You are Here : Home / USA News

പാസ്‌പോര്‍ട്ട്, വിസ അപേക്ഷകര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 07, 2013 11:56 hrs UTC

ഡാളസ് : ഇന്ത്യന്‍ - അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍, ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് തുടങ്ങിയ ലഭിക്കുന്നതിന് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ മൂലം സാധാരണ സംഭവിക്കുന്ന തെറ്റുകള്‍ ഇവ ലഭിക്കുന്നതിനുള്ള കാലതാമസം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഇന്ത്യക്കാരില്‍ നിന്നും, പ്രത്യേകിച്ച് മലയാളികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ കാലാവധി അവസാനിക്കുന്ന തിയ്യതി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതും, കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസമെങ്കിലും മുമ്പ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്.

 

യു. എസ്സ്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ യാതൊരു കാരണവശാലും ഇനിഷ്യന്‍സ് ഉപയോഗിക്കരുത്. യു.എസ് പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് സര്‍നെയിം(SURNAME), ലാസ്റ്റ് നെയിം(LASTNAME), മെയ്ഡന്‍ നെയിം(MAIDENNAME), ഫസ്റ്റ് നെയിം(FIRSTNAME), ഗിവണ്‍ നെയിം(GIVEN NAME), എന്നിവയെ കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ആദ്യമായി പേനാ കൊണ്ട് അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കണം ഓണ്‍ലൈനിലുള്ള അപേക്ഷ പൂരിപ്പിക്കേണ്ടത്. യു.എസ്.പൗരത്വ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ നിലവിലുള്ള പേര്‍ മാറ്റണമെന്നാഗ്രഹിക്കുന്നവര്‍, ഇന്റര്‍വ്യൂന് ശേഷം ഉടനെതന്നെ അവിടെവെച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ സ്‌പെല്ലിംഗ് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. യു.എസ്. പൗരത്വ സര്‍ട്ടിഫിക്കറ്റിലോ, പാസ്‌പോര്‍ട്ടിലോ, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡിലോ പേരില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ എല്ലാം ഒരു പോലെ ആക്കുന്നതിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഇതുമൂലം ഒഴിവാക്കുവാന്‍ സാധിക്കും.

 

 

യു.എസ്സ് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഭദ്രമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. നഷ്ടപ്പെട്ടാല്‍ വീണ്ടും ലഭിക്കുന്നതിനുള്ള കടമ്പകള്‍ നിരവധിയാണെന്ന് മാത്രമല്ല, കാലതാമസവും, വലിയഫീസും നല്‍കേണ്ടിവരും. യു.എസ്. പൗരത്വം ലഭിച്ചു കഴിഞ്ഞാല്‍ കൈവശമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചു കേന്‍സല്‍ ചെയ്യുകയും, റദ്ദാക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും കാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് നഷ്ടപ്പെടുത്തരുത്. ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനും, കോണ്‍സുലേറ്റില്‍ നിന്നും ഒ.സി.ഐ. കാര്‍ഡ് ലഭിക്കുന്നതിനും ഇത് അത്യാവശ്യമാണ്.

 

അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ക്കാര്‍ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്തിരിക്കുന്ന വിസയും, അവസാനമായി കാന്‍സല്‍ ചെയ്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ടും, ഒ.സി.ഐ. കാര്‍ഡും കൈവശം ഉണ്ടായിരിക്കേണ്ടത് യാത്ര ക്ലേശങ്ങള്‍ ഒഴിവാക്കുവാന്‍ ഉപകരിക്കും. അമേരിക്കയിലെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ ഈ വിഷയങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നത് വളരെ സഹായകരമായിരിക്കും. നിസ്സാരനിര്‍ദ്ദേശങ്ങള്‍പോലും പാലിക്കപ്പെടാതിരിക്കുന്നത് യാത്ര ക്ലേശങ്ങള്‍ വര്‍ദ്ധപ്പിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല.

    Comments

    Alex Vilanilam November 07, 2013 02:36

    Sincerely appreciate Mr. Cherian for writing this article to educate the malayali pravasis on Pass port and visa matters.

    For more information please visit web sites:

    www.pravasiaction.com  and www.jfaamerica.org 

     

    Alex Vilanilam


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.