You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ കേരളത്തിലെ കോളജുകളുടെ പേട്രന്‍ ആകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 28, 2013 01:19 hrs UTC

ഷിക്കാഗോ: അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഘടനയായ NAAIIP ന്റെ startup2valley എന്ന ഇന്ത്യന്‍ പ്രൊജക്‌ടുമായി സഹകരിച്ചു ഇന്ത്യയില്‍ നടത്തി വരുന്ന കാമ്പസ്‌ ഇന്നോവേഷന്‍ പ്രൊജക്‌ടിനു പൂര്‍ണ്ണ പിന്തുണയുമായി അമേരിക്കയിലുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കേരളത്തിലെ കോളജുകളുടെ പേട്രണ്‍ ആകുന്നതിനു സന്നദ്ധത അറിയിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ പ്രചരണാര്‍ത്ഥം `സ്റ്റാര്‍ട്ടപ്‌ ടു വാലി ഇന്ത്യാ പ്രൊജക്‌ട്‌' ജനുവരി 15 മുതല്‍ കേരളത്തിലെ കോളജുകളിലുടെയും സഞ്ചരിച്ച്‌ ജില്ലാ ആസ്ഥാനങ്ങളില്‍ എന്‍.ആര്‍.ഐ എന്റര്‍പ്രണര്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും, തിരഞ്ഞെടുത്ത കോളജുകളില്‍ ഐഡിയാ ബാങ്ക്‌, സ്റ്റാര്‍ട്ടപ്‌ ഐഡിയാ മത്സരങ്ങള്‍ നടത്തുകയും ചെയ്യും. കേരളത്തിലെ ഈ വമ്പിച്ച സംരംഭത്തിലേക്ക്‌ ഇനിയും നിരവധി മലയാളികളുടെ സഹകരണം പ്രതീക്ഷിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്‌ ബന്ധപ്പെടുക . email address: smathew@naaiip.org,info@startup2valley.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.