You are Here : Home / USA News

ആന്റോ ആന്റണി എം.പിയ്‌ക്ക്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 13, 2013 02:36 hrs UTC

ഷിക്കാഗോ: ബഹുമാനപ്പെട്ട എം.പി ആന്റോ ആന്റണിക്ക്‌ ഷിക്കാഗോയിലെ സുഹൃത്തുക്കളും സാംസ്‌കാരിക നേതാക്കളും ചേര്‍ന്ന്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി. യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌ അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. ഐക്യരാഷ്‌ട്ര പൊതുസഭയുടെ 68-മത്‌ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനു ഇന്ത്യന്‍ ഡെലിഗേഷനോടൊപ്പം എത്തിയ ആന്റോ ആന്റണി എം.പി ഹൃസ്വസന്ദര്‍ശനാര്‍ത്ഥം എത്തിയതായിരുന്നു ഷിക്കാഗോയില്‍.

ശ്രീമതി മറിയാമ്മ പിള്ള, ജയ്‌ബു കുളങ്ങര, പോള്‍ പറമ്പി, ജോയി ചെമ്മാച്ചേല്‍, ബിജു കിഴക്കേക്കുറ്റ്‌, വര്‍ഗീസ്‌ പാലമലയില്‍, സാബു നടുവീട്ടില്‍, സണ്ണി വള്ളിക്കളം, പീറ്റര്‍ കുളങ്ങര, പ്രവീണ്‍ തോമസ്‌, തോമസ്‌ കടിയംപള്ളി, പോള്‍സണ്‍ കുളങ്ങര, സണ്ണി ഇടിയാലി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോയി നെടിയകാലായില്‍ എന്നിവരും നിരവധി സുഹൃത്തുക്കളും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.