You are Here : Home / USA News

പരിശുദ്ധ ദിദിമോസ്‌ വലിയ ബാവാ തികഞ്ഞ മുനിശ്രേഷ്‌ഠന്‍: ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 07, 2014 10:32 hrs UTC

ഷിക്കാഗോ: കാലം ചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവാ തികഞ്ഞ മുനിശ്രേഷ്‌ഠനും, വാക്കിലും പ്രവര്‍ത്തിയിലും പ്രതികരണങ്ങളിലും മിതത്വം പാലിക്കുകയും, പരിമിതത്വത്തില്‍ ജീവിക്കുകയും ചെയ്‌ത മലങ്കര സഭയുടെ താപസശ്രേഷ്‌ഠനുമായിരുന്നുവെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്‌ തിരുമേനി അഭിപ്രായപ്പെട്ടു. ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ പ.ദിദിമോസ്‌ വലിയ ബാവായുടെ നാല്‍പ്പതാം ശ്രാദ്ധപ്പെരുന്നാളില്‍ നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയും, പ്രത്യേക പ്രാര്‍ത്ഥനകളും, ധൂപ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു. ഫാ. ഡാനിയേല്‍ ജോര്‍ജ്‌ സഹകാര്‍മികത്വം വഹിച്ചു. ജൂലൈ നാലിന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ കത്തീഡ്രലില്‍ സന്ധ്യാനമസ്‌കാരവും, പരി. പരുമല തിരുമേനിയുടെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന്‌ പരിശുദ്ധ ദിദിമോസ്‌ വലിയ ബാവായുടെ നാമത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ധൂപപ്രാര്‍ത്ഥനയ്‌ക്കും കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പുറംമോടികള്‍ ഇല്ലാത്തതും, ഹൃദയസുതാര്യതയോടെയും, ആത്മസന്തോഷത്തോടും ജീവിപ്പാന്‍ പരിശുദ്ധ ബാവായ്‌ക്ക്‌ കഴിഞ്ഞുവെന്നും, പ. ബാവാ കാലം ചെയ്‌തതതോടെ ക്രൈസ്‌തവ ചരിത്രത്തിലെ ഒരധ്യായത്തിന്‌ തിരശീല വീഴുകയായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും വികാരി നന്ദി പറഞ്ഞു. ട്രസ്റ്റി തോമസ്‌ സ്‌കറിയ, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.