You are Here : Home / USA News

ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കാറ്റികിസം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

Text Size  

Story Dated: Wednesday, January 01, 2014 06:36 hrs UTC

 

വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിശ്വാസപരിശീലനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 16 യുവതീയുവാക്കള്‍ക്ക് ക്രിസ്മസ് ദിനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം ഐസിസി ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, ഐസിസി കാറ്റകിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍ട്ടിഫിക്കറ്റ് വിതരണം. വിശ്വാസപരിശീലനം പാഠ്യപുസ്തകങ്ങളിലെ വിഷയങ്ങളുടെ മാത്രം ആധാരമാക്കാതെ കുട്ടികളില്‍ ക്രിസ്തീയ വിശ്വാസം അവരുടെ ദൈനദിന ജീവിതത്തില്‍ പ്രയോഗിമാക്കുന്നതിലും അവര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടായി വളരുന്ന തരത്തിലാണ് ഐസിസിയുടെ മതബോധന ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലെ കത്തോലിക്കാ സഭയുടെ സിലബസ് അനുസിച്ചാണ് വിയന്നയിലെ വിശ്വാസപരിശീലനത്തിലും പ്രോജക്ട്, പ്രസന്റേഷന്‍, വിഷ്വല്‍ മീഡിയ എന്നീ മാധ്യമങ്ങളിലൂടെ കുട്ടികളില്‍ ശരിയായ ക്രിസ്തീയ വിശ്വാസബോധം വളര്‍ത്തിയെടുക്കുന്ന രീതിയാണ് വിയന്നയിലും തുടരുന്നതെന്ന് പോള്‍ മാളിയേക്കല്‍ പറഞ്ഞു. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്ക് മുന്‍പായി രണ്ട് സെന്ററുകളില്‍ നടത്തിവരുന്ന വിശ്വാസപരിശീലന ക്ലാസില്‍ 200ഓളം കുട്ടികള്‍ പഠനം തുടരുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.