You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍: ജോര്‍ജ് നടവയല്‍ പ്രസിഡന്റ്

Text Size  

Story Dated: Thursday, December 26, 2013 12:45 hrs UTC

ഫിലഡല്‍ഫിയാ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്റ്ററിന് ജോര്‍ജ് നടവയല്‍ പ്രസിഡന്റ്. ഏബ്രാഹം മാത്യൂ (സെക്രട്ടറി), ജോബീ ജോര്‍ജ് (ട്രഷറാര്‍), സുധാ കര്‍ത്താ (വൈസ് പ്രസിഡന്റ്), വിന്‍സന്റ് ഇമ്മാനുവേല്‍, (ജോയിന്റ് സെക്രട്ടറി), ഫാ. ഷേബാലി (ജോയിന്റ് ട്രഷറാര്‍). ജോര്‍ജ് നടവയല്‍പത്രപ്രവര്‍ത്തനത്തിലുംകവിത, ലേഖനം, നാടക പ്രവര്‍ത്തനംഎന്നീ രംഗങ്ങളിലും അറിയപ്പെടുന്നു. കേരളാ എക്‌സ്പ്രസ് പത്രത്തിന്റെ ഫിലഡല്ഫിയാ ബ്യൂറോ ചീഫാണ്. ഏബ്രാഹം മാത്യൂ 'മലയാളം വാര്‍ത്ത' പത്രത്തിന്റെ ഉടമയും ചീഫ് എഡിറ്ററുമാണ്.ജോബീ ജോര്‍ജ് 'മലയാളം പത്ര'ത്തിന്റെയും 'കൈരളീ ടി വി യൂ എസ് ഏ'യുടെയും കറസ്‌പോണ്ടന്റാണ്. വിന്‍സന്റ് ഇമ്മാനുവേല്‍ ഏഷ്യാനെറ്റ് ടി വി യൂ എസ് ഏ റീജിയണല്‍ മാനേജരും കേരളാ എക്‌സ്പ്രസ് ബ്യൂറോ മാനേജരുമാണ്. ഫാ. ഷേബാലി 'എമര്‍ജിങ്ങ് കേരളാ' പത്രത്തിന്റെ ഫിലഡല്ഫിയാ കറസ്‌പോണ്ടന്റാണ്.

 

 

മലയാള പാരമ്പര്യമുള്ളപത്ര പ്രവര്‍ത്തകരുടെ ഐക്യ വേദിയാണ് ഐ പി സി എന്‍ എ. അംഗങ്ങളുടെയും സമൂഹത്തിന്റെയും സര്‍ഗശേഷികളുടെ കൂട്ടായ്മയിലൂടെ ഐക്യംവളര്‍ത്തുകയും പൊതു താത്പര്യമുള്ള സംഭവങ്ങളെ വിലയിരുത്തുകയുമാണ് ഉദ്ദേശ്യം. മാന്യമായ രചനാ സംസ്‌കാരത്തിനും വസ്തുനിഷ്ഠയോടെയും സ്വവിമര്‍ശന ബുദ്ധിയോടെയും എഴുത്തു നിര്‍വഹിക്കുന്നതിനു സഹായകമായ പണിപ്പുരകളും, വിദ്യാഭ്യാസ യോഗങ്ങളും സംഘടപ്പിക്കുക എന്നത് ഐ പി സി എന്‍ എ ദൗത്യമായി സ്വീകരിച്ചിരിക്കുന്നു.ഉത്തരവാദബോധമുള്ള പത്രപ്രവര്‍ത്തനത്തിനു മൂല്യശിക്ഷണം വളര്‍ത്തുക, വിവരവ്യാപനമേഖലയില്‍ പൊതുജന ബോധനത്തിന് ഫലപ്രദമായ സംവിധാനമായി പ്രവര്‍ത്തിക്കുക എന്നീ പ്രവര്‍ത്തന ദര്‍ശനങ്ങളും ഐ പി സി എന്‍ എ യ്ക്ക് ഉണ്ട്. എഴുത്തുകാര്‍, കലാകാരന്മാര്‍, ചിന്തകര്‍, ശാസ്ത്രജ്ഞര്‍, ബിസിനസ്സുകാര്‍, സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക- മാദ്ധ്യമപ്രവര്‍ത്തകര്‍, അന്താരഷ്ട്രാ നയതന്ത്രജ്ഞര്‍, വി.ഐ.പി.കള്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കാര്യപരിപാടിയാക്കിയുള്ള വിരുന്നുകളും, വട്ടമേശ സംഭാഷണങ്ങളും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സവിശേഷതയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.