You are Here : Home / USA News

പ്രണീത് കൗറിനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

Text Size  

Story Dated: Friday, November 15, 2013 02:23 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗറിനു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി‌) സ്വീകരണം നല്‍കി. കൂടാതെ ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡെന്റ് ശുദ്ധ് പ്രകാശ് സിംഗിന്റെ പ്രതിഷ്ഠാപന ചടങ്ങും നടത്തി. ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെമ്പറും ഐ.എന്‍.ഒ.സി യുടെ സജീവ പ്രവര്‍ത്തകയുമായ ലീലാ മാരേട്ട് ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റില്‍ 21-ന് ലോങ് അയലന്‍ഡ് സിറ്റിയിലെ വാട്ടേഴ്സ് എഡ്ജ് റെസ്റ്റൊറന്റില്‍ വൈകിട്ട് 7 മണിക്ക് കൂടിയ യോഗത്തില്‍ വച്ചായിരുന്നു സ്വീകരണം നല്‍കിയത്.

 

സാമൂഹ്യ സാംസ്കാരിക നായകരും, വ്യവസായ പ്രമുഖരും അടക്കം നൂറ്റമ്പതില്‍ പരം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ വച്ച് ജീതിഷ് ഗ്രൂപ്പ് സി.ഇ.ഒ തേജിന്ദര്‍ സിങ് ബിന്ദ്രയെയും, അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍സ് ഇന്‍ അമേരിക്ക പ്രസിഡന്റ് സുനില്‍ മോഡിക്കും അവര്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളെ മാനിച്ച് പ്ലാക്കുകള്‍ നല്‍കി ആദരിക്കുകയുമുണ്ടായി. ഇറ്റലിയില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ ഇന്ത്യാക്കാരെ നാടുകടത്തുവാന്‍ ശ്രമിച്ചപ്പോള്‍ പ്രണീത് കൗറിന്റെ തന്മയത്വത്തോടെയുള്ള ഇടപെടല്‍ ആയിരക്കണക്കിന് പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഗുണം ചെയ്തു.

 

പ്രവാസികളെ സംബന്ധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഗവര്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുവാനും, വിദേശങ്ങളില്‍ അഭയം പ്രാപിക്കുന്നവരെ സംരക്ഷിക്കുന്നതിനുള്ള നീയമഭേദഗതി വരുത്തുവാനും പ്രണീത് കൗറിനു കഴിഞ്ഞിട്ടുണ്ട്. പ്രണീത് കൗറിന്റെ പ്രതിഭാപരമായും നയതന്ത്രപരമായുമുള്ള കഴിവുകളെ സദസ്സ് പ്രശംസിച്ചു. തനിക്കു നല്‍കിയ സ്വീകരണത്തിന് പ്രണീത് കൗര്‍ നന്ദി രേഖപ്പെടുത്തി. ഇന്ത്യയില്‍ മുതല്‍മുടക്കുവാന്‍ താല്പര്യമുള്ള ചെറുകിട വ്യവസായിള്‍ക്ക് സൗജന്യ നീയമോപദേശവും, മെഡിക്കല്‍ സഹായവും നല്‍കാന്‍ പ്രാപ്തരായവരെ കണ്ടെത്തി ബിസിനസ് കൗണ്‍സില്‍ പോലുള്ള കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ പുതിയ പ്രസിഡന്റ് ശുദ്ധ് പറഞ്ഞു. ചടങ്ങില്‍ ലീലാ മാരേട്ടും മറ്റു നിരവധിയാളുകളും പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.