You are Here : Home / USA News

ബ്രദര്‍ കെവിന്‍ മുണ്ടയ്‌ക്കലിന്‌ പ്രസിഡന്റ്‌സ്‌ മെഡലിയന്‍ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 14, 2013 01:09 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയിലെ പ്രസിഡന്റ്‌സ്‌ മെഡലിയന്‍ അവാര്‍ഡ്‌ 2013 അവാര്‍ഡിന്‌ ബ്രദര്‍ കെവിന്‍ മുണ്ടയ്‌ക്കല്‍ അര്‍ഹനായി. ഈവര്‍ഷം ഏഴുപേര്‍ക്കാണ്‌ യൂണിവേഴ്‌സിറ്റി അവാര്‍ഡ്‌ സമ്മാനിച്ചത്‌. അക്കാഡമിക്‌ എക്‌സലന്‍സ്‌, സര്‍വീസ്‌ ലീഡര്‍ഷിപ്പ്‌ എന്നിവയില്‍ മികവ്‌ പുലര്‍ത്തുന്നവര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. ഷിക്കാഗോയിലെ നേവി പെയറില്‍ വെച്ച്‌ അവര്‍ഡ്‌ സമ്മാനിച്ചു. ബ്രദര്‍ കെവിന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്‌ക്കുവേണ്ടി ഷിക്കാഗോ സെന്റ്‌ ജോസഫ്‌ മൈനര്‍ സെമിനാരിയില്‍ വൈദീകപഠനം നടത്തിവരുന്നു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയില്‍ താമസിക്കുന്ന മുണ്ടയ്‌ക്കല്‍ ടോമിന്റേയും വത്സയുടേയും രണ്ടാമത്തെ പുത്രനാണ്‌ ബ്ര. കെവിന്‍. മൂത്ത സഹോദരന്‍ ബ്രയന്‍ മുണ്ടയ്‌ക്കല്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ യൂത്ത്‌ അപ്പസ്‌തോലിക്‌ അംഗവും, ജീസസ്‌ യൂത്തിന്റെ ന്യൂയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറിയുമാണ്‌. ഇളയ സഹോദരന്‍ മാര്‍ട്ടിന്‍ മുണ്ടയ്‌ക്കല്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. പിതാവ്‌ ടോം ചമ്പക്കുളത്ത്‌ മുണ്ടയ്‌ക്കല്‍ കുടുംബാംഗവും, മാതാവ്‌ വത്സ മുട്ടാര്‍ മണലില്‍ കുടുംബാംഗവുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.