You are Here : Home / USA News

പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് കോട്ടയം അസോസിയേഷന്റെ വിജയാശംസകള്‍

Text Size  

Story Dated: Thursday, October 31, 2013 10:11 hrs UTC

ഫിലാഡല്‍ഫിയാ: അക്ഷര നഗരിയുടെ തറവാട്ടുമുറ്റത്തുനിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്തവരുടെ സംഘടനയായ കോട്ടയം അസോസിയേഷന്‍ ന്യൂജേഴ്‌സിയില്‍ എഡിസണില്‍ ഒക്‌ടോബര്‍ 31, നവംബര്‍ 1, 2, തീയതികളിലായി നടക്കുന്ന വാര്‍ത്താ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മക്കു(IPCNA) എല്ലാവിധ വിജയാശംസകളും നേരുകയുണ്ടായി. മാധ്യമമേഖല ആധുനിക വത്ക്കരിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തന മേഖലയിലെ വെല്ലുവിളികളെ സ്വീകരിച്ച് ഈ പ്രവാസി നാട്ടില്‍ തത്സമയ വാര്‍ത്തകള്‍ എത്തിക്കാന്‍ ജീവിതക്ലേശങ്ങള്‍ക്കിടയിലും ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ലെന്നും അതിലും ഉപരി ഈ മാധ്യമ പ്രവര്‍ത്തകരെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ലെന്നും അതിലും ഉപരി ഈ മാധ്യമ പ്രസ്ഥാനങ്ങളാണ് ഇവിടുത്തെ സംഘടനകളുടെയും, ആരാധനാലയങ്ങളുടെയും ചൂടന്‍ വാര്‍ത്തകള്‍ എത്തിക്കുന്നതും. ഈ കാര്യങ്ങളൊന്നും വിസ്മരിക്കാനാവില്ലെന്നും, സമൂഹത്തില്‍ ധാരാളം പുരോഗമനപരമായ കാര്യങ്ങള്‍ ചലനാത്മകമാക്കി മാറ്റുവാന്‍ മാധ്യമങ്ങള്‍ക്കേ കഴിയൂ എന്നും ജീമോന്‍ ജോര്‍ജ്ജ്(പ്രസിഡന്റ്) അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തില്‍ വളരുന്ന പുതിയ തലമുറയിലെ ജേര്‍ണലിസ്റ്റുകളെയും ഇതുപോലുള്ള മാധ്യമസംഗമങ്ങളിലേക്ക് വരുത്തുകയും അടുത്ത സംഗമത്തിന് അവരേയും ഉള്‍പ്പെടുത്തിയുള്ള കമ്മറ്റികള്‍ക്ക് രൂപം കൊടുക്കുവാനും ശ്രദ്ധിക്കണം. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നടത്തിയ മാധ്യമക്കൂട്ടായ്മയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഒരു കൈത്താങ്ങല്‍ സഹായത്തിനു തുടക്കം കുറിച്ച മാത്യൂ വര്‍ഗീസ്- മധു കൊട്ടാരക്കര -സുനില്‍ തൈമറ്റം- ജോബി ജോര്‍ജ് ടീമുകളെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല. ശൈശവദിശയില്‍ നില്‍ക്കുന്ന ഈ പ്രസ്ഥാനം സ്വദേശത്തേയും, വാര്‍ത്താ അവതരാകരെ ഉള്‍പ്പെടുത്തി അറിവുകളുടെ വാതായനങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന ഇതുപോലുള്ള സംഗമങ്ങള്‍ ഭാവിയിലും നടപ്പാക്കണമെന്നും അതിനു ഇവിടെയുള്ള മുഴുവന്‍ മലയാളികളുടെയും സഹകരണം ആവശ്യവുമാണ്. കുര്യന്‍ രാജന്‍(വൈസ് പ്രസിഡന്റ്), ജോസഫ് മാണി(ജന.സെക്രട്ടറി), സാജന്‍ വര്‍ഗീസ്(ട്രഷറാര്‍), സാബു ജേക്കബ്(സെക്രട്ടറി) ഏബ്രഹാം ജോസഫ്, ജോബി ജോര്‍ജ്ജ്, ജയിംസ് കുര്യാക്കോസ് ഏബ്രഹാം, റോണീ വര്‍ഗീസ്, രാജു കുരുവിള, മാത്യൂ ജോഷ്വോ, ജോണ്‍ പി വര്‍ക്കി, സെറിന്‍ കുരുവിള തുടങ്ങിയവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. വാര്‍ത്ത : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.