You are Here : Home / USA News

നവംബര്‍ 14 വേള്‍ഡ് ഡയബറ്റിസ് ഡേ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 14, 2013 02:45 hrs UTC

ഡാലസ് : ലോക ജനതയില്‍ സുനാമി വേഗതയില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന ഡയബറ്റിസ് രോഗത്തെ കുറിച്ചും, പ്രതിവിധികളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍ നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നവംബര്‍ 14 ന് വേള്‍ഡ് ഡയബറ്റിസ് ദിനമായി ആചരിക്കുന്നു. ഡയബറ്റിസിന് ഇന്ന് ലഭ്യമായിരിക്കുന്ന പ്രതിരോധ ഔഷധങ്ങളില്‍ ഒന്നായ ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതിനുളള പ്രാഥമിക ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫെഡറിക്ക് ബാന്റിങിന്റെ ജന്മദിനം കൂടിയാണ് നവംബര്‍ 14. ലോകത്തെ 17 ശതമാനം വികസ്വര രാഷ്ട്രങ്ങളിലും 40 ശതമാനം വികസിത രാഷ്ട്രങ്ങളിലുമാണ് ഈ രോഗം വ്യാപകമായും കണ്ടുവരുന്നത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ 2030 ല്‍ 360 മില്യണ്‍ ഡയബറ്റിസ് രോഗികള്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

 

എന്നാല്‍ ഈ സംഖ്യ 2011 ല്‍ തന്നെ കവിഞ്ഞിരുന്നു. പുതിയ റിപ്പോര്‍ട്ടനുസരിച്ചു. 2030 ആകുമ്പോഴേക്കും 552 മില്യണ്‍ ഡയബറ്റിസ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡയാലിസിന് വിധേയരാക്കുന്ന ഡയബറ്റിസ് രോഗികളില്‍ 80 ശതമാനം ഹൃദയ സംബന്ധമായ രോഗം മൂലവും ഓരോ മൂന്നു മിനിട്ടിലും ഡയബറ്റിസിന്റെ ആന്തര ഫലം ഓരോ രോഗിയും മരണമടയുന്നു. ജീവിത രീതിയില്‍ പ്രകടമായിരിക്കുന്ന കാതലായ വ്യതിയാനമാണ് ഡയബറ്റിസ് രോഗം വര്‍ദ്ധിക്കുവാന്‍ ഇടയായിട്ടുളളത്. നല്ല അധ്യാപനവും ദിവസം 4-5 കിലോമീറ്റര്‍ നടത്തവും, ക്രമീകൃത ആഹാരവും ഡയബറ്റിസ് രോഗം വരാതെ സൂക്ഷിക്കും. ബീന്‍സും ചപ്പാത്തിയും പച്ചിലകളും തൈരും ഓട്ട്‌സും സാഡലും പഴവര്‍ഗ്ഗങ്ങളും കഴിക്കുകയും ഹൈ ഗ്ലൈസീമില്‍ ഇന്റക്‌സ് വാല്യൂസുളള ഉരുളകിഴങ്ങ് ഉല്പന്നങ്ങള്‍, അരിഭക്ഷണം, ബ്രഡ് എന്നിവ ഒഴിവാക്കുകയും ചെയ്താല്‍ ഡയബറ്റിസ് രോഗം വരാതെ സൂക്ഷിക്കാം എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.