You are Here : Home / USA News

കെ.കെ ജോണ്‍സണ്‍ പബ്ലിസിറ്റി കണ്‍വീനര്‍

Text Size  

Story Dated: Tuesday, November 26, 2013 11:30 hrs UTC

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ പബ്ലിസിറ്റി കണ്‍വീനറായി കെ.കെ ജോണ്‍സണെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ കണ്‍വെന്‍ഷന്‍ കോഓര്‍ഡിനേറ്റേഴ്‌സിന്റെ മീറ്റിങില്‍ വച്ചാണ് ശ്രീ. ജോണ്‍സണെ തിരഞ്ഞെടുത്തത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും, സാഹിത്യകാരനും നല്ലൊരു വാഗ്മിയുമായ ജോണ്‍സണ്‍ ദീര്‍ഘകാലമായി ഫൊക്കാനയുടെ പ്രവര്‍ത്തകനും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഭരണസാരഥികളില്‍ ഒരാളുമാണ്. ജോണ്‍സന്റെ സേവനം 30 തീയതിയിലെ കണ്‍വെന്‍ഷന് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു
    ന്യൂയോര്‍ക്ക്: 30 തീയതി ശനിയാഴ്ച ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍...

  • ട്രൈസ്റ്റേറ്റ് കേരളാ ഫോറം : സുരേഷ് - ഫീലിപ്പോസ് -സാജന്‍ നേതൃത്വം
    ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാള സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തന പന്ഥാവില്‍ വ്യാഴവട്ടപൂര്‍ണ്ണിമയിലേക്ക്...