You are Here : Home / USA News

സഭ ദരിദ്രരോടൊപ്പം നില്‍ക്കണം: മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 05, 2013 06:02 hrs UTC

ഡിട്രോയിറ്റ്‌: സമൂഹത്തില്‍ പുറംതള്ളപ്പെട്ടവരേയും ദരിദ്രരേയും തേടിപ്പോകുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യേണ്ട ദൗത്യമാണ്‌ ഇന്ന്‌ ക്രൈസ്‌തവ സഭകളും സമൂഹവും ഏറ്റെടുക്കേണ്ടതെന്ന്‌ ഡിട്രോയിറ്റില്‍ നടന്ന സമ്മേളനത്തില്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. വ്യക്തിബന്ധങ്ങളോടും, ആര്‍ജ്ജിച്ച സമ്പത്തിനോടും, കൂട്ടിവെച്ച നിക്ഷേപങ്ങളോടുമുള്ള ക്രൈസ്‌തവ സമൂഹത്തിന്റെ സമീപനത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്നും മാര്‍ കൂറിലോസ്‌ ആര്‍ത്തിച്ചു പറഞ്ഞു. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ എന്ന നിലയില്‍ ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ഡിട്രോയിറ്റില്‍ എത്തിയ മാര്‍ കൂറിലോസിന്റെ മെട്രോ വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി റവ. സി.കെ. കൊച്ചുമോന്‍, ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ ജി. ജോണ്‍, റീജിയണല്‍ കണ്‍വീനര്‍ ഡോ. പി.വി. ചെറിയാന്‍, ഇടവക മിഷന്‍ സെക്രട്ടറി സി.വി.ശാമുവേല്‍, ലേലീഡര്‍ ജോജി ഏബ്രഹാം, ശാമുവേല്‍ ഫിലിപ്‌, തോമസ്‌ ഏബ്രഹാം, സജു ഫിലിപ്പ്‌, കുഞ്ഞുമോള്‍ ചെറിയാന്‍, റേച്ചല്‍ കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ മെത്രാപ്പോലീത്തയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ മാര്‍ത്തോമാ യുവജനസഖ്യത്തിന്റേയും ഇടവക മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട സമ്മേളനത്തിനും വിശുദ്ധ കുര്‍ബാനശുശ്രൂഷയ്‌ക്കും മാര്‍ കൂറിലോസ്‌ നേതൃത്വം നല്‍കി. ഈ ഭദ്രാസനത്തിന്റെ തദ്ദേശീയമായ സംസ്‌കാരവും സാഹചര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട്‌ ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ ആരംഭിച്ച മെക്‌സികോ മിഷന്‍ പോലെയുള്ള സംരംഭങ്ങള്‍ മാര്‍ത്തോമാ സഭയുടെ ചരിത്ര ഏടുകളില്‍ എഴുതിച്ചേര്‍ക്കേണ്ടവയാണ്‌. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന സന്ദര്‍ശനവേളയില്‍ ഡിട്രോയിറ്റില്‍ ലഭിച്ച സ്‌നേഹാദരങ്ങള്‍ക്കും സ്വീകരണത്തിനും മാര്‍ കൂറിലോസ്‌ നന്ദി പറഞ്ഞു. ഡിട്രോയിറ്റ്‌ മാര്‍ത്തോമാ ഇടവക ട്രസ്റ്റി വിനോദ്‌ തോമസ്‌, മാര്‍ കൂറിലോസിന്‌ സ്‌നേഹോപഹാരം നല്‍കി. സെക്രട്ടറി ബോബന്‍ ജോര്‍ജ്‌ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.