You are Here : Home / USA News

ഡാളസ്സില്‍ സൗജന്യ വൈദ്യപരിശോധന- ഡിസംബര്‍ 7 ശനിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 05, 2013 11:26 hrs UTC

ഡാളസ്: പാര്‍ക് ലാന്റ് ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍ സിസ്റ്റം സംഘടിപ്പിക്കുന്ന സൗജന്യ വൈദ്യ പരിശോധന ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 10 മുതല്‍ 3വരെ ഡാളസ് സൗത്ത് വെസ്റ്റ് ഈലം റോഡിലുള്ള ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടത്തപ്പെടും. സൗജന്യ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, ബോഡിമാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദം തുടങ്ങിയ പരിശോധനകളാണ് ഈ സെന്ററില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒബാമ കെയറിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനാവശ്യമായ സ്റ്റാഫിനെ ഈ സെന്ററുകളില്‍ നിയമിച്ചിട്ടുണ്ടെന്ന് ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ബോബ് റീഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാര്‍ക്കുലാന്റ് ഹോസ്പിറ്റല്‍. കോം എന്ന വെബ്‌സൈറ്റില്‍ നിന്നോ, 214 590 1152 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഈ സൗജന്യ വൈദ്യപരിശോധന കൂടുതല്‍ പ്രയോജനകരമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.