You are Here : Home / USA News

മഴവില്‍ മനോരമ കോമഡി ഫെസ്റ്റ്‌ ഒന്നാം സ്ഥാനക്കാര്‍ അമേരിക്കയിലേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 15, 2013 02:06 hrs UTC

ന്യൂയോര്‍ക്ക്‌: മഴലില്‍ മനോരമ ടെലിവിഷന്‍ ചാനലിലെ കോമഡി ഫെസ്റ്റിവല്‍ സീസണ്‍ -2 റിയാലിറ്റി ഷോയില്‍ വിജയിച്ച ടീം റോമന്‍സ്‌ അംഗങ്ങള്‍ 2014 മെയ്‌, ജൂണ്‍ മാസങ്ങളില്‍ അമേരിക്കയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. മുന്‍നിര സിനിമാ സംവിധായകനും മാക്‌ട ഭാരവാഹിയുമായ ജി.എസ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന സ്റ്റേജ്‌ ഷോ പരിപാടിയിലാണ്‌ കോമഡി ഫെസ്റ്റിവല്‍ ഒന്നാം സ്ഥാനക്കാരായ ശിവദാസ്‌ മട്ടന്നൂര്‍, കലാഭവന്‍ രാഗേഷ്‌, കലാഭവന്‍ ബിജു, കലാഭവന്‍ ജോബി എന്നിവര്‍ അണിനിരക്കുന്നത്‌. വിനീത്‌ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വന്‍ താരനിരയാണ്‌ ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍&ടി പ്രൊഡക്ഷന്‍സ്‌ ഒരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന്‌ ആര്‍&ടി പ്രൊഡക്ഷന്‍സിന്റെ പ്രസിഡന്റ്‌ തോമസ്‌ ഉമ്മന്‍ (ഷിബു) അറിയിച്ചു. മഴവില്‍ മനോരമയിലൂടെ സിനിമയില്‍ എത്തിച്ചേര്‍ന്ന രചനയും ആര്‍&ടി പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്‌. ചലച്ചിത്ര-ടെലിവിഷന്‍ രംഗങ്ങളിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന സ്റ്റേജ്‌ ഷോ 2014 മെയ്‌ 2 മുതല്‍ 9 വരെ അമേരിക്കയിലും കാനഡയിലുമായിട്ടാണ്‌ നടത്തപ്പെടുക.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷിബു (516 859 2531).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.