ന്യൂയോര്‍ക്ക് : 18-മത് ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഫണ്ട് റെയ്സിങ്ങ് ഡിന്നറും കലാവിരുന്നും നവംബര്‍ 30-ന് ശനിയ്ഴ്ച വൈകുന്നേരം 6 മണിക്ക് ബെല്‍റോസിലെ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടിച്ചിങ്ങ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഏഴാം കടലിനിക്കരെ നിന്നും ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരള കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളം കേരള മണ്ണില്‍ കഴിയുന്ന അശരണരിലും, ആലംബഹീനരിലും പ്രകാശം പരത്തുന്നു. വ്യവസായ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും അകമഴിഞ്ഞുള്ള സ്പോണ്‍സര്‍ഷിപ്പ് ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയ്ക്ക് കരുത്തേകുന്നു. ന്യൂയോര്‍ക്കിലെ പ്രശസ്ത നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും , കാതുകള്‍ക്ക് ഇമ്പമാര്‍ന്ന ശ്രവണ മനോഹരമായ സംഗീത വിരുന്നും ഫണ്ട് റെയ്സിങ്ങ് ഡിന്നറിന് മാറ്റു കൂട്ടുന്നു. ശ്രീ. മാത്യു സിറിയക് മഠത്തിക്കുന്നേല്‍ പ്രസിഡന്റായി നേതൃത്വം നല്കുന്ന ഈ വര്‍ഷത്തെ ചടങ്ങുകള്‍ വിജയപ്രദമാക്കുവാന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റി അണിയറയില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. ജാതി മത ഭേദമന്യേ ആതുരസേവനത്തിന്റെ പാതയില്‍ അഭംഗുരം സഞ്ചരിക്കുന്ന ഹെല്പിങ്ങ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ ഈ 18-ാമത് ഫണ്ട് റെയ്സിങ്ങ് ഡിന്നറില്‍ സഹകരിക്കുവാന്‍ നല്ലവരായ എല്ലാ മനുഷ്യസ്നേഹികളെയും സാദരം ക്ഷണിക്കുന്നു.
അഡ്രസ്സ് :
ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗ്, 74-20 കോമണ്‍വെല്‍ത്ത് ബില്‍ഡിംഗ്, ബെല്‍റോസ്, ന്യൂയോര്‍ക്ക് -11426
കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീ.മാത്യു സിറിയക് - 516-294-7718 ശ്രീ. അഗസ്റ്റിന് കളപ്പുരയ്ക്കല്‍-516-739-0858
REPORT : JOJO THOMAS
Comments