ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ് ഇതംപ്രഥമായി നടത്തപ്പെട്ട പിക്നിക്ക് അവസ്മരണീയമായി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 10 മണി മുതല്‍ Milwaukee aveലുള്ള വെച്ച് നടത്തിയ പിക്നിക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സൈമണ്‍ ചക്കാലപടവന് ഉത്ഘാടനം ചെയ്ത് പിക്നിക്കിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സോഷ്യല്‍ ക്ലബ് മമ്പേഴ്സും അവരുടെ കുടുംബാഗങ്ങളും, സുഹൃത്തുക്കളുമായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടികളില്‍ കുട്ടികള്‍ മുതല്‍ പ്രായമായവരെ ഉള്‍പ്പെടുത്തി വിവിധ ഗെയിമുകളും, കായിക മത്സരങ്ങളും നടത്തുകയുണ്ടായി. പിക്നിക്കിന് നേതൃത്വം കൊടുത്തവര്‍ പീറ്റര്‍ കുളങ്ങര, ജോയി നെല്ലാമറ്റം , സാജു കണ്ണമ്പള്ളി, സൈമണ്‍ ചക്കാലപടവന്, ബിനു കൈതക്കതൊട്ടി, ബിജു പെരികലം, മാത്യു തട്ടാമറ്റം എന്നിവര്‍ ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. എല്ലാവര്ക്കും ബിനു കൈതക്കതൊട്ടി സ്വാഗതവും, ബജു പെരികാലം നന്ദിയും പറഞ്ഞു.
Comments