You are Here : Home / USA News

പക്ഷി സ്നേഹം(കൊല്ലുന്നതിനു മുന്‍പ്‌): വളര്‍ത്തു പക്ഷികളെ ഫാക്ടറിയില്‍ വിരിയിക്കാന്‍ യു.എസ്‌.ഡി.എ

Text Size  

Story Dated: Sunday, November 03, 2013 11:14 hrs UTC

യു.എസ്‌: വളര്‍ത്തു പക്ഷികള്‍ ഇനി ഫാക്‌ടറിയിലും വിരിയുമെന്നു തെളിയിക്കാനൊരുങ്ങുകയാണ്‌ യു.എസ്‌.ഡി.എ. യു.എസിലെ കശാപ്പുശാലകളില്‍ കോഴികളെയും ടര്‍ക്കികളെയും അതിഭീകരമായി ഉപദ്രവിക്കുന്നതിനെ തുടര്‍ന്നാണ്‌ തീരുമാനം. ഇവിടെയുള്ള കശാപ്പുശാലകളില്‍ വലിയ തോതിലുള്ള പീഡനമാണ്‌ കൊല ചെയ്യപ്പെടുന്ന പക്‌ഷികള്‍ അനുഭവിക്കേണ്ടി വരുന്നത്‌.

പക്ഷികളെ കൊന്നതിനു ശേഷം തൂവലുകള്‍ നീക്കുന്നതിനായി തിളച്ച വെള്ളത്തില്‍ മുക്കുകയാണ്‌ പതിവ്‌, എന്നാല്‍ ഇവിടെ ഇവയെ കൊല്ലുന്നതിനും മുമ്പേ തിളച്ച വെള്ളത്തില്‍ മുക്കുകയാണ്‌ ചെയ്യുന്നത്‌. വേഗത്തില്‍ ഇറച്ചി റെഡിയാകാനാണ്‌ ഇത്തരമൊരെളുപ്പമാര്‍ഗം. ഇതു മൂലം ജീവന്‍ പോകുന്നതിനു പുറമെ തിളച്ചവെള്ളത്തില്‍ മുക്കുക എന്ന ഹീനകൃത്യത്തിനും ഈ പക്ഷികള്‍ ഇരയാകുന്നു. ഇത്തരത്തിലുള്ള പക്ഷിപീഡനം അവസാനിപ്പിക്കുന്നതിനാണ്‌ യു.എസ്‌.ഡി.എ ഇത്തരമൊരു പദ്ധതിക്കു തുടക്കമിടാന്‍ ആഗ്രഹിക്കുന്നത്‌.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 8,25000 കോഴികളും 18,000 ടര്‍ക്കികളുമാണ്‌ ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്‌. ഇതു തടയാനായി പ്ലാന്റുകളില്‍ കോഴിയിറച്ചിയും ടര്‍ക്കിയിറച്ചിയും ഉത്‌പ്പാദിപ്പിക്കുക എന്ന ദൗത്യത്തിനാണ്‌ യു.എസ്‌.ഡി.എ ഒരുങ്ങുന്നത്‌. വളര്‍ത്തുപക്ഷികളുടെ ഉല്‍പ്പാദന പ്രക്രിയ വേഗത്തിലാക്കാനും ഇതുപകരിക്കുമെന്ന്‌ ഇവര്‍ അവകാശപ്പെടുന്നു. മിനുട്ടില്‍ 1145 കോഴിയും 55 ടര്‍ക്കിയും ഈ പ്ലാന്റുകള്‍ വഴി ഉല്‍പ്പാദിപ്പിക്കാമെന്ന്‌ യു.എസ്‌.ഡി.എ പറയുന്നു. ഇപ്പോള്‍ വൈറ്റ്‌ ഹൌസിന്റെ അംഗീകാരത്തിനു വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്‌ പദ്ധതി. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും ഇതുപകരിക്കുമെന്നാണ്‌‌ ഇവരുടെ നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.