You are Here : Home / USA News

ഹുസൈന്‍ മടവൂര്‍ മക്ക ഇമാം സുദൈസുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, January 16, 2014 01:24 hrs UTC

ഓള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മക്ക ഹറം ഷരീഫിലെ ഇമാമും തിരുഗേഹങ്ങളുടെ ഭരണസമിതി അധ്യക്ഷനുമായ ഡോ. അബ്ദുറഹിമാന്‍ അല്‍ സുദൈസിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സഊദിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഡോ. മടവൂര്‍സയ്യിദ് സനാഉല്ലാ അമൃതസരി, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവരുടെ കാലം മുതല്‍ ഇന്ത്യയിലെ ഇസ്ലാഹി പ്രസ്ഥാനവുമായി സഊദി ഭരണാധികാരികള്‍ക്കും പണ്ഡിതന്‍മാര്‍ക്കുമുള്ള ബന്ധം ഇമാം അനുസ്മരിച്ചു. മക്കയിലും മദീനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും ഹജ് തീര്‍ത്ഥാടകര്‍ക്കു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യന്‍ പണ്ഡിതന്‍മാരും പണക്കാരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. മക്കയിലെയും മദീനയിലെയും പ്രഥമ വിദ്യാഭ്യാസ കേന്ദ്രങ്ങളായ സൗലതിയ സ്‌കൂള്‍ , ശരീഅത്ത് ഉലൂം സ്‌കൂള്‍ എന്നിവ സ്ഥാപിച്ചത് ഇന്ത്യന്‍ പണ്ഡിതന്‍മാരാണ്. മക്കയില്‍ മാത്രം കേരളത്തില്‍ വേരുകളുള്ള രണ്ടായിരത്തോളം മലബാരി കുടുംബങ്ങളുണ്ട് ഇമാം സുദൈസ് പറഞ്ഞു.ഇപ്പോള്‍ സഊദിയിലുള്ള ഇരുപതു ലക്ഷത്തോളം ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികളാണ്. മുപ്പതുവര്‍ഷം മുമ്പ് ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ തന്റെ സമകാലികനായിരുന്ന ശൈഖ് സുദൈസിനെ ഇമാമെന്ന നിലയില്‍ കാണാന്‍ സാധിച്ചതില്‍ ഹുസൈന്‍ മടവൂര്‍ സന്തോഷം രേഖപ്പെടുത്തി.


പ്രോട്ടോകോള്‍ ഓഫീസര്‍ താരിഖ് സര്‍ഹാന്‍ മടവൂരിനെ സ്വീകരിച്ചു. സഊദി ഉന്നത പണ്ഡിത സഭാംഗം ഡോ. അബ്ദുള്ള മുത്ത്‌ലഖ്, ഇമാം ഡോ. ഖാലിദ് അല്‍ ഗാംദി, ശൈഖ് നായിഫ് ഫീദ, അബ്ദുല്‍ അസീസ് അല്‍ ഹാജ് തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.