You are Here : Home / USA News

മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 12, 2013 12:46 hrs UTC

ന്യൂയോര്‍ക്ക് : കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസന തലത്തില്‍ ഡിസംബര്‍ 14 ശനിയാഴ്ച ഭദ്രാസനതലത്തില്‍ സമുചിതമായി ആചരിക്കുമെന്ന് ഭദ്രാസന കേന്ദ്രത്തില്‍ നിന്നറിയിച്ചു. ന്യൂജേഴ്‌സിയിലെ മിഡ്‌ലാന്റ് പാര്‍ക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തിലാണ് ഓര്‍മ്മപ്പെരുന്നാള്‍ ആചരണം നടക്കുന്നത്. ഭദ്രാസന സെക്രട്ടറി ഫാ.കെ.കെ. കുറിയാക്കോസിന്റെയും സെന്റ് സ്റ്റീഫന്‍സ് ഇടവക വികാരി ഫാ.ബാബു. കെ. മാത്യൂവിന്റെയും നേതൃത്വത്തില്‍ ഭദ്രാസനകൗണ്‍സിലും ഇടവക മാനേജിംഗ് കമ്മിറ്റിയും വിവിധ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. വിവരങ്ങള്‍ക്ക് (718) 470- 9844, (201) 681-1078, (201) 562-6112

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.