You are Here : Home / USA News

എന്‍എസ്എസ് യൂത്ത് ക്ലബ് സാന്‍വിച്ച് ഡ്രൈവ് സംഘടിപ്പിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, October 01, 2013 11:33 hrs UTC

ഡാലസ് : നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സാസ് യൂത്ത് ക്ലബ് , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്‍വിച്ച് ഡ്രൈവ് സംഘടിപ്പിച്ചു. ഫോര്‍ട്ട് വര്‍ത്ത് പ്രസ്ബിറ്റേറിയന്‍ ഹോംലെസ് അന്തേവാസികള്‍ക്കാണ് യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മാസത്തിലെ രണ്ടു ശനിയാഴ്ചകളില്‍ സാന്‍വിച്ചുകള്‍ വിതരണം ചെയ്തത്. കുട്ടികളില്‍ സാമൂഹ്യ അവബോധവും സേവന സന്നദ്ധതയും ജീവകാരുണ്യവും പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു യൂത്ത് ക്ലബ്ബിന്റെ ഈ സാന്‍വിച്ച് ഡ്രൈവ് പ്രോഗ്രാം. യൂത്ത് ക്ലബിനെ പ്രതിനിധീകരിച്ചു രണ്ടു ശനിയാഴ്ചകളിലായി ഇരുപതു കുട്ടികള്‍ വീതം ഡ്രൈവില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.