You are Here : Home / USA News

ജനനി വാര്‍ഷികാഘോഷം: ഹൈക്കു കവിതകള്‍ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:28 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ വച്ചുനടക്കുന്ന ജനനി മാസികയുടെ വാര്‍ഷികാഘോഷങ്ങളില്‍ ഹൈക്കു കവിതകളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്‌തകവിയായ ശ്രീ ചെറിയാന്‍ കെ ചെറിയാന്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന്‌ എഴുത്തുകാര്‍ക്ക്‌ ഹൈക്കു കവിതകള്‍ പാരായണം ചെയ്യുവാന്‍ അവസരം ലഭിക്കുന്നതാണ്‌. ഈ സമ്മേളനത്തില്‍ തങ്ങളുടെ ഹൈക്കു രചനകള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ jananymagazine@gmail.com- ല്‍ ബന്ധപ്പെടേണ്ടതാണ്‌. 2013 ഡിസംബര്‍ 7 ശനിയാഴ്‌ച ഫ്‌ളോറല്‍ പാര്‍ക്കിലെ 26 ടൈസണ്‍ അവന്യുവില്‍ നടക്കുന്ന ഈ സമ്മേളനം ഉച്ച കഴിഞ്ഞ്‌ കൃത്യം രണ്ടു മണിക്ക്‌ ആരംഭിക്കും.

 

പ്രശസ്‌തസാഹിത്യകാരനും കേരള സാഹിത്യഅക്കാഡമി അദ്ധ്യക്ഷനുമായ ശ്രീ പെരുമ്പടവം ശ്രീധരനാണ്‌ മുഖ്യാതിഥി. ഹൈക്കു പഠനം കൂടാതെ `ചെറുകഥയിലെ ആധുനികപ്രവണതകളെ'ക്കുറിച്ചുള്ള ശില്‍പശാലയില്‍ സതീഷ്‌ ബാബു പയ്യന്നൂര്‍, ഡോ. എം.വി പിള്ള എന്നിവരും പ്രഭാഷണം നടത്തുന്നതാണ്‌. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ സാംസ്‌കാരികനായകന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ സഹൃദയരെയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 914 6936337, സണ്ണി പൗലോസ്‌: 845 5985094, ഡോ. സാറാ ഈശോ: 845 3044606.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.