You are Here : Home / USA News

ഓസ്റ്റിന്‍ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക്‌ കമ്യൂണിറ്റി പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 18, 2013 03:16 hrs UTC

ഓസ്റ്റിന്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ എലിസബത്ത്‌ എം ബില്‍ബണ്‍ കമ്യൂണിറ്റി പാര്‍ക്കില്‍ (1901 Sunchase Blvd, Cedar Park, TX 78613) ഫാ. ഡൊമിനിക്‌ പെരുനിലം ഉദ്‌ഘാടനം ചെയ്യും. അദ്ദേഹം കമ്യൂണിറ്റിയുടെ പുതിയ ഡയറക്‌ടറായി ചാര്‍ജ്‌ എടുത്തതിനുശേഷമുള്ള ആദ്യത്തെ പിക്‌നിക്ക്‌ വന്‍ വിജയമാക്കാന്‍ എല്ലാ കമ്യൂണിറ്റി അംഗങ്ങളും ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വളരെയേറെ പുതുമകള്‍ അവകാശപ്പെടാവുന്ന പിക്‌നിക്കില്‍ രാവിലെ 11 മണിക്ക്‌ കപ്പയും മുളക്‌ ചമ്മന്തിയും വിളമ്പും, തുടര്‍ന്ന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി ഉല്ലാസകരമായ കളികള്‍ ആരംഭിക്കും. കസേരകളി, പന്തുകളി, ബലൂണ്‍ കളി, ഓട്ടം, ചാട്ടം, വടംവലി തുടങ്ങിയ നിരവധി വിനോദങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ എല്ലാവരുംകൂടി ഒരുക്കുന്ന സ്വാദിഷ്‌ടമായ അമേരിക്കന്‍ ഭക്ഷണങ്ങളാണ്‌ പിക്‌നിക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പിക്‌നിക്കിന്റെ അവസാനം സമ്മാനദാനം നിര്‍വഹിക്കുന്നതുവരെയുള്ള ഫാ. ഡൊമിനിക്കിന്റെ സാമീപ്യം കമ്യൂണിറ്റിക്ക്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കുന്നതാണ്‌. കൂടുതല്‍ പേരുടെ പങ്കാളിത്തവും സഹായ സഹകരണവും പ്രതീക്ഷിക്കുന്ന പിക്‌നിക്കില്‍ ഈവര്‍ഷം ഇരുനൂറില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസുമായി ബന്ധപ്പെടുക: ഫോണ്‍: 512 246 1894. ഓസ്റ്റിനില്‍ നിന്നും സണ്ണി തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.