You are Here : Home / USA News

അരിസോണയില്‍ ദൃശ്യം ജനുവരി 19 ന്‌ പ്രദര്‍ശനത്തിന്‌ - മനു നായര്‍

Text Size  

Story Dated: Wednesday, January 15, 2014 05:54 hrs UTC

 

ഫിനിക്‌സ്‌: ഈ ക്രിസ്‌മസ്‌ കാലത്ത്‌ പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ പ്രേക്ഷകര്‍ക്കിടയില്‍്‌ മികച്ചപ്രതികരണം സൃഷ്ടിച്ച സിനിമയായ `ദൃശ്യം' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. . ജനുവരി 19ന്‌ ഞാറാഴ്‌ച വൈകിട്ട്‌ 6.45 ന്‌ പൊള്ളാക്ക്‌ റ്റെമ്പേ സിനിമാസിലാണ്‌ (Pollack Tempe Cinemas, 1824 E Elliot Road, Tempe, Arizona 85284) സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌. മോഹന്‍ലാല്‍ നായകനായും മീനനായികയായും വേഷമിടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിത്തുജോസഫാണ്‌. മോഹന്‍ലാല്‍, മീന എന്നിവരെ കൂടാതെ സിദ്ദിഖ്‌, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്‌, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‌, കലാഭവന്‍ ഷാജോണ്‍, ഗീതാ പ്രഭാകര്‍, നീരജ്‌ മാധവ്‌, ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ്‌ എന്നസീരിയലിലൂടെ അഭ്രപാളികളിലെത്തിയ ആശാശരത്‌ തുടങ്ങിയ ഒരുമികച്ച താരനിരയാണ്‌ ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‌ ആയിമാറിയിരിക്കുന്നത്‌.ഫാമിലി എന്റര്‌ടെയിനറിനുള്ളില്‍്‌ ഒളിപ്പിച്ച ഒരുമികച്ച ക്രൈം ത്രില്ലറാണ്‌'ദൃശ്യം'.പ്രേക്ഷകന്റെ ബുദ്ധിയെ ചോദ്യംചെയ്യാതെ പ്രേക്ഷകര്‌ ഒന്നടങ്കം സിനിമയുടെ പിറകെപോകുന്ന ഒരുകാഴ്‌ച വര്‍ഷങ്ങള്‍ക്ക്‌ ശേഷംകാണാനായി. മലയാളക്കര നെഞ്ചിലേറ്റിയ ഈ മനോഹരകലാസൃഷ്ടി എല്ലാത്തരം പ്രേക്ഷകര്‌ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ്‌ അണിയിച്ചോരുക്കിയിരിക്കുന്നത്‌. സിനിമയുടെ ടിക്കറ്റുകള്‍ക്ക്‌ ബന്ധപ്പെടുക: 4802467546/4803009189/4802759869.

                                    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.