You are Here : Home / USA News

നാമം വാർഷികാഘോഷവും അവാർഡ്‌ ദാനവും അവിസ്മരണീയമായി

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Wednesday, December 18, 2013 03:00 hrs UTC

ന്യൂജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം, ഡിസംബർ 14 ന് നടത്തിയ നാലാം വാർഷികാഘോഷ പരിപാടികൾ അവിസ്മരണീയമായി. പ്രതികൂല കാലാവസ്ഥയിലും സൗത്ത് ബ്രണ്‍സ്‌വിക്കിലുള്ള ചട്നീ മാനർ ബാൻകറ്റ് ഹാൾ വൈകുന്നേരം ഏഴ് മണിയോടെ നിറഞ്ഞിരുന്നു. ഇന്ത്യൻ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ എക്സ്സെലെൻസ് അവാർഡുകൾ നല്കി ആദരിച്ചു. പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ആർ. ജി. കൃഷ്ണൻ, മാൾബറോ ഹിന്ദി സ്കൂൾ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബിഷൻ അഗർവാൾ, പ്രമുഖ ഡോക്ടറും പ്രഭാഷകയും എഴുത്തുകാരിയുമായ ഡോ. നിഷ പിള്ള, പ്രവാസി സംഘടനകളുടെ നേതാവും സാമൂഹ്യ പ്രവർത്തകനുമായ അലക്സ്‌ വിളനിലം കോശി, ന്യൂജേഴ്സിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക സുമ നായർ എന്നിവരെയാണ് നാമം ആദരിച്ചത്. പ്രോഗ്രാം കണ്‍വീനർ വിനീത നായർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. വൈസ് പ്രസിഡന്റ്‌ ഗീതേഷ് തമ്പി സ്വാഗതമാശംസിച്ചു

 

. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ സംഘടനയായി മാറിയ നാമത്തിന്റെ പ്രത്യേകതകളെപ്പറ്റി നാമം സ്ഥാപകനും പ്രസിഡന്ടുമായ മാധവൻ ബി. നായർ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈൻറ്റിഫിക് ആൻഡ്‌ അകാടെമിക് കൊളാബോറേഷനുമായി സഹകരിച്ച് അമേരിക്കയിലെ മലയാളികളായ വിദ്യാർഥികളെ കേരളത്തിൽ അയച്ച് അവർക്ക് നാടിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുന്ന സീക്കിംഗ് ദി റൂട്സ് എന്ന പദ്ധതിയിൽ നാമം പങ്കാളിയാകുന്നതായി അദ്ധേഹം പ്രഖ്യാപിച്ചു. പുതുമ നിറഞ്ഞതും പകിട്ടോടെയുമുള്ള നാമം ബാന്കറ്റ് ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത അസ്സംബ്ലിമാൻ ഉപേന്ദ്ര ചിവുക്കുള അഭിപ്രായപ്പെട്ടു. മലയാളികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് പ്രവാസി ഇന്ത്യൻ സമൂഹങ്ങളിൽ ഉള്ളവരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചടങ്ങുകളിൽ ആദരിക്കുകയും ചെയ്ത് മാതൃകയാകുന്ന നാമം അഭിനന്ദനം അർഹിക്കുന്നുവെന്ന് അലക്സ്‌ വിലനിലം കോശി പറഞ്ഞു.

 

നയാ അന്ദാസ് കലാമേളയിൽ തുടർച്ചയായി ഏഴ് തവണ വിജയിച്ച പ്രശസ്ത നൃത്ത സംഘടനയായ നൃത്യ ക്രിയേഷൻസ് അവതരിപ്പിച്ച വർണ്ണാഭമായ നൃത്ത വിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. സൗപർണ്ണിക ഡാൻസ് അക്കാഡമി ഡയറക്ടർ മാലിനി നായർ സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചു. അവാർഡ്‌ ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദർശനം, വിഭവ സമൃദ്ധമായ അത്താഴ വിരുന്ന് , കാണികളിൽ നിന്നും തിരഞ്ഞെടുത്ത വ്യക്തികൾക്ക് ആകർഷകമായ സമ്മാനങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രത്യേക പരിപാടികൾ തുടങ്ങിയവ കൊണ്ട് ചടങ്ങ് ആസ്വാദ്യകരമായി. ചടങ്ങിനോടനുബന്ധിച്ച് ചീഫ് എഡിറ്റർ ജയകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നാമത്തിന്റെ സുവനീർ പുറത്തിറക്കി. പാസ്റ്റ് റോടറി ഡിസ്റ്റ്രിക്റ്റ് ഗവർണർ റാൽഫ് വിന്റെറിൽ നിന്നും പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാനും ഫോകാന നേതാവുമായ ഡോ. ജോസ് കാനാട്ട് സുവനീർ ഏറ്റുവാങ്ങി.

 

ഡോ. വേദ് ചൗധരി, തോമസ്‌ മൊട്ടക്കൽ, അറ്റൊർണി തോമസ്‌ അലൻ, ഡോ. ഗോപിനാഥൻ നായർ, ഡോ. അംബിക നായർ, നട്വർലാൽ പട്ടേൽ, സുധാകർ മേനോൻ, അനിയൻ ജോർജ്, ഡോ. ഉണ്ണികൃഷ്ണൻ തമ്പി, ജിബി തോമസ്‌, അറ്റൊർണി റാം ചീരത്ത്, ജിൻസ്മോൻ സക്കറിയ, രാജു പള്ളത്ത്, സുനിൽ ട്രൈസ്റ്റാർ, മധു രാജൻ, ഫിലിപ്പ് മരേട്ട്, ഗീത മേനോൻ, നിഷാന്ത് നായർ തുടങ്ങി സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിനീത നായർക്കൊപ്പം റോഷി ജോർജ് എം സി യായി പരിപാടികൾ അവതരിപ്പിച്ചു. നാമം പ്രവർത്തകരായ സഞ്ജീവ് കുമാർ, സുധീർ നമ്പ്യാർ, അരുണ്‍ ശർമ്മ, സജി നമ്പ്യാർ, സജിത്ത് ഗോപിനാഥ് തുടങ്ങിയവർ പരിപാടികൾ വിജയകരമാക്കാൻ വേണ്ടി പ്രവർത്തിച്ചു. ടി വി ഏഷ്യ, ഏഷ്യാനെറ്റ്‌, കൈരളി, ജയ് ഹിന്ദ്‌, മലയാളം ടി വി എന്നീ ചാനലുകളിൽ ഈ ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നാമം സെക്രട്ടറി ബിന്ദു സഞ്ജീവ് കുമാർ ഏവർക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.