You are Here : Home / USA News

ഉത്രാടം തിരുനാളിന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദരാഞ്ജലികള്‍

Text Size  

Story Dated: Thursday, December 19, 2013 10:58 hrs UTC

ജയപ്രകാശ് നായര്‍

 

 

ന്യൂയോര്‍ക്ക്: ശ്രീ പത്മനാഭന്റെ തിരുനടയില്‍ രാജ്യം കാണിക്ക വെച്ച ഒരു രാജകുടുംബത്തില്‍ ഇപ്പോള്‍ രാജാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന പ്രജാവത്സലനായ പത്മനാഭ ദാസന്‍, എളിമയുടെയും പാണ്ഡിത്യത്തിന്റെയും പ്രതീകം അങ്ങനെ വളരെ സവിശേഷതകള്‍ ഉണ്ടായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ വേര്‍പാടില്‍ എന്‍.എസ്.എസ് . ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുന്നു. കാലാകാലങ്ങളായി ഭക്തജനങ്ങള്‍ കാണിക്ക സമര്‍പ്പിച്ച പണവും രത്‌നവും മറ്റും ദുര്‍വ്യയം ചെയ്യാതെ കാത്തുസൂക്ഷിച്ച ഒരു രാജകുടുംബത്തിനെ ആ കാരണം പറഞ്ഞ് ചെളി വാരിയെറിയുന്നവര്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പടിയിറങ്ങുന്ന തിരുവിതാംകൂര്‍ രാജാവ് വെളിയിലിറങ്ങുന്നതിനു മുമ്പ് തന്റെ കാല്‍ നന്നായി കുടഞ്ഞിരുന്നത് ഒരു പൊടി പോലും ക്ഷേത്രത്തില്‍ നിന്ന് അറിയാതെ അബദ്ധത്തില്‍ കൊണ്ടുപോകരുത് എന്ന് കരുതിയിട്ടായിരുന്നു. ആ ആത്മാര്‍ത്ഥതയെ മാനിക്കാതെ എന്തും കൈയ്യിട്ടു വാരുന്ന രാഷ്ട്രീയക്കാരോടൊപ്പം അവരെ ഗണിക്കുന്നത് ന്യായീകരിക്കാനാവില്ല. വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍ & സെക്രട്ടറി സുധാ കര്‍ത്താ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.