You are Here : Home / USA News

ഗ്രോകോ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ഇന്‍ ജര്‍മനി

Text Size  

Story Dated: Tuesday, December 31, 2013 07:21 hrs UTC

 

ബെര്‍ലിന്‍: ജര്‍മനിയിലെ വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ആയി 'ഗ്രോകോ' തിരഞ്ഞെടുത്തു. 'ഗ്രോസെ കോയലിഷന്‍' (വിശാല മുന്നണി) എന്ന വാക്കിന്റെ ഷോര്‍ട്ട് ഫോമാണ് 'ഗ്രോകോ'. ജര്‍മന്‍ ജനത ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും, കൂടുതല്‍
സംഭാഷണ വിഷയമാക്കുകയും ചെയ്ത വാക്കാണ് വേര്‍ഡ് ഓഫ് ദി ഈയര്‍ ആയി എല്ലാ വര്‍ഷവും ജര്‍മന്‍ ജനത തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം 22ന് പതിനെട്ടാമത് ജര്‍മന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും, കൂട്ടുകെട്ടുകള്‍ക്കും ഭരണ ഭൂരിപക്ഷം ലഭിക്കാതെ വന്നു. ഈ അവസരത്തില്‍ രാഷ്ട്രീയ ചിന്താഗതിയിലും, തന്ത്രങ്ങളിലും വിവിധ ധ്രൂവങ്ങളില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് (സി.ഡി.യു.), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സി.എസ്.യു.) എന്ന വലത് പക്ഷ ചിന്താഗതിയുള്ള കക്ഷികളും, സോഷ്യലിസ്റ്റ് ഡെമൊക്രാറ്റിക് പാര്‍ട്ടി (എസ്പി.ഡി.) യും ഭരണത്തിന് വേണ്ടി കൂട്ടുകെട്ട് ഉണ്ടാക്കുകയും 2013 ഡിസംബര്‍ 17 ന് ജര്‍മന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുകയു ചെയ്തു.

ഈ ഭരണ കൂട്ടുകെട്ട് ജര്‍മനിയിലെ സാധാരണക്കാര്‍ക്കും, മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കും, വ്യവസായികള്‍ക്കും, രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഒട്ടും മനസ്സിലാകാത്ത കാര്യമായി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അങ്ങനെയാണ് ഈ വാക്ക് 'ഗ്രോകോ' (ഗ്രോസെ കോയലിഷന്‍) വേര്‍ഡ് ഓഫ് ദി ഈയര്‍ 2013 ആയി തിരഞ്ഞെടുത്തത്. ഈ വാക്കിന് പല വ്യഗ്യാര്‍ത്ഥങ്ങള്‍ വച്ചാണ് ജര്‍മന്‍ ജനത ചര്‍ച്ച ചെയ്തത്. പുതിയ ജര്‍മന്‍ കൂട്ടുകക്ഷി ഭരണം വരുന്നതിന് മുമ്പ് ഈ വര്‍ഷം ജര്‍മനിയില്‍ ഏറ്റവു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ലിംബൂര്‍ഗ് രൂപതാ മെത്രാനും, അദ്ദേഹത്തിന്റെ ആഡംബര മെത്രാസന മന്ദിര നിര്‍മ്മാണത്തിലെ ദുര്‍വിനിയോഗവും ആയിരുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.