ന്യൂജേഴ്സി: കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടൈന്‍മെന്റ്, സംഗീതവഴിയിലൂടെ ഡിവോഷണല്‍ ഗാനരംഗത്ത് പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. കെ.ജി. മാര്‍ക്കോസ്, ബിനോയി ചാക്കോ, ഇമ്മാനുവേല്‍ ഹെന്റി, അഞ്ജു ജോസഫ്, സുനില്‍ സോളമന് എന്നിവരെ അണിനിരത്തി സൂപ്പര്‍ വിജയത്തിലെത്തിച്ച `സ്നേഹസംഗമം 2013'നുശേഷം മറ്റൊരു സൂപ്പര്‍ ഗാനപരിപാടിയിലൂടെ അണിയറയില്‍ വ്യാപൃതനായിരിക്കുകയാണ് കാര്‍വിംഗ് മൈന്‍ഡ്സിന്റെ സാരഥി ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി. കീബോര്‍ഡില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച എക്കാലത്തേയും മികച്ച ആര്‍ട്ടിസ്റ്റ് സ്റ്റീഫന്‍ ദേവസി, അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന് ബിനോയി ചാക്കോ, ഒരൊറ്റ പര്യടനംകൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഹൃത്തടങ്ങളില്‍ പതിഞ്ഞ ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബ് കുര്യന്, പ്രശസ്ത പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരെയാണ് 2014 മെയ് /ജൂണ്‍ മാസങ്ങളില്‍ കാര്‍വിംഗ് മൈന്‍ഡ്സ് അമേരിക്കന്‍ മലയാളികള്‍ക്കായി എത്തിക്കുന്നത്. വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി (201 926 7477.
Comments