്‍ വിജി ജോണും, തോമസ് സഞ്ചു ചെറിയാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.