You are Here : Home / USA News

ചെറിയാന്‍ പൂപ്പള്ളില്‍ കീന്‍ പ്രസിഡന്റ്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, January 17, 2014 03:40 hrs UTC

 

ന്യൂയോര്‍ക്ക്‌: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്ക (KEAN)യുടെ പൊതുയോഗം 2013 ഡിസംബര്‍ 7 ശനിയാഴ്‌ച വൈറ്റ്‌പ്ലേയ്‌ന്‍സിലെ റോയല്‍ ഇന്ത്യാ റസ്‌റ്റോറന്റില്‍ വെച്ചു കൂടി 2014ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെറിയാന്‍ പൂപ്പള്ളില്‍ (പ്രസിഡന്റ്‌), എല്‍ദോ പോള്‍ (സെക്രട്ടറി), റോയി തരകന്‍ (ട്രഷറര്‍), ജയ്‌സണ്‍ അലക്‌സ്‌ (വൈസ്‌ പ്രസിഡന്റ്‌), ഷാജി കുരിയാക്കോസ്‌ (ജോയിന്റ്‌ സെക്രട്ടറി), മേരി ജേക്കബ്‌ (ജോയിന്റ്‌ ട്രഷറര്‍), ബെന്നി ജോസഫ്‌ (സ്റ്റുഡന്റ്‌ അഫയേഴ്‌സ്‌), കോശി പ്രകാശ്‌ (സ്‌കോളര്‍ഷിപ്പ്‌ & ചാരിറ്റി), ലിസി ഫിലിപ്പ്‌ (ജനറല്‍ അഫയേഴ്‌സ്‌), തോമസ്‌ ജോര്‍ജ്‌ (സോഷ്യല്‍ & കള്‍ച്ചറല്‍ അഫയേഴ്‌സ്‌), അജിത്‌ ചെറായില്‍ (പ്രൊഫഷണല്‍ അഫയേഴ്‌സ്‌), കെ.ജെ. ഗ്രിഗറി (ന്യൂസ്‌ലെറ്റര്‍ & പബ്ലിക്കേഷന്‍സ്‌), ഡാനിയേല്‍ മോഹന്‍ (പബ്ലിക്‌ റിലേഷന്‍സ്‌), മനോജ്‌ അലക്‌സ്‌ (റീജനല്‍ വൈസ്‌ പ്രസിഡന്റ്‌, വെസ്റ്റ്‌ചെസ്റ്റര്‍ & റോക്ക്‌ലാന്റ്‌), റജിമോന്‍ എബ്രഹാം (റീജനല്‍ വൈസ്‌ പ്രസിഡന്റ്‌, ന്യൂജെഴ്‌സി), ജോര്‍ജ്‌ വര്‍ഗീസ്‌ (റീജനല്‍ വൈസ്‌ പ്രസിഡന്റ്‌, ക്വീന്‍സ്‌), മിനാസ്‌ ഡേവിഡ്‌ (ഓഡിറ്റര്‍) എന്നിവരാണ്‌ 2014ലെ ഭാരവാഹികള്‍.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീയിലേക്ക്‌ ഒഴിവു വന്ന രണ്ട്‌ സ്ഥാനങ്ങളിലേക്ക്‌ മുന്‍ പ്രസിഡന്റുമാരായ ഫിലിപ്പോസ്‌ ഫിലിപ്പിനേയും, പ്രീതാ നമ്പ്യാരേയും തിരഞ്ഞെടുത്തു. ഇവരെക്കൂടാതെ ജേക്കബ്‌ തോമസ്‌, എബ്രഹാം ജോര്‍ജ്‌, ചെറിയാന്‍ എം. ജോര്‍ജ്‌, മാലിനി നായര്‍ ജെയിന്‍ അലക്‌സാണ്ടര്‍ എന്നിവരും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ആയി തുടരുന്നു.

തിരഞ്ഞെടുപ്പിന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ഡാനിയേല്‍ മോഹന്‍, ജേക്കബ്‌ തോമസ്‌, ചെറിയാന്‍ എം. ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ അദ്ധ്യക്ഷത വഹിച്ചു. KEAN അംഗങ്ങളും കമ്മിറ്റിയും നല്‍കിയ എല്ലാ സഹകരണത്തിനും പ്രസിഡന്റ്‌ നന്ദി പ്രകാശിപ്പിച്ചു. കീനിന്റെ പ്രവര്‍ത്തനങ്ങളും സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയും പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന നല്ല അഭിപ്രായങ്ങള്‍ സുതാര്യതയോടുകൂടി തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകണമെന്നും ഫിലിപ്പ്‌ അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി കോശി പ്രകാശ്‌ 2013ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌ 2013ലെ കണക്കുകളും അവതരിപ്പിച്ചു. അവയെല്ലാം അംഗങ്ങള്‍ ഐക്യകണ്‌ഠേന അംഗീകരിച്ചു.

തുടര്‍ന്ന്‌ 2014ലെ നിയുക്ത പ്രസിഡന്റ്‌ ചെറിയാന്‍ പൂപ്പള്ളില്‍ തന്റെ പ്രസംഗത്തില്‍ കീനിന്റെ മുന്‍ പ്രസിഡന്റുമാരെ അനുസ്‌മരിക്കുകയും തന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. തുടര്‍ന്നു നടന്ന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ മീറ്റിംഗില്‍ 2014ലെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാനായി ജേക്കബ്‌ തോമസ്സിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കോശി പ്രകാശിന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

കേരളത്തില്‍ നിര്‍ധനരും പഠനത്തില്‍ സമര്‍ത്ഥരുമായ 35ല്‍പരം എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനച്ചിലവുകളും കീന്‍ നല്‍കി വരുന്നു. കീന്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കി 2009ല്‍ പഠനം ആരംഭിച്ച 13 നിര്‍ധനരായ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ 2013ല്‍ ഉയര്‍ന്ന റാങ്കോടെ ബിരുദം കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അവരില്‍ ചിലര്‍ ഒന്നാംകിട കമ്പനികളില്‍ ജോലി ചെയ്യുന്നു. മറ്റു ചിലര്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നു. കീനിനു നല്‍കുന്ന സംഭാവനകള്‍ 501 (സി) പ്രകാരം നികുതി വിമുക്തമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചെറിയാന്‍ പൂപ്പള്ളില്‍ (പ്രസിഡന്റ്‌) 914 720 7891, എല്‍ദോ പോള്‍ ( സെക്രട്ടറി) 201 370 5019, റോയി തരകന്‍ (ട്രഷറര്‍) 516 395 8361.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.