You are Here : Home / USA News

രാഷ്ട്രീയക്കാരെ ഭയക്കേണ്ടതില്ല; അവരെ നേര്‍വഴിക്ക് നയിക്കാന്‍ സിവില്‍ സര്‍വ്വീസിന് കഴിയും: ടി.പി.ശ്രീനിവാസന്‍

Text Size  

Story Dated: Wednesday, October 23, 2013 10:03 hrs UTC

ആലപ്പുഴ : രാഷ്ട്രീയ നേതാക്കളെ ഭയപ്പെടേണ്ടതില്ലെന്നും, ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയ നേതാക്കളെ നന്മയുടേയും, സത്യസന്ധതയുടേയും വഴിയെ നയിക്കുവാന്‍ സാധുക്കുമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും, മുന്‍ അമേരിക്കന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ജോയ് വര്‍ഗ്ഗീസിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസിനെ അടുത്തറിയാം. എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിക്ക് മറ്റേത് ജോലിവേണമെങ്കിലും ചെയ്യാം. അങ്ങനെ രാജ്യത്തെ സേവിക്കാം സിവില്‍ സര്‍വ്വീസ് കൈകാര്യം ചെയ്യുന്നതുകൊണ്ട് മാത്രം എന്തും ചെയ്യാനുള്ള അധികാരമുണ്ടാവണമെന്നില്ല. രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം പലപ്പോഴും ഉണ്ടായെന്നുവരാം.

 

കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കാണ്. പക്ഷേ, രാജ്യത്ത് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ സിവില്‍ സര്‍വ്വീസില്‍ ചേരുന്നതാണ് നല്ലത്. അധികാരം വേണമെന്നും അധികാരമുപയോഗിച്ച് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹിക്കുന്നവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതണം. സിവില്‍ സര്‍വ്വീസ് രംഗത്ത് വനിതകളും പ്രശോഭിക്കുന്നതിന്റെ തെളിവാണ് അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമാറാവുവിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതുന്നവര്‍ ഫോറിന്‍ സര്‍വ്വീസ് തെരെഞ്ഞെടുത്തിരുന്ന കാലമുണ്ടായിരുന്നു. അഴിമതിയില്ലാതെ ജോലി ചെയ്യാന്‍ എപ്പോഴും നല്ലത് ഫോറിന്‍ സര്‍വ്വീസാണഅ. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരിലേക്കും അഴിമതിയുടെ വിരല്‍ ചൂണ്ടുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.ജി.മുകുന്ദന്‍ സ്വാഗതവും സെക്രട്ടറി കെ. ശ്യാമപ്രസാദ് നന്ദിയും പറഞ്ഞ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.