അരിസോണയിലെ ക്രിസ്തിയന്‍ എക്യൂമെനിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ മെസ സിറ്റിയില്‍ ഉളള ഡോബ്സണ്‍ ഹൈ സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്. വിവിധ പള്ളികളിലെ ഗായകസംഘങ്ങളുടെ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനാലാപത്തോടൊപ്പം വൈവിദ്ധ്യമാര്‍ന്ന മറ്റു കലാ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഫിനിക്സ് മാര്‍ത്തോമ പള്ളി വികാരി റവ. വി ജി വര്‍ഗീസ് (പ്രസിഡന്റ് ) സിബി ജെയിംസ് (സെക്രടറി ), തമ്പി പാഴൂര്‍ ( ട്രഷര്‍) എന്നിവരുടെ നേതൃത്തത്തില്‍ ഉള്ള കമ്മറ്റി ഈ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. സംയുക്ത ക്രിസ്തുമസ് ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമ്മേതം സാദരം ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി ജെയിംസ് (സെക്രടറി ) -( 480) 2908199 തമ്പി പാഴൂര്‍ ( ട്രഷര്‍) -(480)3749532
വാര്‍ത്ത: റോയി മണ്ണൂര്‍
Comments