You are Here : Home / USA News

തോമസ്‌ നീലാര്‍മഠത്തിന്‌ ഫൊക്കാന സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 24, 2013 10:23 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ തോമസ്‌ നീലാര്‍മഠത്തിന്‌ ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ ഡെസ്‌പ്ലെയിന്‍സിലുള്ള 830 കാര്‍ലോ ഡ്രൈവില്‍ വെച്ച്‌ ഫൊക്കാന സ്വീകരണം നല്‍കി. നേര്‍ക്കാഴ്‌ചകള്‍, ചന്ദനരേഖകള്‍, മനുഷ്യദര്‍ശനം, പ്രവാസികളുടെ ഇടയന്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌ നീലാര്‍മഠം. പാറപ്പുറത്തിന്റെ നോവലുകള്‍ എന്ന പഠനത്തിന്‌ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ചിട്ടുള്ള അദ്ദേഹം സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനാണ്‌. 2013- ജനുവരിയില്‍ ഫൊക്കാന കേരളത്തില്‍ വെച്ച്‌ നടത്തിയ സ്‌നേഹസന്ദേശ യാത്രയുടേയും, കേരളാ കണ്‍വെന്‍ഷന്റേയും കോര്‍ഡിനേറ്ററായിരുന്നു. സ്വീകരണ യോഗത്തില്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള സ്വാഗതം ആശംസിച്ചു. ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ഐപ്പ്‌ വര്‍ഗീസ്‌, ബെന്നി പരിമണം, ജോസ്‌ വര്‍ഗീസ്‌ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. എല്‍സി വെങ്കടത്ത്‌ നിമിഷ നേരംകൊണ്ട്‌ നീലാര്‍മഠത്തിനെപ്പറ്റി രചിച്ച കവിത തദവസരത്തില്‍ വായിച്ചു. തനിക്ക്‌ നല്‍കിയ സ്വീകരണത്തിന്‌ നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ നീലാര്‍മഠം മറുപടി പ്രസംഗം നടത്തി. ഫൊക്കാനാ റീജിയണല്‍ ട്രഷറര്‍ പ്രവീണ്‍ തോമസ്‌ നന്ദി രേഖപ്പെടുത്തി. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.