You are Here : Home / USA News

കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി സോളിഡ് ഫ്യൂഷന്‍ ബാന്‍ഡുമായി ന്യൂജേഴ്‌സിയില്‍ ജൂണ്‍ 1ന്

Text Size  

Story Dated: Tuesday, February 11, 2014 10:33 hrs UTC

ന്യൂജേഴ്‌സി: മാന്ത്രിക വിരലുകളാല്‍ കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന ലോക പ്രശസ്ത ഉപകരണ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലുള്ള തെന്നിന്ത്യയിലെ ലോക പ്രസിദ്ധമായ സോളിഡ് ഫ്യൂഷന്‍ ബാന്‍ഡ് ജൂണ്‍ 1ന് ന്യൂജേഴ്‌സിയില്‍ എത്തുന്നു. ഇത് ആദ്യമായാണ് സ്റ്റീഫന്‍ ദേവസി സ്വന്തം മ്യൂസിക് ബാന്‍ഡുമായി അമേരിക്കയില്‍ എത്തുന്നത്.

ന്യൂജേഴ്‌സിയിലെ ലോര്‍ഡിയിലുള്ള ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 1ന് വൈകീട്ടാണ് ഈ ദൃശ്യശ്രാവ്യ വിരുന്നിന് വേദി ഒരുങ്ങുന്നത്.

ലണ്ടനില്‍ ഫില്‍ ഹാര്‍മോണിക് ഓര്‍ക്കസ്ട്രായില്‍ പങ്കെടുത്തിട്ടുള്ള ഏക ഇന്ത്യന്‍ പിയാനിസ്റ്റ് ആയ സ്റ്റീഫന്‍ ദേവസി, അനേക വിശിഷ്ട പദവികള്‍ക്കൊപ്പം മൂന്നു പോപ്പ് മാരുടെ മുമ്പില്‍ സംഗീത വിസ്മയം ഒരുക്കിയ ആദ്യത്തെ ഇന്ത്യാക്കാരന്‍ കൂടിയാണ്. സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയി ചാക്കോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബി കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്ത പിന്നണിഗായിക സിസിലി ഏബ്രഹാം എന്നിവരും ഈ സംഗീത വിരുന്നിന് മാറ്റുകൂട്ടുന്നു.

സ്റ്റീഫനു പുറമേ ജോസി ജോസ് (ഗിത്താര്‍ ), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിഡ് (പെര്‍ക്കഷന്‍), ജോസ് പീറ്റര്‍ (ഫ്‌ലൂട്ട്/സാക്‌സഫോണ്‍ ) തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ഈ സംഗീത യാത്രയെ മികവുറ്റതാക്കും.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് മില്‍സ്‌റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ സംഗീതവിരുന്ന് അരങ്ങേറുന്നത്. ന്യൂജേഴ്‌സിയിലെയും, പരിസരപ്രദേശങ്ങളിലെയും എല്ലാ നല്ല ആളുകളില്‍ നിന്നും നാളിതുവരെ ഈ സംരഭത്തിനായി നല്‍കിവന്ന സഹായസഹകരണങ്ങള്‍ ഈ സംഗീത പരിപാടിയുടെ വിജയത്തിലൂടെ തുടര്‍ന്നും ഉണ്ടാകുമെന്ന് മുഖ്യ സംഘാടകരായ ജിബി തോമസ്, ജെയ്‌സണ്‍ അലക്‌സ്, എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂജേഴ്‌സി മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വ്യത്യസ്തവും, വൈവിധ്യ പൂര്‍ണ്ണവുമായ ഒരു സംഗീത വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകര്‍ ഉറപ്പു നല്‍കി. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും, പരസ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക:

ജിബി തോമസ്: 9145731616;
ജെയ്‌സണ്‍ അലക്‌സ്: 9146459899;
മാര്‍ട്ടിന്‍ ജോണ്‍സണ്‍ : 7322990497;
ടോം പെരുമ്പായില്‍ : 6463263708;
തോമസ് ചെറിയാന്‍ പടവില്‍ : 9089061709.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.